ഗവ.എൽ.പി.എസ് തലച്ചിറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അഞ്ച് മുറികളോട് കൂടിയ ഓടിട്ട ഒരു കെട്ടിടവും ഒറ്റമുറിയുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും കോൺക്രീറ്റ് പാചകപ്പുരയും സ്കൂളിനുണ്ട്. ഇതിൽ ഓടിട്ട കെട്ടിടത്തിൽ നാലെണ്ണം ക്ലാസ് മുറികളായി ഉപയോഗിക്കുന്നു. ഒരു മുറി നിലവിൽ സ്റ്റോർ റൂമായി ഉപയോഗിക്കുകയാണ്. കോൺക്രീറ്റ് ചെയ്ത ഒറ്റമുറി കെട്ടിടം സ്കൂളിൻ്റെ ഓഫീസായി ഉപയോഗിക്കുന്നു. അടുക്കള ഒഴികെ മറ്റ് എല്ലാ മുറികളും വരാന്തയും ടൈൽ പഠിച്ചതാണ്. എല്ലാ മുറികളും വൈദ്യുതീകരിച്ചതാണ്. ഓരോ ക്ലാസ് മുറിയിലും ഓഫീസിലും രണ്ട് ഫാനുകൾ വീതം ഉണ്ട്. എല്ലാ ക്ലാസ് മുറിയിലും കമ്പ്യൂട്ടർ ഉപയോഗിക്കാൻ തക്ക പവർ പ്ലഗ് ഉണ്ട്. ജനാലകൾക്ക് ഗ്രിൽ ഇട്ട് ബലപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ ഗണിതരൂപങ്ങൾ നിർമിച്ച് പഠനോദ്ദീപകമാക്കിയിരിക്കുന്നു .കുടിവെള്ളത്തിന് സ്കൂളിന് സ്വന്തമായി കിണർ ഉണ്ട് .