ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്
വിലാസം
ശൂരനാട്

ശൂരനാട്
,
ശൂരനാട് വടക്ക് പി.ഒ.
,
690561
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1949
വിവരങ്ങൾ
ഫോൺ0476 2852163
ഇമെയിൽgovthsssooranad@gmail.com
കോഡുകൾ
സ്കൂൾ കോഡ്39005 (സമേതം)
എച്ച് എസ് എസ് കോഡ്2022
യുഡൈസ് കോഡ്32131100509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ470
പെൺകുട്ടികൾ509
ആകെ വിദ്യാർത്ഥികൾ1431
അദ്ധ്യാപകർ62
ഹയർസെക്കന്ററി
ആൺകുട്ടികൾ214
പെൺകുട്ടികൾ238
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. കെ സന്ധ്യ കുമാരി
പ്രധാന അദ്ധ്യാപികറ്റി എസ് വത്സല കുമാരി
പി.ടി.എ. പ്രസിഡണ്ട്എസ് ഹാരിസ്
എം.പി.ടി.എ. പ്രസിഡണ്ട്എസ് ഷീജ
അവസാനം തിരുത്തിയത്
31-01-2022Adminsooranadu39005
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിലെ ശൂരനാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ചരിത്രം

വിജ്ഞാനദാഹികളായ നാട്ടുകാരുടെ ശ്രമഫലമായി 1949 ജൂൺ മാസത്തിൽ, കളത്തൂർ ശ്രീ. വി.ഗോപാലപിള്ള നൽകിയ ഒരേക്കർ സ്ഥലത്ത് സ്ഥാപിതമായ ഇംഗ്ളീഷ് സ്ക്കൂളാണ് ഇന്നത്തെ ശൂരനാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്ക്കൂൾ. സ്ക്കൂൾ സ്ഥാപിക്കുന്നതിന് സർവ്വശ്രീ. മുടിയിൽത്തറ വി.ഭാസ്ക്കർ, കുമ്പളത്ത് ശങ്കുപ്പിള്ള എന്നിവർ നൽകിയ പ്രോൽസാഹനം സ്മരണീയമാണ്. തെന്നില ബംഗ്ളാവിൽ ശ്രീ.എൻ. ഗോവിന്ദപ്പിള്ള (പ്രസിഡന്റ്), കളത്തൂർ.വി.ഗോപാലപിള്ള(സെക്രട്ടറി) എന്നിവരുൾപ്പെട്ട 15 അംഗ കമ്മിറ്റിയാണ് സ്ക്കൂളിന്റെ നേതൃത്വം വഹിച്ചിരുന്നത്. 1954 – ൽ സ്ക്കൂളിലെ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി.

(കൂടുതൽ വായിക്കാം)

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു.പി.യ്ക്കം, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി..എയർ വിംഗ്
  • ഫുട്ബാൾ ടീം
  • ഹാൻഡ് ബാൾ ടീം
  • അത് ലറ്റിക്സ് ടീം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ അധീനതയിൽ, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേൽ നോട്ടത്തിലാണ് ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. റ്റി എസ് വത്സലാകുമാരിയും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഡോ: കെ. സന്ധ്യാകുമാരിയുമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ മണപ്പള്ളി ശ്രീ.കെ.രാഘവൻ പിള്ളയായിരുന്നു. 1951 – ൽ ശ്രീ.കെ.ജി.പത്മനാഭപിള്ള ആദ്യത്തെ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പ്രധാനഅധ്യാപകർ കാലഘട്ടം
1 മണപ്പള്ളി ശ്രീ.കെ.രാഘവൻ പിള്ള
2 ശ്രീ.കെ.ജി.പത്മനാഭപിള്ള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. എം. ഗംഗാധരക്കുറുപ്പ് - മുൻ PSC ചെയെർമാൻ.
    • ഡോ. സുജാതൻ, മുൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ഫോറൻസിക് വിഭാഗം മേധാവി.
      • ഡോ. അഭിലാഷ്, കാർഡിയോളജിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് .
        • ഡോ. കമലാസനൻ, നവഭാരത് ഹോസ്പിറ്റൽ, ശാസ്താംകോട്ട
        • ശ്രീ.കെ.സി.രാജൻ, പൊതുപ്രവർത്തകൻ

വഴികാട്ടി

{{#multimaps:9.10335,76.62212|zoom=18}} |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • NH.47 -ൽ നിന്ന് കരുനാഗപ്പള്ളി - പുതിയകാവ് -ചക്കുവള്ളി റോഡില് 11 കി.മീ. ----KCT ജംഗ്ഷനിൽ നിന്ന് ഒന്നര കി.മീ.
  • കായംകുളം- അടൂർ റോഡിൽ ചാരുംമൂട് ജംഗ്ഷനിൽ നിന്ന് ഭരണിക്കാവ്- ശാസ്താംകോട്ട റോഡിൽ ശൂരനാട് ഹൈസ്ക്കൂൾ ജംഗ്ഷനിൽ നിന്ന് ഒന്നര കി.മീ.