എൽ.എം.യൂ.പി.എസ്.അടിമലത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmupsadimalathura (സംവാദം | സംഭാവനകൾ)
തെക്കൻ കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ കോട്ടുകാൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കടലോരപ്രദേശമാണ്  അടിമലത്തുറ.  വിദ്യാഭ്യാസപരമായി  പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ ജനങ്ങളെ  സാക്ഷരരാക്കി  പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി 1982 ജൂൺ 19 ന് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ .നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ അടിമലത്തുറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.യൂ.പി.എസ്.അടിമലത്തുറ

എൽ.എം.യൂ.പി.എസ്.അടിമലത്തുറ
വിലാസം
അടിമലത്തുറ

ലൂയിസ് മെമ്മോറിയൽ യു. പി. സ്കൂൾ. അടിമലത്തുറ ,അടിമലത്തുറ ,ചൊവ്വര ,695501
,
ചൊവ്വര പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം19 - 06 - 1982
വിവരങ്ങൾ
ഫോൺ0471 2266426
ഇമെയിൽlmupsadimalathura@gmail.com
കോഡുകൾ
സ്കൂൾ കോഡ്44247 (സമേതം)
യുഡൈസ് കോഡ്32140200202
വിക്കിഡാറ്റQ64036739
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോട്ടുക്കൽ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ28
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ. കെ
പി.ടി.എ. പ്രസിഡണ്ട്മേരി ലിനി
എം.പി.ടി.എ. പ്രസിഡണ്ട്ഡൈന
അവസാനം തിരുത്തിയത്
15-02-2022Lmupsadimalathura


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തെക്കൻ കേരളത്തിലെ കടലോരപ്രദേശമായ അടിമലത്തുറ ഭൂമിശാസ്ത്രപരമായ  പ്രത്യേകതകൾ കൊണ്ട് വിദ്യാഭ്യാസത്തിന് വളരെയേറെ തടസ്സം നേരിട്ടിരുന്ന പ്രദേശമായിരുന്നു.തെക്ക് അറബിക്കടലും  വടക്കും കിഴക്കും  കരിച്ചൽ കായലും  പടിഞ്ഞാറ് ചൊവ്വര കുന്നും ഈ പ്രദേശത്തെ ചുറ്റിക്കിടക്കുന്നു.വിദ്യാഭ്യാസപരമായി  പിന്നാക്കാവസ്ഥയിൽ നിന്നിരുന്ന ഈ ഗ്രാമത്തിലെ ജനങ്ങളെ  സാക്ഷരരാക്കി  പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായിട്ടാണ്  ഈ സ്കൂൾ ആരംഭിച്ചത്.  1982 ജൂൺ 19 ന് തന്റെ പിതാവിന്റെ സ്മരണക്കായി  ശ്രീ.സി.ഡാമിയൻ ലൂയിസ് സ്ഥാപിച്ചതാണ്  ലൂയിസ് മെമ്മോറിയൽ യു.പി. സ്കൂൾ.അഞ്ചാം സ്റ്റാൻഡേർഡിൽ രണ്ട് ഡിവിഷനോട് കൂടി പ്രവർത്തനം ആരംഭിച്ച  ഈ സ്ഥാപനം 1984-ൽ ഒരു പൂർണ യു.പി.എസ്.ആയി.

ഭൗതികസൗകര്യങ്ങൾ

79 കുട്ടികൾ യു.പി സ്‌കൂൾ വിഭാഗത്തിലും 28 കുട്ടികൾ പ്രീ പ്രൈമറിയിലും പഠിക്കുന്നു . ഒരു ഓഡിറ്റോറിയവും 11 മുറികൾ നിലവിലുണ്ട്. 1 സ്മാർട്ട് ക്ലാസ്മുറിയും 3 ലാപ്ടോപ്പുകളും 2 പ്രൊജക്ടറും 1 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. സ്വന്തം കിണറിലെ വെള്ളവും വാട്ടർ അതോറിറ്റി വെള്ളവും ലഭ്യമാണ് . സ്‌കൂൾബസ് നിലവിലുണ്ട് . 50 സെന്റ്‌ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ വിശാലമായ കളി സ്ഥലമുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ്വാതന്ത്ര്യസമര സേനാനിയും മുൻ കോട്ടുകാൽ ഗ്രാമപഞ്ചായത്ത് മെമ്പറും  ആയിരുന്നു ബഹുമാനപ്പെട്ട മാനേജർ ശ്രീ ,സി. ഡാമിയൻ  ലൂയിസ് . 2017 ൽ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ മാനേജരായി ചുമതലയേറ്റു. 2018ൽ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ അന്തരിച്ചു . തുടർന്ന് മകനായ പ്രൊഫസർ ശ്രീ .ജോൺ പോൾ ലൂയീസ് സാർ മാനേജരായി തുടരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ.നമ്പർ പേര് ചുമതലയേറ്റ തീയതി
1 ഇന്ദിര കുമാരി. ജി 15.06.1883
2 പത്മജ ദേവി. എസ്. ആർ 01.04.2013
3 ലേഖ. എ 01.06.2016
4 അനിൽ കുമാർ. കെ 01.05.2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

വിഴിഞ്ഞം-പൂവാർ  റോഡിൽ കൊച്ചുപള്ളി ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാറി അടിമലത്തുറ - ചപ്പാത്ത് റോഡിൽ  സ്ഥിതി ചെയ്യുന്നു


{{#multimaps: 8.35082,77.02900 | zoom=8 }} ,

"https://schoolwiki.in/index.php?title=എൽ.എം.യൂ.പി.എസ്.അടിമലത്തുറ&oldid=1669495" എന്ന താളിൽനിന്ന് ശേഖരിച്ചത്