എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായിസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ഡി.വി. ഹയർ സെക്കണ്ടറി സ്കൂൾ. 1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴയുടെ ചരിത്രത്തിലേക്കുള്ള വഴികാട്ടിയും ഭാവിതലമുറയെ അറിവിന്റെ പടവുകളിലേക്ക് കൈപിടിച്ചുയർത്തുന്ന പുണ്യസ്ഥാപനമായ് മുന്നേറുന്നു .
എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ | |
---|---|
വിലാസം | |
ആലപ്പുഴ ആലപ്പുഴ , ഹെഡ് പോസ്റ്റ് ഓഫീസ് പി.ഒ. , 688001 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 18 - 01 - 1905 |
വിവരങ്ങൾ | |
ഫോൺ | 0477 2264674 |
ഇമെയിൽ | 35001alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35001 (സമേതം) |
എച്ച് എസ് എസ് കോഡ് | 04052 |
യുഡൈസ് കോഡ് | 32110100101 |
വിക്കിഡാറ്റ | Q87477954 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 553 |
ആകെ വിദ്യാർത്ഥികൾ | 553 |
അദ്ധ്യാപകർ | 24 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 460 |
ആകെ വിദ്യാർത്ഥികൾ | 460 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എ.പി.നന്ദിനിക്കുട്ടി |
പ്രധാന അദ്ധ്യാപിക | ബിന്ദു.റ്റി.എം |
പി.ടി.എ. പ്രസിഡണ്ട് | സുൽഫി ഹക്കിം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ ആർ |
അവസാനം തിരുത്തിയത് | |
23-01-2022 | SDV BOYS HS ALAPPUZHA |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സനാതന ധർമ്മത്തിൽ അടിയുറച്ചു ഒരു നൂറ്റാണ്ടിലേറയായി വിദ്യാദാനത്തിന്റെ മഹത്വം പേറി നില്ക്കുന്ന സനാതന ധർമ്മ വിദ്യശാല , തിയോസോഫിക്കൽ സൊസൈറ്റി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ച് 1905-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . പ്രസിദ്ധ തിയോസോഫിസ്ടായ ഡോ.ആനിബസന്റിന്റെ നിർദേശ പ്രകാരം ഡോ.എസ്.വെങ്കിട്ട രാമ നായിഡു, ശ്രീ. കെ .എ. കൃഷ്ണ അയ്യങ്കാർ എന്നിവർ മുൻകൈയെടുത്ത് വിദ്യശാല സ്ഥാപിച്ചു . 1967 ൽ വിദ്യാശാല ബോയ്സ്-ഗേൾസ് സ്കൂളുകളായി വിഭജിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് പി സി
- ജെ ആർ സി
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സീഡ് ക്ലബ്
- വിവിധ ക്ലബ് പ്രവർത്തനങ്ങൾ
- എനർജി ക്ലബ്
- കായികമേള
- ചിത്രകലാ പഠനം
മാനേജ്മെന്റ്
ഡോ.എസ് വെങ്കിട്ടരാമ നായിഡു, ശ്രീ കെ എം കൃഷ്ണ അയ്യങ്കാർ എന്നിവരാണ് ആദ്യകാല മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ. ഇപ്പോൾ എസ് ഡി വി മാനേജ്മെന്റിന്റെ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്ന കമ്മറ്റിയിൽ സെക്രട്ടറിയായി ശ്രീ ആർ കൃഷ്ണനും പ്രസിഡന്റായി ശ്രീ മഹാദേവ സ്വാമിയും ആണ് ഉള്ളത്. പ്രൊഫസർ എസ് രാമാനന്ദ് ആണ് ഇപ്പോഴത്തെ മാനേജർ.
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35001
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ