കോട്ടയം ജില്ലയുടെ വടക്കുകിഴക്ക് അതിർത്തിയിൽ കിടക്കുന്ന കർഷകഗ്രാമമായ വെളിയന്നൂരിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് സ്കൂളാണ് വന്ദേമാതരം വി.എച്ച്.എസ്.എസ്.
ചരിത്രം
വന്ദേമാതരം വി എച്ച് എസ് എസ് വെളിയന്നൂർ
1955-ൽ മിഡിൽ സ്കൂളായും1958-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ പി കെ ബാലക്രിഷ്ണപിള്ള, ആദ്യമാനേജർ ശ്രീ പി കെ ഗോവിന്ദപിള്ള, മറ്റമന ഇല്ലത്ത് ശ്രീ എം എൻ നാരായണൻ ഇളയത് എന്നിവരുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1994-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
Reju T Joy JRC Teacher Councilorദീപ.എസ്, ഗെെഡ്സ് ക്യാപ്റ്റൻസ്കൗട്ട് & ഗൈഡ്സ്.
പൂർവ്വവിദ്യാർത്ഥി സംഘടന
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ജൂനിയർ റെഡ്ക്രോസ്
മാനേജ്മെന്റ്
എൻ.എസ്.എസ്. കരയോഗം, നം . 191, വെളിയന്നൂർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി.കെ. ബാലകൃഷ്ണ പിള്ള (1955-1979) ജി. ബാലചന്ദ്രമേനോൻ (1979-1995) ജെ. സാവിത്രിക്കുട്ടിഅമ്മ (1995-2002) വി.ജി. മോഹനൻ (2002-2009) കെഎസ് ജോസഫ് (2009 TO 2014)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തോമസ് ചാഴികാടൻ എം.എൽ.എ
ഡോ. കേശവൻ
ഡോ.രാധാക്രുഷ്ണൻ
സംഗീതവിദ്വാൻ പ്രൊ. താമരക്കാട് ഗോവിന്ദൻ നമ്പൂതിരി
അഡ്വ. കെ. സി. പീറ്റർ.
അദ്ധ്യാപകർ സ്ക്കുൾ വിഭാഗം
കെ എൻ സുജാത ( ഹെഡ്മിസ്ട്രസ്)
ആർ.സുമ
എൻ.മധുസൂദനൻ
ബി.കെ.മനോജ്
എ.ആർ.ബിന്ദു
K N Sujatha Headmistress
രജു റ്റി ജോയ്
എസ്.ദീപ
എം.ശ്രീകുമാർ
അഞ്ജലി
നീലകണ്oൻ നമ്പൂതിരി
അനധ്യാപകർ
ശിവബാബു എൻ നായർ
നായർ സുജ മോഹൻ
സ്കൂൾ വിശേഷം
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം
പ്രതിജ്ഞ
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പരിപാടിയുടെ ഭാഗമായി സമൂഹപ്രതിജ്ഞ എടുത്തു. സ്കൂൾ മാനേജർ ശ്രീ ഉദയൻ ,പി.ടി.എ.പ്രസിഡന്റ് ശ്രീ' ജോസ് മാത്യു, അധ്യാപകർ, അനധ്യാപകർ. പൂർവ്വ വിദ്യാർത്ഥികൾ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഏവരും പ്രതിജ്ഞയിൽ പങ്കെടുത്തു. സമ്മേള നത്തിന്റെ ഉദ്ഘാടനം ബഹു.മാനേജർ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.സുജാത സ്വാഗതവും പൂർവ്വ വിദ്യാർത്ഥിയും അധ്യാപകനുമായ ശ്രീ. ശ്രീകുമാർ കൃതജ്ഞതയും നേർന്നു. പ്രിൻസിപ്പാൾ ശ്രീമതി. സൂസൻ മാത്യു സ്കൂളിൽ നടപ്പാക്കുന്ന വികസന പദ്ധതികളെ കുറിച്ചു വിശദീകരിച്ചു.
വന്ദേമാതരം
photo1പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ എടുക്കുന്നുphoto3photo4photo5
Best Student Parliamentarian 2015-16
പറവകൾക്കൊരു പാനപാത്രം Red Cross Activities
ആര്യമോൾ ഗിരീഷ് ഉപഹാരം സ്വീകരിക്കുന്നുആര്യമോൾ ഗിരീഷ് നന്ദി പറയുന്നു
വന്ദേമാതരം സ്കൂളിലെ Students' Parliament സംസ്ഥാനതലത്തിൽ മത്സരിക്കുന്നതിനു യോഗ്യത നേടുകയും അതിൽനിന്നും മികച്ചപ്രകടനം കാഴ്ചവച്ച ആര്യമോൾ ഗിരീഷ് 2015-16 വർഷത്തെ Best Student Parliamentarian അവാർഡ് കേരളമുഖ്യമന്ത്രി ശ്രീ. പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങി. ആര്യമോൾക്ക് സ്കൂളിൽ സ്വീകരണം നൽകി. ഉപഹാരം നൽകിയത് ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. തങ്കമണി ശശി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വന്ദേമാതരം വി എച്ച് എസ് എസ് വെളിയന്നൂർ
പാലാ- ഉഴവൂർ- കൂത്തട്ടുകുളം റൂട്ടിൽ ഉഴവൂരുനിന്നും അഞ്ചു കിലോമീറ്റർ വടക്കും കൂത്താട്ടുകുളത്തുനിന്നും അഞ്ചു കിലോമീറ്റർ തെക്കുമായി സ്കൂൾ സ്തിതി ചെയ്യുന്നു.
കോട്ടയം- ഏറ്റുമാനൂർ- കുറവിലങ്ങാട്- മോനിപ്പള്ളി- കൂത്താട്ടുകുളം റൂട്ടിൽ മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനും മധ്യെ പുതുവേലിയിൽ നിന്നും മൂന്നു കിലോമീറ്റർ കിഴക്കു മാറിയാലും വെളിയന്നൂരെത്താം