എസ്. യു. പി. എസ്. കൊഴുക്കുള്ളി/ചരിത്രം
എസ്. യു. പി. എസ്. കൊഴുക്കുള്ളി/ചരിത്രം
തൃശ്ശൂർ ജില്ലയിൽ നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളിയിലാണ് സ്വരാജ് യു.പി സ്കൂൾ സ്ഥിതിചെയ്യുന്നത് .തൃശ്ശൂരിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ കിഴക്ക് മാറിയാണ് ഇതിന്റെ സ്ഥാനം. മലകളും ,കുന്നുകളും, കുന്നിൻ ചെരിവുകളും, സമതലങ്ങളും ,വയലുകളും ,ചെറിയ ജലാശയങ്ങളും അടങ്ങിയതാണ് ഈ പ്രദേശം. 1940 നു മുമ്പ് ഗ്രാമത്തിലുണ്ടായിരുന്ന വയോജന വിദ്യാഭ്യാസം ഗ്രാമത്തിന് അകത്തും പുറത്തും ഉള്ള സാമൂഹ്യ പ്രവർത്തകരേയും വിദ്യാസമ്പന്നരേയും ഒരുമിപ്പിച്ചു. ഈ ഒരുമയിലൂടെ ഇവിടെ വിദ്യാലയത്തിന്റെ ആവശ്യം ഉരുത്തിരിഞ്ഞു വന്നു.
1947 ൽ കമ്മിറ്റി അംഗമായ മൂത്തേരി അയ്യപ്പൻ കുട്ടിയുടെ അര ഏക്കർ കശുമാവിൻ തോപ്പായിരുന്ന സ്ഥലത്ത് സ്കൂളിന്റെ പണി ആരംഭിച്ചു . കൊല്ലവർഷം 1123 ഇടവം 18-ാം തിയതിയിലെ ( 1948 ജൂൺ) ഡി.പി.ഐ.ഉത്തരവ് പ്രകാരമാണ് വിദ്യാലയം തുടങ്ങിയത്. ഇന്ത്യ സ്വതന്ത്രമായ വർഷം പണി തുടങ്ങിയതുകൊണ്ട് സ്വരാജ് പ്രൈമറി സ്കൂൾ എന്ന് പേരിട്ടു. 1960 മുതൽ സ്വരാജ് എൽ.പി. സ്കൂൾ എന്ന പേര് നിലവിൽ വന്നു. വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ ചേർന്ന ആദ്യ വിദ്യാർത്ഥിനി കെ.സി. മേരിയും വിദ്യാർത്ഥി സി .കെ. ലോനപ്പനും ആണ് . ആദ്യം മുതലേ ഉച്ചഭക്ഷണ പരിപാടി ഉണ്ടായിരുന്നു . 1984-85 സംസ്കൃത ഭാഷയും 1989- 90 ഉറുദു ഭാഷയും പഠിപ്പിച്ചു തുടങ്ങി .
1990- 91 , 2012-13 ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂൾ എന്ന ബഹുമതി ഈ വിദ്യാലയം നേടി.
ശ്രീ പി.ആർ.കൃഷ്ണൻ മാസ്റ്റർ ആദ്യത്തെ മാനേജർ ആയിരുന്നു. പിന്നീട് ശ്രീ രാമൻ വാര്യരും, ശ്രീ ടി.പി. സീതാരാമനും മാനേജർമാരായി. 1975 സ്റ്റാഫ് മാനേജ്മെൻറ് സ്കൂളായി. 2006-2008 അധ്യയന വർഷം മുതൽ സ്വരാജ് യു.പി.സ്കൂൾ മാനന്തവാടി ക്രിസ്തുദാസി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റിലായിരുന്നു. 2008 മുതൽ ശ്രീ പി.സി. തോമസ് സാറിന്റെ മാനേജ്മെന്റിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ ഗണപതി അയ്യർ ആയിരുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |