ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/ഭൗതിക സാഹചര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

1937 ൽ സ്ഥാപിതമായ ഗവൺമെന്റ്. എൽ. പി. എസ്, തുവയൂർ നോർത്ത് സ്കൂൾ 30 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ചുറ്റുമതിൽ കെട്ടി സ്കൂളിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തി ഇരിക്കുന്നു. 6 ക്ലാസ് മുറികളും ലൈബ്രറിയും ഓഫീസും പാചക പുരയും ഡൈനിങ് ഹാളും അടങ്ങുന്നതാണ് സ്കൂൾ. ക്ലാസ് മുറികൾ ഹൈടെക് നിലവാരം ഉള്ളവയാണ്. നിലവിൽ നാല് ലാപ്ടോപ്പുകളും മൂന്ന് പ്രൊജക്ടറുകളും സ്കൂളിൽ ഉണ്ട്. 24 കുട്ടികൾക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്. ജൈവവൈവിധ്യ പാർക്കിന്റെ ഭാഗമായി പൂന്തോട്ടം, കുളം, പച്ചക്കറിതോട്ടം, ഫലവൃക്ഷങ്ങൾ എന്നിവയും സ്കൂളിൽ ഉണ്ട്. മതിയായ എണ്ണം ടോയ്‌ലറ്റുകൾ ഉണ്ട് ജലലഭ്യത എപ്പോഴും ഉറപ്പുവരുത്തുന്നുണ്ട്. സ്കൂളിന് പിറകിലായി കുട്ടികൾക്ക് കളിസ്ഥലവും ഉണ്ട്. കുട്ടികൾക്ക് നന്നായി പഠിക്കുവാൻ അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിന് ഉണ്ട്.