ജി എൽ പി എസ് പാൽവെളിച്ചം
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ കാട്ടിക്കുളത്തിനടുത്ത് "പാൽവെളിച്ചം"എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ഗവ.എൽ പി എസ് പാൽവെളിച്ചം .ലോകപ്രശസ്തമായ കുറുവദ്വീപിനോടു ചേർന്നുകിടക്കുന്നതാണീ പ്രദേശം.1957ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൽ 56 ആൺ കുട്ടികളും 57 പെൺകുട്ടികളും അടക്കം 113 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്..എൽ.പി.ക്ലാസ്സുകൾക്കു ഒപ്പം പ്രീപ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പാൽവെളിച്ചം | |
---|---|
വിലാസം | |
പാൽവെളിച്ചം പാൽവെളിച്ചം,ബാവലി , ബാവലി പി.ഒ. , 670646 , വയനാട് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0493 5250039 |
ഇമെയിൽ | palvelichamglps@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/G L P S Palvelicham |
കോഡുകൾ | |
സ്കൂൾ കോഡ് | 15425 (സമേതം) |
യുഡൈസ് കോഡ് | 32030100813 |
വിക്കിഡാറ്റ | Q64522648 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്തിരുനെല്ലി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 57 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസ്സിക്കുട്ടി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | മനീഷ് എ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ ഷാജു |
അവസാനം തിരുത്തിയത് | |
08-02-2022 | 15425 |
ചരിത്രം
സ്ഥാപിതം 1957 ആഗസ്ത്. ഏകാധ്യാപക വിദ്യാലയമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. കൂടുതലറിയാം....
ഭൗതികസൗകര്യങ്ങൾ
അഞ്ച് ക്ലാസ്സ്മുറികളുളള ഒരു ഓടിട്ട കെട്ടിടം. ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും അടങ്ങിയ മറ്റൊരു വാർപ്പ്കെട്ടിടം. പാചകപ്പുര. മൂന്നുവശങ്ങൾ പൂർത്തിയായ ചുറ്റുമതിൽ. കൂടുതലറിയാൻ.......
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജൈവവൈവിധ്യപാർക്ക്
- വീട്ടിലൊരു വായന കൂട്ടം
വിദ്യാകിരണം
വിദ്യാലയത്തിലെ ഒന്നു മുതൽ നാല് വരെ ക്ലാസുകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും ചേർന്നു നല്കുന്ന ലാപ്ടോപ്പ് വിതരണം ചെയ്തു. കൂടുതലറിയാം..ഫോട്ടോ കാണാം...
കളിയല്ലിത് ബോധനം (സർഗവിദ്യാലയം പദ്ധതി -2019-20)
2017 ജൂൺ മാസത്തിൽ പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിൽ ഒന്നാം തരത്തിൽ പ്രവേശിക്കപ്പെട്ട കുട്ടികളുടെ എണ്ണം ഏഴ് ആയിരുന്നു. എന്നാൽ പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ പിൻബലത്തോടെ പി.ടി.എ.യുംസ്കൂൾവികസന സമിതിയും അധ്യാപകരും ചേർന്ന് നടത്തിയ ശക്തമായ ഇടപെടലുകളെ തുടർന്ന് 2018 ജൂൺ മാസത്തിൽ 32 കുട്ടികളെയും 2019 ജൂൺ മാസാത്തിൽ 30 കുട്ടികളെയും വിദ്യാലയത്തിലെത്തിക്കാൻ കഴിഞ്ഞു. ഇങ്ങനെ വിദ്യാലയത്തിലെത്തിയ കുട്ടികളിൽ ധാരാളം ഗോത്ര വർഗ വിദ്യാർത്ഥിികളും ഉണ്ട്. അനുകൂല സാഹചര്യങ്ങൾ അനവധിയുണ്ടായിട്ടും ഗോത്ര വർഗ വിദ്യാർത്ഥിികളുടെ ഇടയ്ക്കിടെയുള്ള ഹാജരില്ലായ്മ ഈ കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിൽ നടപ്പിലാക്കുന്ന തനതു പരിപാടിയാണ് കളിയല്ലിത് ബോധനം. സൈക്കിൾ പരിശീലനം, നാടൻ കളികൾ, ഐ.ടി.അധിഷ്ഠിത പഠനം എന്നിവയിലൂടെ കുട്ടികളുടെ ഹാജർ ദിവസവും ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി ആരംഭിച്ച് ദിവസങ്ങൾക്കകം കുട്ടികളുടെ ഹാജർനിലയിൽ ഗണ്യമായ വർദ്ധനവു പ്രകടമാണ്. കൂടുതലറിയാൻ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീജു വി(24-11-2000 മുതൽ 13-07-2001 വരെ ഇപ്പോൾ ഗവ യു പി എസ് മാതശ്ശേരിക്കോണം അധ്യാപകനാണ്)
- മേബിൾ ജോൺ
- കാതറിൻ പി ജെ ....തുടർന്നു കാണുക.....
അദ്ധ്യാപകർ
ലിസ്സിക്കുട്ടി ജോൺ (ഹെഡ് മാസ്ററർ)
മണി സി.എം. (പി.ഡി.ടീച്ചർ)
ജിൽസ ജോസഫ് (എൽ.പി.എസ്.എ.)
ജോസഫ് കുര്യൻ (എൽ.പി.എസ്.എ)
ഷൈനി മാത്യു (എൽ.പി.എസ്.എ )
കവിത തങ്കപ്പൻ (പ്രീ-പ്രൈമറി അധ്യാപിക)
അറ്റ്ലാൻഡ ജോർജ്ജ് (പിടിസിഎം)
പുഷ്പ കെ . എം (മെൻഡർ ടീച്ചർ )
നേട്ടങ്ങൾ
എൽ.എസ്.എസ്. വിജയികൾ
1.ശ്രീജേഷ് സി. 2.നിതുൽ ജോസഫ്
നേർക്കാഴ്ച ചിത്രരചന 2020
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ.രവി (റിട്ട.പ്രിൻസിപ്പൽ ഗവ.കോളേജ് മാനന്തവാടി)
- ഒ.ജെ.ബിജു (HSS അധ്യാപകൻ GHSS കാട്ടിക്കുളം)
- ഹരി ചാലിഗദ്ധ (കവി)
ഫോട്ടോ ഗാലറി
വഴികാട്ടി
- പാൽവെളിച്ചം ബസ് സ്റ്റോപ്പിൽ ൽനിന്നും 500മി അകലം.താലൂക്ക് ആസ്ഥാനമായ മാനന്തവാടിയിൽ നിന്നും കാട്ടിക്കുളം വഴിയാണ് ഇവിടുത്തേക്കു ബസ്സുകൾ വരുന്നത്.
{{#multimaps:11.82518,76.08318|zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15425
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ