സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്. യു. പി. എസ്. കൊഴുക്കുള്ളി
വിലാസം
കൊഴുക്കുള്ളി

അയ്യപ്പൻകാവ് പി.ഒ.
,
680751
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0487 2316859
ഇമെയിൽsupskozhukully@gmail.com
കോഡുകൾ
സ്കൂൾ കോഡ്22453 (സമേതം)
യുഡൈസ് കോഡ്32071202801
വിക്കിഡാറ്റQ64091310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംനടത്തറ, പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ372
പെൺകുട്ടികൾ301
ആകെ വിദ്യാർത്ഥികൾ673
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി. കെ. മേനോൻ
പി.ടി.എ. പ്രസിഡണ്ട്ജോയ് എം ഡി
എം.പി.ടി.എ. പ്രസിഡണ്ട്വിനീത രാമകൃഷ്ണൻ
അവസാനം തിരുത്തിയത്
20-01-2022HM22453


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

  തൃശ്ശൂർ ജില്ലയിൽ നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളിയിലാണ് സ്വരാജ് യു.പി സ്കൂൾ സ്ഥിതിചെയ്യുന്നത് .തൃശ്ശൂരിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ കിഴക്ക് മാറിയാണ് ഇതിന്റെ സ്ഥാനം. മലകളും ,കുന്നുകളും, കുന്നിൻ ചെരിവുകളും, സമതലങ്ങളും ,വയലുകളും ,ചെറിയ ജലാശയങ്ങളും അടങ്ങിയതാണ് ഈ പ്രദേശം. 1940 നു മുമ്പ് ഗ്രാമത്തിലുണ്ടായിരുന്ന വയോജന വിദ്യാഭ്യാസം ഗ്രാമത്തിന് അകത്തും പുറത്തും ഉള്ള സാമൂഹ്യ പ്രവർത്തകരേയും വിദ്യാസമ്പന്നരേയും ഒരുമിപ്പിച്ചു. ഈ ഒരുമയിലൂടെ ഇവിടെ വിദ്യാലയത്തിന്റെ ആവശ്യം  ഉരുത്തിരിഞ്ഞു വന്നു.

                     1947 ൽ കമ്മിറ്റി അംഗമായ മൂത്തേരി അയ്യപ്പൻ കുട്ടിയുടെ അര ഏക്കർ കശുമാവിൻ തോപ്പായിരുന്ന സ്ഥലത്ത് സ്കൂളിന്റെ പണി ആരംഭിച്ചു . കൊല്ലവർഷം 1123 ഇടവം  18-ാം തിയതിയിലെ ( 1948 ജൂൺ) ഡി.പി.ഐ.ഉത്തരവ് പ്രകാരമാണ് വിദ്യാലയം തുടങ്ങിയത്. ഇന്ത്യ സ്വതന്ത്രമായ വർഷം പണി തുടങ്ങിയതുകൊണ്ട് സ്വരാജ് പ്രൈമറി സ്കൂൾ എന്ന് പേരിട്ടു. 1960 മുതൽ സ്വരാജ് എൽ.പി. സ്കൂൾ എന്ന പേര് നിലവിൽ വന്നു. വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ ചേർന്ന ആദ്യ വിദ്യാർത്ഥിനി കെ.സി. മേരിയും വിദ്യാർത്ഥി  സി .കെ. ലോനപ്പനും ആണ് . ആദ്യം മുതലേ ഉച്ചഭക്ഷണ പരിപാടി ഉണ്ടായിരുന്നു . 1984-85 സംസ്കൃത ഭാഷയും 1989- 90 ഉറുദു ഭാഷയും പഠിപ്പിച്ചു തുടങ്ങി .

                     

               1990- 91 , 2012-13 ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂൾ എന്ന ബഹുമതി ഈ വിദ്യാലയം നേടി.

                     ശ്രീ പി.ആർ.കൃഷ്ണൻ മാസ്റ്റർ ആദ്യത്തെ മാനേജർ ആയിരുന്നു. പിന്നീട് ശ്രീ രാമൻ വാര്യരും, ശ്രീ ടി.പി. സീതാരാമനും മാനേജർമാരായി. 1975 സ്റ്റാഫ് മാനേജ്മെൻറ് സ്കൂളായി. 2006-2008 അധ്യയന വർഷം മുതൽ  സ്വരാജ് യു.പി.സ്കൂൾ  മാനന്തവാടി ക്രിസ്തുദാസി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റിലായിരുന്നു. 2008 മുതൽ ശ്രീ പി.സി. തോമസ് സാറിന്റെ  മാനേജ്മെന്റിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ ഗണപതി അയ്യർ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

1     സ്വരാജ് യുപി സ്കൂളിന് 21 ഡിവിഷനുകളിലെ വിദ്യാർത്ഥികൾക്കായി 30 ക്ലാസ് മുറികളുണ്ട്.

2     രണ്ടു നിലകളിലായി വിദ്യാലയത്തിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നു.

3     ഗ്രൗണ്ടിനോട് ചേർന്ന എൽകെജി,യുകെജി, നഴ്സറി കെട്ടിടം പ്രവർത്തിക്കുന്നു.

4    ഫാൻ ലൈറ്റ് സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ.

5     5 സ്മാർട്ട് ക്ലാസ് റൂം

6     സെമിനാർ ഹാൾ

7     6 സ്കൂൾ ബസുകൾ

8     ലിഫ്റ്റ് സൗകര്യം

9     12 കമ്പ്യൂട്ടറുകളുമായി കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.

10    മികച്ച ലാബ് സൗകര്യം.

11    ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറി.

12      സിസിടിവി സംവിധാനത്തോടെ  ഉള്ള സെക്യൂരിറ്റി സിസ്റ്റം.

13      ഇൻസിനേറ്റർ

14      ധാരാളം കുട്ടികൾക്ക് ഒരുമിച്ച് നിന്ന് കൈകഴുകാൻ ഉള്ള സൗകര്യം.

15       ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി 2 വാട്ടർ പ്യൂരിഫയറുകൾ.

16     അതിവിശാലമായ ചുറ്റുമതിലോടു  കൂടിയ സ്കൂൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്  .

17      രണ്ട് ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ള മഴവെള്ള സംഭരണി.

18      ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം.

19     ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്.

20     700 പേരെ ഉൾക്കൊള്ളുന്ന സ്റ്റേജ് കൂടിയ മീറ്റിംഗ് ഹാൾ.

21     ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാംപ്

22      പുകയില്ലാത്ത അടുപ്പ് ഗ്യാസ് അടുപ്പും സ്റ്റോർ റൂം ഉൾക്കൊള്ളുന്ന അടുക്കള.

23      200 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഹാൾ.

24    എല്ലാ കുട്ടികൾക്കും ഒരേ സമയം ഇരുന്ന് പരിപാടികൾ ആസ്വദിക്കാൻ 750 ഓളം കസേരകൾ

25     പൂന്തോട്ടം, പച്ചക്കറി തോട്ടം .

എഡ്റ്റോറിയൽ

തൃശ്ശൂർ ജില്ലയിലെ  തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ  തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സ്വരാജ് യു. പി. സ്കൂൾ.

തൃശൂരിൽ നിന്ന് 11 km അകലെയുള്ള ഈ വിദ്യാലയം 1948 ജൂണിലാണ് പ്രവർത്തനം ആരംഭിച്ചത്. ലോവർ പ്രൈമറി  ആയി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1984-85 അധ്യയന വർഷത്തിൽ അപ്പർ പ്രൈമറി ആയി ഉയർത്തി. ശ്രീ. പ്രൊഫ. പി. സി. തോമസ് സർ മാനേജർ ആയി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 21 അധ്യാപകരുടെ നേതൃത്വത്തിൽ  673 വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട്.

മുൻ സാരഥികൾ                                                       

സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ

ക്രമ

നമ്പർ

വർഷം പേര്
1  1948-1951 ശ്രീ ഗണപതിഅയ്യർ
2 1951-1979   ശ്രീ പി ഇ ജേക്കബ്
3 1979-1980 ശ്രീ ടി ആർ കൃഷ്ണൻ
4 1980-1983 ശ്രീമതി എ കുഞ്ഞിക്കാവ്
5 1983-1983 ശ്രീമതി ടി വി ത്രേസ്യ
6   1983-1985   ശ്രീ കെ കെ കുമാരൻ
7 1985-1991   ശ്രീമതി ടി എ സരോജിനി
8 1991-1994 ശ്രീമതി കെ പി എൽസി
9 1994-1996 ശ്രീമതി എ ചന്ദ്രമതി
10   1996-1996 ശ്രീമതി കെ കെ രാധമ്മ
11 1996-2003    ശ്രീമതി എ ജി രാധ
12 2003-2018 ശ്രീമതി പി എൻ ഉഷാ ദേവി
13  2018-2021   ശ്രീമതി സാൻസി കെ ആന്റണി

                                 

14 2021 ശ്രീമതി ജ്യോതി കെ മേനോൻ

                                                

മാനേജ്മെന്റ്

ക്രമ

നമ്പർ

വർഷം പേര്
1 1948-1951   ശ്രീ പി ആർ കൃഷ്ണൻ
2 1951-1952   ശ്രീ രാമൻ വാര്യർ
3 1956-1975 ശ്രീ ടി പി സീതാറാം
4 1975-2006 സ്റ്റാഫ് മാനേജ്മെൻറ്
5  2006-20൦8 ക്രിസ്തു ദാസി സിസ്റ്റേഴ്സ്
6 2008-         ശ്രീ പി സി തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ

  • 1990- 91 , 2012-13 ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂൾ.
പേര്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂർ ടൗണിൽ നിന്നും 11 കി. മീ ദൂരം.
  • മണ്ണുത്തിയിൽ നിന്ന് 4.3 കി. മീ. ദൂരം.
  • മുളയം - കൊഴുക്കുള്ളി  2.4 കി. മീ. ദൂരം.

{{#multimaps:10.520531572984147,76.27843636283346|zoom=18}}