ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത് | |
---|---|
വിലാസം | |
തുവയൂർ നോർത്ത് ഗവ എൽ പി എസ് തുവയൂർ നോർത്ത് , മണക്കാല പി.ഒ. , 691551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1937 |
വിവരങ്ങൾ | |
ഇമെയിൽ | govtlpsthuvayoornorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38232 (സമേതം) |
യുഡൈസ് കോഡ് | 32120100706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്യാമള വി ആർ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അനുശ്രീ എസ് |
അവസാനം തിരുത്തിയത് | |
29-01-2022 | 38232 |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ ഏറത്ത് വില്ലേജിലെ തുവയൂർ നോർത്ത് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്, തുവയൂർ നോർത്ത് (കോട്ടറ ) .
= ചരിത്രം
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏറത്തു വില്ലേജിൽ( ഏറത്തു പഞ്ചായത്തിലെ പതിനാറാംവാർഡിൽ)തുവയൂർ വടക്ക് ഗവൺമെന്റ്. എൽ. പി. സ്കൂൾ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നു. ഉദാരമതിയായ മൗട്ടത്ത് ഗോപാലൻ സംഭാവന ചെയ്ത 20 സെന്റ് സ്ഥലത്താണ് സ്കൂൾകെട്ടിടം നിൽക്കുന്നത്.കൂടുതൽ വായിക്കുക
ഭൗതിക സാഹചര്യങ്ങൾ
1937 ൽ സ്ഥാപിതമായ ഗവൺമെന്റ്. എൽ. പി. എസ്, തുവയൂർ നോർത്ത് കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണം
ക്ലബുകൾ
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അടൂർ ഗോപാലകൃഷ്ണൻ
വിശ്വ ചലച്ചിത്രകാരനും ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവുമായ പത്മശ്രീ അടൂർ ഗോപാലകൃഷ്ണൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് എന്ന കാര്യം അഭിമാനപൂർവ്വം പറയാൻ കഴിയും
Dr. മണക്കാല ഗോപാലകൃഷ്ണൻ.
ചലച്ചിത്ര സംഗീത സംവിധായകൻ ഡോക്ടർ മണക്കാല ഗോപാലകൃഷ്ണൻ തുവയൂർ നോർത്ത് ഗവൺമെന്റ് എൽപി സ്കൂളിലെ പൂർവവിദ്യാർഥി ആയിരുന്നു എന്ന് അഭിമാനപുരസരം പറയാൻ കഴിയും.
മണക്കാല പുതുശ്ശേരി കുടുംബത്തിൽ ( വടശ്ശേരഴികത്ത് വീട്ടിൽ ) 1965 ൽ മുഖത്തല പുത്തൻ മഠത്തിൽ നാരായണ പിള്ളയുടെയും കെ. രാജമ്മയുടെയും മകനായി ജനനം.
തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ ഗാനഭൂഷണം, ഗാന പ്രവീണ എന്നീ കോഴ്സുകൾ പാസായി. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ സംഗീത ശിരോമണി യും സംഗീത എം.എയും പാസായി. കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ഡോക്ടർ എ. കെ നമ്പ്യാരുടേയും ഡോക്ടർ കെ.ഓമനക്കുട്ടി യുടെയും ശിക്ഷണത്തിൽ സംഗീത വിദ്യാഭ്യാസത്തിൽ ഗവേഷണം പൂർത്തിയാക്കി.
ചലച്ചിത്ര പിന്നണി ഗായകൻ പി ജയചന്ദ്രൻ പാടിയ തുളസിപൂജ, ജി വേണുഗോപാൽ ഭാവന രാധാകൃഷ്ണൻ,ആർജെ രാമദാസ് എന്നിവർ പാടിയ ദേവി പ്രസാദം എന്നീ കാസറ്റുകൾക്ക് സംഗീതസംവിധാനം നിർവഹിച്ചു ഇന്ത്യാവിഷനു വേണ്ടി ആര്യാട് ഭാർഗവൻ സംവിധാനം ചെയ്ത നാടകവേദിയിലെ നക്ഷത്രങ്ങൾ എന്ന ടെലി സീരിയലിനു സംഗീതം പകർന്നു മലയാളത്തിലെ ഒട്ടുമിക്ക ടെലിവിഷൻ ചാനലുകളിലും ആകാശവാണിയിലും സംഗീത പരിപാടികൾ അവതരിപ്പിക്കാറുണ്ട്.
1990 ഡിസംബർ 13ന് വടക്കടത്തുകാവ് ഹൈസ്കൂളിൽ സംഗീത അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1995 ആലപ്പുഴ ഡയറ്റിൽ ലക്ച്ചറർ, തിരുവനന്തപുരം ജവഹർ ബാലഭവനിൽ ഇൻസ്ട്രക്ടർ. സർവ്വശിക്ഷാ അഭിയാനിൽ ജില്ലാ പ്രോഗ്രാം ഓഫീസർ, ഡൽഹി സി.സി.ആർ. റ്റി യുടെ സ്കോളർഷിപ്പ് സെലക്ഷൻ കമ്മിറ്റി മെമ്പർ, കേരളത്തിലെ സംഗീത കോളേജുകളിലെ ഗാനഭൂഷണം പരീക്ഷയുടെയും ജൂനിയർ സീനിയർ മ്യൂസിക് പരീക്ഷകളുടെയും എക്സാമിനേഷൻ ബോർഡ് ചെയർമാൻ.തുടങ്ങിയ നിരവധി ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
യേശുദാസിനൊപ്പം നിരവധി വേദികളിൽ തമ്പുരു വായിച്ചു. ഉള്ളൂരിന്റെ പ്രേമ സംഗീതത്തിന് അപൂർവ്വ സംഗീത വിരുന്ന് ഒരുക്കിയ തോടെ ശ്രദ്ധേയനായി. സ്കൂൾ പ്രവേശനോത്സവ ഗാനങ്ങൾ ജനകീയമാക്കുന്നതിനും നേതൃത്വം നൽകി. ഉൾക്കനൽ എന്ന ചിത്രത്തിലൂടെ സിനിമാ സംഗീതത്തിലേക്ക് കന്നിയങ്കം കുറിക്കുകയാണ് അദ്ദേഹം.
Dr. K. C വിജയകുമാരൻ നായർ (Indian Postal Service)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അടൂരിൽ നിന്ന് മണക്കാല(4km).മണക്കാലയിൽ നിന്ന് അടൂർ ഗോപാല കൃഷ്ണൻ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ജി. എൽ. പി. എസ്, തുവയൂർ നോർത്ത് (കോട്ടറ ) സ്കൂളിൽ എത്താം.ശാസ്താംകോട്ട.. കടമ്പനാട്... തൂവര്മുക്ക്.. മാഞ്ഞാലി.. അന്തിച്ചിറ.. ചിറ്റാണിമുക്ക് വഴിയും സ്കൂളിൽ എത്താം.
{{#multimaps:9.1219555,76.7169124|zoom17}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38232
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ