ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
14:43, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പുറമറ്റം
വിലാസം
പുറമറ്റം

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1913
വിവരങ്ങൾ
ഇമെയിൽgvhsspuramattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്37011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
അവസാനം തിരുത്തിയത്
26-01-2022Sreejithkoiloth



പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവ.വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്'.പുറമറ്റം.1913-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പത്തനംതിട്ട ജില്ലയിൽ തിരുവല്ല നിയോജകമണ്ഡലത്തിൽ മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം പഞ്ചായത്തിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

ചരിത്രം

1913 ൽപുറമറ്റംഗവ.എൽ.പി.എസ് .എന്നപേരിൽഈ സ്കൂൾസ്ഥാപിതമായി.കാലക്രമേണ യു.പി.സ്കൂളും പിന്നീട്ഹൈസ്കൂളുംതുടർന്ന് വൊക്കേഷണൽ ഹയർസെക്കൻററിയുമായിഉയർന്നു..പത്തനംതിട്ട ജില്ലയിൽപ്രിൻ്റിംഗ്ടക്നോളജിവിഭാഗംപ്രവര്ത്തിക്കുന്ന4വി.എച്ച.എസ്. ഇ,കളിൽഒന്നാണ്പുറമറ്റം വി.എച്ച്.എസ്.സ്കൂൾ.വര്ഷങളായി 100%റിസൽട്ട് എസ്.എസ്.എൽ.സി.ക്ക് ഉണ്ട്. 1962 ൽ യു .പി സ്കൂൾ ആയും അതിനുശേഷം  1982 ൽ ഹൈ സ്കൂൾ ആയും പുരോഗമിച്ചു. 1990 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി ആയും ഉയർത്തപ്പെട്ടു .

ലോവർ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ 134 കുട്ടികൾ ആണ് പഠിക്കുന്നത് .തുടർച്ചയായി 11  തവണ (മാർച്ച് 2021 വരെ)എസ് .എസ്സ് .എൽ .സി .ക്ക് 100 % വിജയം കരസ്ഥമാക്കി .




ഭൗതികസൗകര്യങ്ങൾ

1.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ട് കെട്ടിടത്തിൽ 3 ക്ലാസ് മുറികളും, I മുതൽ VII വരെയുള്ള ക്ലാസുകൾ ഒരു കെട്ടിടത്തിൽ ആണ് പ്രവർത്തിക്കുന്നത് . ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നബാർഡ് ന്റെ പുതിയ ഇരുനില കെട്ടിടത്തിലാണ് ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിക്കുന്നത് .

  • ITലാബ്

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • സയൻസ് പാർക്ക്

കുട്ടികളിൽ ശാസ്ത്ര വിഷയങ്ങളിൽ കൂടുതൽ താല്പര്യം വളർത്തുന്നതിനും ശാസ്ത്ര വിഷയങ്ങൾ പ്രവത്തനത്തിലൂടെ പഠിക്കുന്നതിനും സയൻസ് പാർക്ക് സൗകര്യം സ്കൂളിൽ ഉണ്ട് .

  • സയൻസ് ലാബ്

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്.

  • ലൈബ്രറി

ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുമായി  വിശാലമായ പുതിയ ലൈബ്രറിയാണ് സ്കൂളിനുള്ളത്. ഒപ്പം വായനാമൂലയും ഉണ്ട്

  • പൂന്തോട്ടം

സ്കൂൾ മുറ്റത്തായി എക്കോ ക്ലബ് ന്റെ ആഭിമുഖ്യത്തിൽ മനോഹരമായ പൂന്തോട്ടമാണുള്ളത്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്
  • സ്വന്തം മുഖചിത്രം ഉള്ള നോട്ടുബുക്ക് നിർമ്മാണം
  • ലഹരി വിരുദ്ധ ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
  • എക്കോ ക്ലബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

Sl.No. പ്രഥമാധ്യാപകരുടെ പേര് വർഷം
1. ശ്രീ.ഗോപാലകൃഷ്ണപിള്ള 1981-84
2. ശ്രീമതി.കെ.അമ്മിണി 1984-85
3. ശ്രീമതി.മോളി അലക്സ് 1985-86
4. ശ്രീ.എം.ടി.ടൈറ്റസ് 1986-89
5. ശ്രീ.ടി. ചെറിയാൻ മാത്യു 1989-90
6. ശ്രീ.പി.എം.വറുഗ്ഗീസ് 1990-91
7. ശ്രീ.എം.കെ.രാമചന്ദ്രൻ നായർ 1991-92
8. ശ്രീമതി.കെ.ആർ.വിജയമ്മ 1992-98
9. ശ്രീമതി.കെ.വിജയമ്മ 1998-99
10. ശ്രീമതി.കെ. കമല ഭായ് 1999-2000
11. ശ്രീമതി.ഡി.തങ്കമണിയമ്മ 2000-01
12. ശ്രീമതി.എം. കെ.സൂറ 2001-02
13. ശ്രീമതി.റോസമ്മ ജോർജ് 2002-04
14. ശ്രീമതി.വി.ഗീത June2004-Aug2004
15. ശ്രീ.ഈ.ജി.ചെറിയാൻ 2004-05
16. ശ്രീമതി.എൻ.ആർ.രാധാമണി 2005-06

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr.രാജൻ .പി,വർഗ്ഗീസ് (മുൻ എം.ജി.യൂണിവേഴ്സിറ്റി പ്രൊ.വൈസ് ചാൻസലർ)
  • പ്രൊഫ.ടോണി മാത്യു (മുൻ എം.ജി.യൂണിവേഴ്സിറ്റി പ്രൊഫസർ,നിരൂപകൻ)

വഴികാട്ടി

{{#multimaps:9.3895861,76.6411006| zoom=15}}