കണ്ണാടി യു പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പുളിങ്കുന്ന് കണ്ണാടി പ്രദേശത്തു മഠത്തിൽ അമ്പലത്തിനു സമീപം മങ്കൊമ്പ് തട്ടാശ്ശേരി റോഡിന്റെ കിഴക്കുഭാഗത്തായി 56 സെന്റിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കെട്ടിടങ്ങളിലായി 19 ക്ലാസ്സ്മുറികളുണ്ട് .സ്കൂൾ കെട്ടിടത്തോട് ചേർന്ന് കളിസ്ഥലവും വിദ്യാലയത്തിനുണ്ട് .10 ക്ലാസ് മുറികളുള്ള ഇരു നില കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി.ആധുനിക സജ്‌ജീകരണങ്ങളോടുകൂടിയ കംപ്യൂട്ടർലാബിൽ എട്ടു ഡെസ്‌ക്ടോപ്പുകളും പത്തു ലാപ്ടോപ്പുകളും ഉണ്ട് .ഇവ കൂടാതെ നാലു സ്മാർട്ട് ക്ലാസ് റൂമുകളും ഉണ്ട് .ലാബിൽ ബ്രോഡ്ബാൻഡ് ,ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.മികച്ച ലൈബ്രറി ,ശാസ്ത്ര-ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ സാഹിത്യ ഭാഷ ക്ലബ്ബ്കൾ ,പരിസ്ഥിതി ക്ലബ്ബ് എന്നിവയും സജീവമാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം