എൻ എസ് എസ് എച്ച് എസ് കാവാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NSSHSKAVALAM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ കാവാലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം.

എൻ എസ് എസ് എച്ച് എസ് കാവാലം
വിലാസം
കാവാലം

കാവാലം
,
കാവാലം പി.ഒ.
,
688506
,
ആലപ്പുഴ ജില്ല
സ്ഥാപിതം16 - 06 - 1927
വിവരങ്ങൾ
ഫോൺ0477 2747228
ഇമെയിൽnsshskavalamalappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്46037 (സമേതം)
യുഡൈസ് കോഡ്32111100307
വിക്കിഡാറ്റQ87479439
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ185
അദ്ധ്യാപകർ10
ഹയർസെക്കന്ററി
ആൺകുട്ടികൾ186
പെൺകുട്ടികൾ176
ആകെ വിദ്യാർത്ഥികൾ362
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജ്യോതിലക്ഷ്മി.കെ
പ്രധാന അദ്ധ്യാപികജെ.രാധാമണി
പി.ടി.എ. പ്രസിഡണ്ട്മഹേഷ് .കെ.എം
എം.പി.ടി.എ. പ്രസിഡണ്ട്കുഞ്ഞുമോൾ അശോകൻ
അവസാനം തിരുത്തിയത്
13-01-2022NSSHSKAVALAM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപെടുന്ന ഈ സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു . 1927 ജൂൺ 16 ന് ഒരു മിഡിൽ സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു . ഓലിക്കൽ കുഞ്ഞൻ പണിക്കരും ,ശ്രി മന്നത്തു പത്മനാഭനും തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തിൽ നായർ സർവീസ് സൊസൈറ്റി ആണ് സ്കൂൾ ആരംഭിച്ചത്. ചാലയിൽ ,ഓലിക്കൽ എന്നി കുടുംബങ്ങൾ സൗജന്യമായി നൽകിയ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് . റ്റി കെ പരമേശ്വരൻ പിള്ള , പരമേശ്വരൻകൈമൾ ,പി എൻ പരമേശ്വരൻനായർ , സി കെ കുഞ്ഞുകുട്ടിയമ്മ എന്നിവർ ഈ സ്കൂളിന്റെ മുൻ സാരഥികളിൽ ചിലരാണ് .കാവാലംനാരായണപ്പണിക്കർ,ഡോ. കെ അയ്യപ്പപണിക്കർ , കാവാലം വിശ്വനാഥക്കുറുപ്പ് തുടങ്ങിയ പല പ്രശ്തരും ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളാണ് .ഇവരെ കൂടാതെ സമൂഹത്തിന്റെ വ്യത്യസ്തതലങ്ങളിൽ വിജയിച്ച ധാരാളം പേരെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട് .സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന് ഒരു സഹായമായി മാറാൻ ഈ സ്കീളിനു കഴിഞ്ഞു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ

ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാസ മേഖലയെ മികവിന്റെ കേന്ദ്രമാക്കാനുളള മഹായജ്ഞത്തിന് 27-1-2017ന് തുടക്കം കുറിച്ചുകൊണ്ട് കൃത്യം 10.30ന് വാർഡിന്റെ പ്രതിനിധിയായ ശ്രീ രാജേന്ദ്രൻ അവറുകൾ ഉദ്ഘാടനം ചെയ്ത് അക്ഷരമുറ്റത്ത് ഈ സംരംഭത്തിന് തുടക്കം കുറിച്ചു.വിദ്യാലയത്തെ പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കി ജൈവവൈവിധ്യത്തിന് തണുപ്പും തണലുമേകി വിദ്യാലയ അന്തരീക്ഷം ഹരിതാഭമാക്കണമെന്ന് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി മിനി ടീച്ചർ രക്ഷകർത്താക്കൾക്ക് ബോധവൽക്കരമം നടത്തി.തുടർന്ന് പിറ്റിഎ പ്രസി‍ഡന്റും, രക്ഷകർത്താവും,അദ്ധ്യാപകനുമായ ശ്രീ ഗോപകുമാർ സർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞ ചൊല്ലി.എല്ലാവരും ഒറ്റമനസോടെ അണിചേർന്ന ഈ സംരംഭം ഒരു വൻ വിജയമാക്കുി സ്കൂൾ അങ്കണവും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി എന്ന് സീനിയർ അസിസ്റ്റന്റായ ശ്രീമതി ശ്രീദേവി ടീച്ചർ എല്ലാവരോടുമായി പറഞ്ഞു.രക്ഷകർത്താക്കളുടേയും പൂർവ്വവിദ്യാർദ്ധികളുടേയും നാട്ടിലെ അഭ്യുദയകാംഷികളുടേയും പൂർണമായ പങ്കാളിത്തം ഈ ഒരു മഹായജ്ഞത്തിന് മാറ്റുകൂട്ടി.

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ. വിവിധ ക്ലാസ്സുകളിൽ വിവിധ വിഷയങ്ങളുടെ മാഗസിനുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • 2015-ൽ ജൂനിയർറെഡ് ക്രോസ് പ്രവർത്തനം ആരംഭിച്ചു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. വിവിധവിഷയങ്ങളുടെ ക്ലബ്ബുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്

മാനേജ്മെന്റ്

നായർ സർവീസ് സൊസൈറ്റിയുടെ കീഴിൽ പ്രപർത്തിക്കുന്ന ഒരു പൊതുവിദ്യാലയമാണിത്.

മുൻ സാരഥികൾ

ക്രമം പ്രഥമാധ്യാപകൻ്റെ പേര് കാലയളവ് ചിത്രം
1 ശ്രി .ടി.കെ പരമേശ്വരൻ പിള്ള
2 പരമേശ്വരൻകൈമൾ
3 പി എൻ പരമേശ്വരൻനായർ
4 സി .കെ കുഞ്ഞുകുട്ടിയമ്മ
5 ,പി . പരമേശ്വരൻനായർ
6 പി .ഡി പ്രഭാകരകർത്ത
7 എം .പി രാമകൃഷ്ണപണിക്കർ
8 കെ എസ്സ് നാരായണപിള്ള,
9 കെ പി യശോദാമ്മ
10 ,ഗംഗാധരൻ നായർ
11 ,ജി കുസുമകുമാരി അമ്മ
12 ബി രാധാമണിയമ്മ
13 കെ എൻ ശാരദാമ്മ
14 കെ പുരുഷോത്തമൻ പിള്ള
15 പി വിജയലക്ഷ്മി
16 പി എസ്സ് രാജശേഖരൻ പിള്ള
17 പി എൻ വിലാസിനി
18 കെ പി ലക്ഷ്മി ദേവി
19 കെ എസ്സ് ഗോപിനാഥ്
20 എം റ്റി ഉമാദേവി
21 ഉഷാഗോപിനാഥ്,


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==.കാവാലംനാരായണപ്പണിക്കർ,ഡോ. കെ അയ്യപ്പപണിക്കർ , കാവാലം വിശ്വനാഥക്കുറുപ്പ് ,വെളിയനാട്ട് ഗോപാലകൃഷ്ണൻ

വഴികാട്ടി

{{#multimaps: 9.4752133,76.4570252 | zoom=18 }}