ജി എൽ പി എസ് പാൽവെളിച്ചം/പ്രവർത്തനങ്ങൾ/കൂടുതലറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
കളിയല്ലിത് ...
ഫോട്ടോ


കളിയല്ലിത് ബോധനം....

കളിയല്ലിത് ബോധനം2017 ജൂൺ മാസത്തിൽ പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിൽ ഒന്നാം തരത്തിൽ പ്രവേശിക്കപ്പെട്ട കുട്ടികളുടെ എണ്ണം ഏഴ് ആയിരുന്നു. എന്നാൽ പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ പിൻബലത്തോടെ പി.ടി.എ.യുംസ്കൂൾവികസന സമിതിയും അധ്യാപകരും ചേർന്ന് നടത്തിയ ശക്തമായ ഇടപെടലുകളെ തുടർന്ന് 2018 ജൂൺ മാസത്തിൽ 32 കുട്ടികളെയും 2019 ജൂൺ മാസാത്തിൽ 30 കുട്ടികളെയും വിദ്യാലയത്തിലെത്തിക്കാൻ കഴിഞ്ഞു. ഇങ്ങനെ വിദ്യാലയത്തിലെത്തിയ കുട്ടികളിൽ ധാരാളം ഗോത്ര വർഗ വിദ്യാർത്ഥിികളും ഉണ്ട്. അനുകൂല സാഹചര്യങ്ങൾ അനവധിയുണ്ടായിട്ടും ഗോത്ര വർഗ വിദ്യാർത്ഥിികളുടെ ഇടയ്ക്കിടെയുള്ള ഹാജരില്ലായ്മ ഈ കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിൽ നടപ്പിലാക്കുന്ന തനതു പരിപാടിയാണ് കളിയല്ലിത് ബോധനം. സൈക്കിൾ പരിശീലനം, നാടൻ കളികൾ, ഐ.ടി.അധിഷ്ഠിത പഠനം എന്നിവയിലൂടെ കുട്ടികളുടെ ഹാജർ ദിവസവും ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി ആരംഭിച്ച് ദിവസങ്ങൾക്കകം കുട്ടികളുടെ ഹാജർനിലയിൽ ഗണ്യമായ വ‍ർദ്ധനവു പ്രകടമാണ്.