സഹായം Reading Problems? Click here


ജി എൽ പി എസ് പാൽവെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്


ജി എൽ പി എസ് പാൽവെളിച്ചം
സ്കൂൾ ചിത്രം
സ്ഥാപിതം 1957
സ്കൂൾ കോഡ് 15425
സ്ഥലം പാൽവെളിച്ചം‌
സ്കൂൾ വിലാസം ബാവലി പി.ഒ,കാട്ടിക്കുളം വഴി,
വയനാട്
പിൻ കോഡ് 670646
സ്കൂൾ ഫോൺ 04935250039
സ്കൂൾ ഇമെയിൽ palvelichamglps@gmail.com
സ്കൂൾ വെബ് സൈറ്റ് schoolwiki.in/G L P S Palvelicham
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല മാനന്തവാടി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി &പ്രീ-പ്രൈമറി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 39
പെൺ കുട്ടികളുടെ എണ്ണം 52
വിദ്യാർത്ഥികളുടെ എണ്ണം 91
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ ലിസ്സിക്കുട്ടി ജോൺ
പി.ടി.ഏ. പ്രസിഡണ്ട് കെ.കെ.വിനോദ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
21/ 09/ 2020 ന് 15425
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ കാട്ടിക്കുളത്തിനടുത്ത് "പാൽവെളിച്ചം"എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ഗവ.എൽ പി എസ് പാൽവെളിച്ചം . ലോകപ്രശസ്തമായ കുറുവദ്വീപിനോടു ചേർന്നുകിടക്കുന്നതാണീ പ്രദേശം.1957ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൽ 39 ആൺ കുട്ടികളും 52 പെൺകുട്ടികളും അടക്കം 91 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്..എൽ.പി.ക്ലാസ്സുകൾക്കു ഒപ്പം പ്രീപ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു. സംസ്ഥാനം  : കേരളം, ജില്ല  : വയനാട്, താലൂക്ക്  : മാനന്തനാടി, പഞ്ചായത്ത്  : തരുനെല്ലി ഗ്രാമപഞ്ചായത്ത്, വില്ലേജ്  : ത‍ൃശ്ശിലേരി, വാർഡ്  : 10, പോസ്റ്റ് ഓഫീസ്  : ബാവലി, പിൻകോഡ്  : 670646, വഴി  : കാട്ടിക്കുളം, വിദ്യാഭ്യാസ ജില്ല  : വയനാട്, വിദ്യാഭ്യാസ ഉപജില്ല  : മാനന്തവാടി.

ചരിത്രം

സ്ഥാപിതം 1957 ആഗസ്ത്. ഏകാധ്യാപക വിദ്യാലയമായിട്ടാണ് സ്കൂൾ ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ക്ലാസ്സ്മുറികളുളള ഒരു ഓടിട്ട കെട്ടിടം. ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും അടങ്ങിയ മറ്റൊരു വാർപ്പ്കെട്ടിടം. പാചകപ്പുര. മൂന്നുവശങ്ങൾ പൂർത്തിയായ ചുറ്റുമതിൽ.

പാഠ്യേതര പ്രവർത്തനങ്ങൾ

കളിയല്ലിത് ബോധനം (സർഗവിദ്യാലയം പദ്ധതി -2019-20)

     2017 ജൂൺ മാസത്തിൽ പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിൽ ഒന്നാം തരത്തിൽ പ്രവേശിക്കപ്പെട്ട കുട്ടികളുടെ എണ്ണം ഏഴ് ആയിരുന്നു.
    എന്നാൽ പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ പിൻബലത്തോടെ പി.ടി.എ.യുംസ്കൂൾവികസന സമിതിയും അധ്യാപകരും ചേർന്ന് നടത്തിയ ശക്തമായ ഇടപെടലുകളെ തുടർന്ന്
    2018 ജൂൺ മാസത്തിൽ 32 കുട്ടികളെയും 2019 ജൂൺ മാസത്തിൽ 30 കുട്ടികളെയും വിദ്യാലയത്തിലെത്തിക്കാൻ കഴിഞ്ഞു.
    ഇങ്ങനെ വിദ്യാലയത്തിലെത്തിയ കുട്ടികളിൽ ധാരാളം ഗോത്ര വർഗ വിദ്യാർത്ഥിികളും ഉണ്ട്.
    അനുകൂല സാഹചര്യങ്ങൾ അനവധിയുണ്ടായിട്ടും ഗോത്ര വർഗ വിദ്യാർത്ഥിികളുടെ ഇടയ്ക്കിടെയുള്ള ഹാജരില്ലായ്മ ഈ കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്നു.
    ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി പാൽവെളിച്ചം ഗവ.എൽ.പി.സ്കൂളിൽ നടപ്പിലാക്കുന്ന തനതു പരിപാടിയാണ് കളിയല്ലിത് ബോധനം.
    സൈക്കിൾ പരിശീലനം, നാടൻ കളികൾ, ഐ.ടി.അധിഷ്ഠിത പഠനം എന്നിവയിലൂടെ കുട്ടികളുടെ ഹാജർ ദിവസവും ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
     പദ്ധതി ആരംഭിച്ച് ദിവസങ്ങൾക്കകം കുട്ടികളുടെ ഹാജർനിലയിൽ ഗണ്യമായ വ‍ർദ്ധനവു പ്രകടമാണ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. ശ്രീജു വി(24-11-2000 മുതൽ 13-07-2001 വരെ ഇപ്പോൾ ഗവ യു പി എസ് മാതശ്ശേരിക്കോണം അധ്യാപകനാണ്)
 2. മേബിൾ ജോൺ
 3. കാതറിൻ പി ജെ
 4. വൽസ്സമ്മ പി.ഡി
 5. പി.എ.ഭാസ്കരൻ മാസ്റ്റർ
 6. വൽസ പി.എം.
 7. സീമ ടി.കെ.
 8. എൻ.കെ.രാമചന്ദ്രൻ മാസ്ററർ
 9. മറിയാമ്മ ജോസഫ് (എച്ച്. എം.)
 10. ബിജി സെബാസ്ററ്യൻ
 11. ബിനയ ജോസഫ്
 12. ജോസഫ് കുര്യൻ
 13. രോഷ്നി ആർ
 14. വിജേഷ് വിജു എൻ.പി.
 15. പ്രദീപ് കോടഞ്ചേരി
 16. സിസിലി ടി.ജെ.
 17. ഷീബ കെ.
 18. പി.വി.ജയിംസ്
 19. പി.എ.ഗിരിജ
 20. ശ്രീജ വി.
 21. ജീജി എസ്.പോൾ
 22. കെ.മോഹൻകുമാർ
 23. സ്വപ്ന ബാലകൃഷ്ണൻ
 24. അഭിലാഷ് എം.എം.

അദ്ധ്യാപകർ

ലിസ്സിക്കു‌ുട്ടി ജോൺ (ഹെഡ് മാസ്ററർ)

ജയകുമാർ പി.വി. (പി. ഡി. ടീച്ചർ)

മണി സി.എം. (പി.ഡി.ടീച്ചർ)

ജിൽസ ജോസഫ് (എൽ.പി.എസ്.എ.)

ജോസഫ് കുര്യൻ (എൽ.പി.എസ്.എ)

കവിത തങ്കപ്പൻ (പ്രീ-പ്രൈമറി അധ്യാപിക)

നേട്ടങ്ങൾ

എൽ.എസ്.എസ്. വിജയികൾ

          1.ശ്രീജേഷ് സി.
          2.നിതുൽ ജോസഫ്
നേർക്കാഴ്ച ചിത്രരചന 2020
നേർക്കാഴ്ച ചിത്രരചന 2020
നേർക്കാഴ്ച ചിത്രരചന 2020
നേർക്കാഴ്ച ചിത്രരചന 2020
നേർക്കാഴ്ച ചിത്രരചന 2020
നേർക്കാഴ്ച ചിത്രരചന 2020

നേർക്കാഴ്ച ചിത്രരചന 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. ടി.എൻ.രവി (റിട്ട.പ്രിൻസിപ്പൽ ഗവ.കോളേജ് മാനന്തവാടി)
 2. ഒ.ജെ.ബിജു (HSS അധ്യാപകൻ GHSS കാട്ടിക്കുളം)
 3. ഹരി ചാലിഗദ്ധ (കവി)
സർഗവിദ്യാലയം. സൈക്കിൾ പരിശീലനം.(2019-20).ഉദ്ഘാടനം ശ്രീമതി.സി.ടി.വത്സലകുമാരി (ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ)
ജൈവവൈവിധ്യ ഉദ്യാന സംരക്ഷണ & വിപുലീകരണ പ്രവർത്തനങ്ങൾ
സ്കൂൾ ദേശഭക്തിഗാന സംഘം - 2019
മിനിസ്റ്റേഴ്സ് ട്രോഫി (2019-20)ജില്ലാതല അവാർഡ് നിർണയത്തിനായി വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല ഐ.എ.എസ്. വിദ്യാലയം സന്ദർശിച്ചപ്പോൾ
സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നും ശേഖരിച്ച കോളീഫ്ലവറുമായി വിദ്യാർത്ഥികൾ
സ്കൂൾ പ്രഭാതഭക്ഷണത്തിനായുള്ള ഒരുക്കത്തിൽ
2019-20 വർഷത്തെ മിനിസ്റ്റേഴ്സ് ട്രോഫി പാൽവെളിച്ചം സ്കൂളിന്.
മിനിസ്റ്റേഴ്സ് ട്രോഫി അവാർഡ് വാർത്ത

ഫോട്ടോ ഗാലറി

2019-വായനാവാരാചരണ സമാപനം. ശ്രീ. പി.എ.ഭാസ്കരൻ മാസ്റ്റർ ഉദാഘാടനം ചെയ്യുന്നു.
ശിശുസൗഹൃദ വിദ്യാലയ മുറ്റം
വിദ്യാലയത്തിലെ പിറന്നാൾ ആഘോഷം. ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട്.
വൈദ്യുതിസുരക്ഷ. ബോധവൽക്കരണ ക്ലാസ്സ്(2019)
HI-TECH CLASS
സ്കൂൾ സുരക്ഷ സമിതിയുടെ ആഭിമുഖ്യത്തിൽ കേരള പോലീസ് നടത്തിയ സുരക്ഷ ബോധവത്കരണ ക്ലാസ്സ് . (18-07-2019).
പച്ചക്കറിതോട്ടം ഒരുക്കുന്ന പി.ടി.എ.അംഗങ്ങൾ. (2019-july-30)
സ്കൂൾമുറ്റം . നിർമാണപ്രവർത്തനങ്ങൾക്കുളള സ്വാഭാവിക ഇടം
സ്കൂൾ പ്രവേശനോൽസവം (2019)
വിദ്യാലയത്തിലെ പെൺകൂട്ടികൾക്കും ആൺകുട്ടികൾക്കുമായുള്ള സൈക്കിൾ പരിശീലന പരിപാടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നു.
ഓണസദ്യ -2019
വിദ്യാലയാകർഷണ പരിപാടി. കളികൾ.
വിദ്യാലയാകർഷണ പരിപാടി. കളികൾ
വിദ്യാലയാകർഷക പരിപാടി. കളികൾ.
2019 ലെ സ്കൂൾ കായികമോളയിൽ നിന്ന്
സർഗ്ഗവിദ്യാലയം പദ്ധതി-2019-20 (കളിയല്ലിത് ബോധനം)
ഗാന്ധിജയന്തി ദിനാഘോഷം 2019 (സ്കൂൾമുറ്റം)
ഗാന്ധിജയന്തി ദിനാഘോഷം 2019 (ഉദ്യാനം)
സ്കൂൾ പച്ചക്കറിത്തോട്ടത്തിനായി സ്ഥലമൊരുക്കുന്നു
കബനീതീരത്ത് പ്രളയശേഷം (ഫീൽഡ് ട്രിപ്പ്)
വിദ്യാലയം പ്രതിഭകളോടൊപ്പം(കവി ശ്രീ.സുകുമാരൻ ചാലിഗദ്ദയെ ആദരിക്കുന്നു.)
പുഴയെയറിയാം(ഫീൽഡ് ട്രിപ്പ്)
സ്കൂൾ ലോഗോ
ശിശുദിനം-2019
ഗണിതം കളിയിലൂടെ (ഗണിതവിജയ പ്രവർത്തനങ്ങൾ)
സ്കൾ കൃഷിയിടത്തിൽനിന്ന് വിളവെടുത്ത വാഴക്കുലയുമായി
വിദ്യാലയം പ്രതിഭകളോടൊപ്പം (കായിക പ്രതിഭ ശ്രീ.സാബു പോൾ,കുന്നത്തുകുഴി) 19-11-2019

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പാൽവെളിച്ചം&oldid=972771" എന്ന താളിൽനിന്നു ശേഖരിച്ചത്