ഗവ.എൽ.പി.എസ് തലച്ചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ് തലച്ചിറ | |
---|---|
വിലാസം | |
തലച്ചിറ ഗവ എൽ പി സ്കൂൾ,തലച്ചിറ. , തലച്ചിറ ഏറം പി.ഒ. , 689664 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | glpsthalachira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38613 (സമേതം) |
യുഡൈസ് കോഡ് | 32120801924 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് കെ ഫിലിപ്പ് |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു പ്രദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്തകുമാരി |
അവസാനം തിരുത്തിയത് | |
01-02-2022 | Mathewmanu |
ചരിത്രം
തലച്ചിറയിലെ ആദ്യത്തെ വിദ്യാലയമാണ് തലച്ചിറ ഗവൺമെൻറ് എൽ പി സ്കൂൾ. ബാലചന്ദ്ര വിലാസം എൽ പി സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് . 1917 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത് . ആദ്യം ഒന്ന് രണ്ട് ക്ലാസുകളിൽ മാത്രമാണ് പ്രവർത്തനമാരംഭിച്ചത്. ഒന്നാം ക്ലാസിൽ 57 ഉം രണ്ടാം ക്ലാസിൽ 27 ഉം കുട്ടികൾ ഉണ്ടായിരുന്നു. പിന്നീട് 1 മുതൽ 5 വരെ ക്ലാസ്സുകൾ നടന്നിരുന്നു. അന്ന് ഇത് ഗവൺമെൻറ് സ്കൂൾ അല്ലായിരുന്നു. ഇന്നത്തെ എസ്എൻഡിപി സ്കൂളിനോട് അടുത്തുള്ള മഠത്തിൽ പുരുഷോത്തമൻ സാർ നൽകിയ സ്ഥലത്ത് ഒരു ഷെഡ്ഡിലാണ് ആദ്യം സ്കൂൾ തുടങ്ങിയത്. മഠത്തിൽ സുരേന്ദ്രൻ സാർ ആയിരുന്നു ഹെഡ്മാസ്റ്റർ . കുറേ വർഷങ്ങൾ കഴിഞ്ഞപ്പോൾ അത് നശിച്ചു. പിന്നീട് തലച്ചിറ വായനശാലയുടെ അടുത്തുള്ള കിഴക്കേക്കര വീടിൻ്റെ വരാന്തയിൽ കുറെനാൾ സ്കൂൾ പ്രവർത്തിച്ചു . അവിടെനിന്ന് തലച്ചിറ ജംഗ്ഷനിലുള്ള അടി മുറിയിൽ വീടിൻ്റെ വരാന്തയിൽ കുറേക്കാലം സ്കൂൾ നടത്തി. ഇങ്ങനെ മാറിമാറി പല കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിച്ചു.
1972 - ൽ ഇപ്പോൾ സ്കൂൾ നിലനിൽക്കുന്ന സ്ഥലം സർക്കാർ സ്കൂളിനായി അനുവദിച്ചു. രണ്ടുവർഷംകൊണ്ട് അവിടെ ഇന്നത്തെ കെട്ടിടം പണികഴിപ്പിച്ചു. 1976 - ൽ നാല് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുള്ള പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. പിന്നീട് അഞ്ചാം ക്ലാസ് 1952 - ൽ സ്ഥാപിച്ച എസ്.എൻ.ഡി.പി .യു.പി. സ്കൂളിലേക്ക് മാറ്റി. 1995 സ്കൂളിൻ്റെ മുറ്റം കെട്ടി ഉയർത്തി, മതിലുംകെട്ടി. 2003 എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് ഒരു ഓഫീസ് കെട്ടിടം പണികഴിപ്പിച്ചു. ഇത് കോൺക്രീറ്റ് കെട്ടിടമാണ്. 2012 - ൽ എസ് .എസ്.എ.യിൽ നിന്ന് ലഭിച്ച മേജർ മെയിൻറനൻസ് ഗ്രാൻറ് ഉപയോഗിച്ച് സ്കൂൾകെട്ടിടം നവീകരിച്ചു. ഭിത്തിയിൽ മനോഹരമായ ചിത്രങ്ങൾ വരച്ചു, ചെറിയ പാർക്ക് സ്ഥാപിച്ചു, സ്കൂൾ മനോഹരവും ആകർഷകവും ആക്കി .
ഭൗതികസൗകര്യങ്ങൾ
അഞ്ച് മുറികളോട് കൂടിയ ഓടിട്ട ഒരു കെട്ടിടവും ഒറ്റമുറിയുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും കോൺക്രീറ്റ് പാചകപ്പുരയും സ്കൂളിനുണ്ട്. ഇതിൽ ഓടിട്ട കെട്ടിടത്തിൽ നാലെണ്ണം ക്ലാസ് മുറികളായി ഉപയോഗിക്കുന്നു. ഒരു മുറി നിലവിൽ സ്റ്റോർ റൂമായി ഉപയോഗിക്കുകയാണ്. കോൺക്രീറ്റ് ചെയ്ത ഒറ്റമുറി കെട്ടിടം സ്കൂളിൻ്റെ ഓഫീസായി ഉപയോഗിക്കുന്നു. അടുക്കള ഒഴികെ മറ്റ് എല്ലാ മുറികളും വരാന്തയും ടൈൽ പഠിച്ചതാണ്. എല്ലാ മുറികളും വൈദ്യുതീകരിച്ചതാണ്. ഓരോ ക്ലാസ് മുറിയിലും ഓഫീസിലും രണ്ട് ഫാനുകൾ വീതം ഉണ്ട്. എല്ലാ ക്ലാസ് മുറിയിലും കമ്പ്യൂട്ടർ ഉപയോഗിക്കാൻ തക്ക പവർ പ്ലഗ് ഉണ്ട്. ജനാലകൾക്ക് ഗ്രിൽ ഇട്ട് ബലപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ഗണിതരൂപങ്ങൾ നിർമിച്ച് പഠനോദ്ദീപകമാക്കിയിരിക്കുന്നു .കുടിവെള്ളത്തിന് സ്കൂളിന് സ്വന്തമായി കിണർ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
കുട്ടികളുടെ പാഠ്യേതര കഴിവുകളെവളർത്തുന്നതിന് പ്രവർത്തി പരിചയത്തിൽ പരിശീലനം നൽകുന്നു .ആരോഗ്യസംരക്ഷണത്തിനായി വ്യായാമമുറകൾ പരിശീലിപ്പിക്കുന്നതിനൊപ്പം, കളികൾക്കും അർഹമായ സ്ഥാനം നൽകുന്നു. വായനയുടെ ലോകത്തേക്ക് കുട്ടികളെ കടന്നു ചെല്ലണമെന്ന 'കാഴ്ചപ്പാടോടെ വായന കൂട്ടങ്ങൾ രൂപീകരിച്ച് ഇടവേളകളിൽ വായനയ്ക്ക് സമയം കണ്ടെത്തുന്നു .മൂന്ന്, ക്ലാസ്സുകളിൽ ക്ലാസുകാർ വായനാ കുറിപ്പുകൾ തയ്യാറാക്കുന്നു കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിന് ഭാഗമായി കൈയ്യെഴുത്ത് മാസികകൾ വാർഷിക പതിപ്പുകൾ എന്നിവ തയ്യാറാക്കുന്നു ഇംഗ്ലീഷ് പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു കൃഷി പൂന്തോട്ടം നിർമാണം എന്നിവയിലും കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുന്നതിന് ഉതകുന്ന തരത്തിൽ ഇവ സ്കൂളിൽ ചെയ്യണം . പ്രകൃതിസ്നേഹം പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കും പഠനത്തോടൊപ്പം ഊന്നൽ നൽകുന്നു.
മുൻ സാരഥികൾ
ൻ സാരഥികൾ 1. കെ.പി.സരസമ്മ - 1985-2001 2. കെ.എ. സാറാമ്മ - 2001-2002 3. കെ.ആർ.ഭാർഗ്ഗവൻ - 2002-2005 4. ആർ.കെ.ശശിധരൻ - 2005-2007 5. ഇന്ദിരാഭായി.ബി.-2007-2019 6. പത്മകുമാരി.വി.-2019-2020
മികവുകൾ
പഠനത്തെ സമൂഹവുമായും പരിസ്ഥിതിയുമായും ബന്ധപ്പെടുത്താൻ ശ്രമിക്കുന്നു . ഇതിൻറെ ഭാഗമായി ഫീൽഡ് ട്രിപ്പുകൾ, അഭിമുഖങ്ങൾ സർവ്വേകൾ എന്നിവ പഠനത്തിൽ ഉൾപ്പെടുത്തുന്നു കുട്ടികളുടെ പാഠ്യേതര കഴിവുകൾ വളർത്തുന്നതിന് പ്രവർത്തി പരിചയത്തിൽ പരിശീലനം നൽകുന്നു. ആരോഗ്യസംരക്ഷണത്തിനായി വ്യായാമമുറകൾ പരിശീലിപ്പിക്കുന്നതിനൊപ്പം കളികൾക്കും അർഹമായ സ്ഥാനം നൽകുന്നു . വായനയുടെ ലോകത്തേക്ക് കുട്ടികൾ കടന്നു ചെല്ലണമെന്ന കാഴ്ചപ്പാടോടെ വായനാകൂട്ടങ്ങൾ
രൂപീകരിച്ച് , ഇടവേളകളിൽ വായനക്ക് സമയം കണ്ടെത്തുന്നു . 3 , 4 ക്ലാസുകാർ വായനക്കുറിപ്പുകൾ തയ്യാറാക്കുന്നു . കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിൻ്റെ ഭാഗമായി കൈയെഴുത്തു മാസികകൾ
തയ്യാറാക്കുന്നു . കൃഷി, പൂന്തോട്ട നിർമാണം എന്നിവയിലും കുട്ടികൾക്ക് താൽപര്യം ജനിപ്പിക്കുന്നതിന് ഉതകുന്ന തരത്തിൽ ഇവ സ്കൂളുകളിൽ ചെയ്യുന്നു. പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണം
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പ്രധാന അധ്യാപകൻ ഉൾപ്പെടെ നാല് അധ്യാപകരും ഒരു പി.ടി. സി.എം. ഉം ഇവിടെ പ്രവർത്തിക്കുന്നു. ഇതിനുപുറമേ ഒരു പാചക തൊഴിലാളിയും ഉണ്ട്.
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ പഠിച്ച് ഉന്നത നിലയിൽ എത്തിയ ധാരാളം ആളുകളുണ്ട്. എറണാകുളം ജില്ലാ കളക്ടർ ആയിരുന്ന പരേതനായ ശ്രീ കെ. ആർ. രാജൻ, ജില്ലാ ട്രൈബൽ ഓഫീസറായി വിരമിച്ച ശ്രീ തമ്പി, ഡോക്ടർ തോമസ് കല്ലുങ്കത്തറ, അഡ്വക്കേറ്റ് വർഗീസ് കല്ലുങ്കത്തറ, കൂടാതെ പടയണിപ്പാറ കെ. വി. എൽ.പി. സ്കൂളിലെ റിട്ടയേഡ് അധ്യാപികയും നിലവിൽ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ ശ്രീമതി ലത ടീച്ചർ
എന്നിവർ ഇവിടുത്തെ പൂർവവിദ്യാർഥികളാണ്. കൂടാതെ ഇവിടെ പഠിച്ച ധാരാളം പേർ സർക്കാർ സർവ്വീസിലും സ്വദേശത്തും വിദേശത്തും ഉയർന്ന തസ്തികയിൽ ജോലി നോക്കുന്നു . എന്നി…
വഴികാട്ടി
വഴികാട്ടി
പത്തനംതിട്ട ജില്ലയുടെ കിഴക്കു ഭാഗത്ത് വടശ്ശേരിക്കര പഞ്ചായത്തിൻ്റെ പത്താം വാർഡായ തലച്ചിറയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പത്തനംതിട്ടയിൽ നിന്ന് 14 കിലോമീറ്ററും വടശ്ശേരിക്കരയിൽ നിന്ന് 7 കിലോമീറ്ററും ദൂരമാണ് ഇവിടേക്കുള്ളത് .
{{#multimaps:9.18395,76.49533|zoom=10}} |} |}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38613
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ