സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ  വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ചെമ്രക്കാട്ടൂർ  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ. 2021-22 അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 181 ആൺകുട്ടികളും 188 പെൺകുുട്ടികളും ഇവിടെ പഠിക്കുന്നു.

ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ
G.L.P.S. Chemrakattur
വിലാസം
ചെമ്രക്കാട്ടൂർ

ചെമ്രക്കാട്ടൂർ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം7 - ജൂൺ - 1976
വിവരങ്ങൾ
ഫോൺ0483 2850605
ഇമെയിൽglpschemrakatur@gmail.com
കോഡുകൾ
സ്കൂൾ കോഡ്48203 (സമേതം)
യുഡൈസ് കോഡ്32050100104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അരീക്കോട്,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ181
പെൺകുട്ടികൾ188
ആകെ വിദ്യാർത്ഥികൾ369
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ്. ഇ
പി.ടി.എ. പ്രസിഡണ്ട്ഉമ്മർ പാമ്പോടൻ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ.കെ
അവസാനം തിരുത്തിയത്
30-01-202248203


പ്രോജക്ടുകൾ



ചരിത്രം

പരപ്പനങ്ങാടി-അരീക്കോട്[1] സംസ്ഥാന പാത 65(SH65)ൽ ചെമ്രക്കാട്ടൂർ അങ്ങാടിയിൽ നിന്ന് കാവനൂർ റോഡിൽ 300 മീറ്റർ മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില് വന്നത്.കൂടുതൽ വായിക്കുക

പ്രീപ്രൈമറി വിഭാഗം

പ്രൈമറി വിഭാഗം

ഇവർ സാരഥികൾ

മുൻ സാരഥികൾ

ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ.. കൂടുതൽ വായിക്കുക ഫോട്ടോ, കാലഘട്ടം കാണുക

പി.ടി.എ., എം.ടി.എ., എസ്.എം.സി.

ഒരു സ്കൂളിന്റെ സർവ്വതോൻമുഖമായ വികസനത്തിന് കുട്ടികളെയും സ്കൂൾ അധികൃതരെയും പോലെ തന്നെ അനിവാര്യമാണ് അധ്യാപക രക്ഷാകർതൃ സമിതിയും (പി.ടി.എ), എം.ടി.എ.(മദർ ടീച്ചർ അസോസിയേഷൻ ) യും എസ്.എം.സി.(സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി) യും എല്ലാം. കൂടുതൽ വായിക്കുക

വിവിധ ക്ലബുകൾ

ഒരു സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഖ്യ സ്ഥാനം കുട്ടികൾക്ക് തന്നെയാണ് . കുട്ടികളുടെ കലാപരവും കായികപരവും ഭാഷാ പരവും സൃഷ്ടിപരവുമായ കഴിവുകളും ശേഷികളും വളർത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന അന്വേഷണ ത്വരയും ജിജ്ഞാസയും വികസിപ്പിക്കാനും സഹായിക്കുന്ന കുട്ടികളുടെ കൂട്ടായ്മകളാണ് ക്ലബ്ബുകൾ. ഞങ്ങളുടെ സ്കൂളിൽ വ്യത്യസ്തങ്ങളായ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. പ്രാപ്തരായ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികളും ഏതെങ്കിലും ഒരു ക്ലബ്ബിലെങ്കിലും അംഗമാണ് .താഴെ പറയുന്ന ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു

  • ശാസ്ത്ര ക്ലബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഗണിത ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • അറബിക് ക്ലബ്
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • റീഡിങ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഫോറസ്ട്രി ക്ലബ്
  • ആർട്സ് ക്ലബ്
  • സ്പോർട്സ് ക്ലബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ ,അവാർഡുകൾ

  • സബ്ജില്ലാ സ്കൂള് കലോത്സവം (ജനറല്) ഓവറോള് അഞ്ചാം സ്ഥാനം (2015-16)
  • സബ്ജില്ലാ സ്കൂള് കലോത്സവം അറബി) ഓവറോള് നാലാം സ്ഥാനം (2015-16)
  • ഏറ്റവും കൂടുതല് ഒന്നാം ക്ലാസ് വിദ്യാര്ത്ഥികളെ പ്രവേശിപ്പിച്ചതിനുള്ള ജിഎസ്ടിയു സില് വര് ജൂബിലി അവാര്ഡ് (2015-16)

ഉച്ചഭക്ഷണ പദ്ധതി

പ്രഭാത ഭക്ഷണം

സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ

കുഞ്ഞൂസ് റേഡിയോ

ഓണസ്‌റ്റി ബുക്ക് സ്റ്റാൾ

 

ഹലോ സ്കൂൾ സംവിധാനം

 
ഹലോ സ്കൂൾ  പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.കെ.ടി.അബ്ദുഹാജി നിർവഹിക്കുന്നു


സ്കൂളിനും രക്ഷിതാക്കൾക്കും തമ്മിൽ വിവരങ്ങൾ കൈമാറാനുള്ള ലളിതമായ ഒരു സംവിധാനമാണ് ഹലോ സ്കൂൾ.ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം ബഹുമാനപ്പെട്ട അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദുഹാജി നിർവഹിച്ചു. ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത എന്ന് പറയുന്നത് ഇന്റർനെറ്റും സ്മാർട്ഫോണും ഇല്ലാതെ തന്നെ ഈ പദ്ധതിയുടെ ഗുണഭോക്താവാകാൻ കഴിയും എന്നതാണ് .ആദ്യം രക്ഷിതാക്കളുടെ നമ്പറുകളെല്ലാം ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നു.ഹലോ സ്കൂൾ എന്ന പേരിൽ ഒരു ഫോൺ നമ്പർ ഉണ്ടായിരിക്കും.ഈനമ്പറിലേക്ക് ഫോൺ ചെയ്താൽ സ്കൂൾ സംബന്ധമായ വിവരങ്ങൾ എല്ലാം ആർക്കും ഏത് സമയത്തും അറിയാൻ സാധിക്കും.മാത്രമല്ല സ്കൂളിൽ നിന്നുള്ള വിവരങ്ങളെല്ലാം ഫോൺ കോളുകളായി രക്ഷിതാക്കൾക്കെത്തും .അഥവാ സ്‌കൂളിൽ നിന്നും വിളിക്കുന്ന സമയത്ത് രക്ഷിതാവിനു അറ്റൻഡ് ചെയ്യാൻ പറ്റിയില്ല എങ്കിൽ ഹലോ സ്കൂൾ നമ്പറിലേക്ക് തിരിചു വിളിച്ചാൽ വിവരങ്ങൾ അറിയാനും സാധിക്കും .

പ്രഭാത ഭക്ഷണം
റീഡിങ് ടൈം

കാലത്തിനൊപ്പം

ചിത്രശാല

അനുബന്ധം

വഴികാട്ടി

  • കേരളത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയുടെ വടക്ക് കിഴക്കായുള്ള നിലമ്പൂർ  റെയിൽവേ സ്റ്റേഷനിൽ നിന്നും 29  കിലോ മീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് അരീക്കോട് ടൗൺ സ്ഥിതി ചെയ്യുന്നത് . അവിടെ നിന്നും സംസ്ഥാനപാത 65 ലൂടെ മൂന്ന് കിലോ മീറ്റർ സഞ്ചരിച്ചാൽ ചെമ്രക്കാട്ടൂരിൽ എത്താം .അവിടെ നിന്നും 300 മീറ്റർ കാവനൂർ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിന് മുൻപിലെത്താം.
  • ദേശീയപാത 966 (രാമനാട്ടുകര - പാലക്കാട് )ൽ കൊണ്ടോട്ടിയിൽ നിന്ന് 14 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാലും ചെമ്രക്കാട്ടൂരിൽ എത്താം .
  • കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പട്ടണമായ കൊണ്ടോട്ടിയിൽ നിന്ന് സംസ്ഥാനപാത 65 (പരപ്പനങ്ങാടി - അരീക്കോട് )ലൂടെ ബസിൽ യാത്ര ചെയ്താലും ചെമ്രക്കാട്ടൂർ എത്താം

{{#multimaps:11.208195854784964, 76.04285180995846|zoom=8}}