ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുമ്പനാട് എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
| ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട് | |
|---|---|
| വിലാസം | |
കുമ്പനാട് കുമ്പനാട് പി.ഒ. , 689547 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 05 - 06 - 1980 |
| വിവരങ്ങൾ | |
| ഫോൺ | 0469 2664316 |
| ഇമെയിൽ | bemhskmb@gmail.com |
| വെബ്‍സൈറ്റ് | brethrenschoolkumbanad.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37023 (സമേതം) |
| യുഡൈസ് കോഡ് | 32120600508 |
| വിക്കിഡാറ്റ | Q87592096 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | പുല്ലാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | തിരുവല്ല |
| ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 122 |
| പെൺകുട്ടികൾ | 87 |
| ആകെ വിദ്യാർത്ഥികൾ | 209 |
| അദ്ധ്യാപകർ | 21 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | അനിത എം യോഹന്നാൻ |
| പ്രധാന അദ്ധ്യാപിക | ജെസ്സി വി ചെറിയാൻ |
| പി.ടി.എ. പ്രസിഡണ്ട് | ജെയിംസ് ദേവരാജൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഓമന മാത്യു |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 37023 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ആമുഖം
ചരിത്രം
കോയിപ്രം പഞ്ചായത്തിലെ കുമ്പനാട്എന്ന സ്ഥലത്ത് 1980ൽ ബ്രദറൺ എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് ഈ വിദ്യാലയം ആരംഭിച്ചത്.ആന എന്ന് അർത്ഥം വരുന്ന കുംഭി എന്ന സംസ്കൃത വാക്കും നാട് എന്ന മലയാളം വാക്കും ചേർന്നാണു കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ് ഈ പ്രദേശങ്ങൾകൊടുംകാടായിരുന്നു. കൂടുതൽ വായിക്കുകഅവിടെ കാട്ടുമൃഗങ്ങളും ആനകളും ഉണ്ടായിരുന്നു. അങ്ങനെയാണത്രെ ഈ പേരു വന്നത്. മിനി ഗൾഫ് എന്നറിയപ്പെടുന്ന ഇവിടത്തെ മിക്ക വീടുകളും പ്രവാസികളുടേതാണ്.
ബ്രദറൻ സഭയിലെ അനേകം നേതാക്കളുടെ പലപ്രാവശ്യം ഉള്ള കൂടിയാലോചനകൾക്ക് ശേഷം കുമ്പനാട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിക്കേണ്ട ആവശ്യകതയെപ്പറ്റി ചിന്തിക്കുകയും അതിൻ ഫലമായി 1980 ജൂൺ 5 ന് ബ്രദറൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ തുടങ്ങാനായി തീരുമാനിക്കുകയും ചെയ്തു.സ്വന്തമായി ഒരു കെട്ടിടം ഇല്ലാതിരുന്നതിനാൽ കുമ്പനാട് നടുവിലേക്ക് ശ്രീമതി അച്ചാമ്മ ചാക്കോയുടെ വീട്ടുവളപ്പിൽ ഉള്ള മുറികളിൽ വളരെ കുറച്ചു കുട്ടികളുമായാണ് സ്കൂൾ ആരംഭിച്ചത്.കുമ്പനാട്ടെ നല്ലവരായ നാട്ടുകാരുടെ കലവറയില്ലാത്ത സഹകരണം മൂലംഈ വിദ്യാലയം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിച്ചു.
ബ്രദറൻ എഡ്യുക്കേഷണൽ സൊസൈറ്റി എന്ന ഒരു ചാരിറ്റബിൾ സൊസൈറ്റിയാണ് സ്കൂൾ നടത്തുന്നത് ഇതിൻറെ ആദ്യ പ്രസിഡൻറ് ഡോക്ടർ പി സി വർക്കിയും സെക്രട്ടറി മിസ്റ്റർ പി.വി വർഗീസും ആയിരുന്നു. പുതിയ സ്കൂൾ കെട്ടിടത്തിന്റെ തറക്കല്ല് പരേതനായ ശ്രീ എ.കെ വർഗീസ് മൂവാറ്റുപുഴ പ്രാർത്ഥനയോടുകൂടി സ്ഥാപിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ റ്റി എം ജേക്കബ് 1984 ഒക്ടോബർ 13 ഉദ്ഘാടനം നടത്തുകയും ചെയ്തു .
സ്ഥാപക പ്രിൻസിപ്പാൾ ആയിരുന്ന ശ്രീ ജോൺ എബ്രഹാം 1980 മുതൽ 1984 വരെ പ്രിൻസിപ്പലായി സേവനം കാഴ്ച വച്ചു. പിന്നീട് ശ്രീ വി കെ മാത്യു 1984 മുതൽ 1989 വരെ സേവനം നടത്തി മൂന്നാമത്തെ പ്രിൻസിപ്പൽ ശ്രീ വി കെ ഫിലിപ്പ് 1989 മുതൽ 1992 വരെ സ്കൂളിനെ പുരോഗതിയുടെ പാതയിൽ ഉയർത്തി.അതിനുശേഷം ശ്രീമതി ജെസ്സി ജോൺ 1992 മുതൽ 1999 വരെ വ്യവസ്ഥാപിതമായ അച്ചടക്കത്തോടെ കൂടി സ്കൂളിനെ നിലനിർത്തി. ഏറ്റവും കൂടുതൽ കാലം പ്രിൻസിപ്പലായിരുന്ന പ്രൊഫസർ മോഹൻ ജോസഫ് 1999 ഏപ്രിൽ മുതൽ 2010 ജനുവരി വരെ ശാന്തഗംഭീരമായി സ്കൂളിന് നേതൃത്വം നൽകി അതിനുശേഷം പ്രിൻസിപ്പലായ ഡോക്ടർ കെ വി തോമസ് 2010 ജനുവരി മുതൽ 2018 മെയ് മാസം വരെ സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും കൃത്യനിഷ്ഠയോടു കൂടി ചുക്കാൻ പിടിച്ചു. പ്രൊഫസർ പി എസ് മോഹൻ ജൂൺ 2018 മുതൽ 2019 വരെ പ്രിൻസിപ്പലായി പ്രവർത്തിച്ചു. 2019 ജൂൺ മുതൽ ശ്രീമതി ജെസ്സി വി ചെറിയാൻ പ്രിൻസിപ്പലായിസേവനംനടത്തിവരുന്നു . ശ്രീമതി അനിത എം യോഹന്നാൻ വൈസ് പ്രിൻസിപ്പലായി പ്രവർത്തിക്കുന്നു
കുമ്പനാട് പട്ടണത്തിൽ സ്ഥിതി ചെയ്തിരുന്ന ഈ സ്കൂൾ കുമ്പനാട്ടും പരിസരപ്രദേശങ്ങളിലുമുള്ള കുട്ടികളുടെ മാനസികവും കായികവുമായ വളർച്ചയ്ക്കും സ്വഭാവരൂപീകരണത്തിനും നടത്തിവരുന്ന പ്രവർത്തനങ്ങൾ മൂലം അനേകം കുട്ടികൾ ഇന്ന് ലോകത്തിൻറെ പല ഭാഗത്തായി എൻജിനീയർമാർ, ഡോക്ടർമാർ, ഐടി പ്രൊഫഷണൽസ്, സുവിശേഷകർ എന്നീ നിലകളിൽ സേവനം നടത്തി വരുന്നു .1996 ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. മന്ത്രി പ്രൊഫസർ പിജെ കുര്യൻ 1996 ഫെബ്രുവരിയിൽ ഹൈസ്കൂൾ സെക്ഷൻ കെട്ടിടം ഉദ്ഘാടനം ചെയ്തു .അങ്ങനെ അനേകം മുറികളുള്ള ഒരു കെട്ടിടമായി സ്കൂൾ പുരോഗതിയുടെ പാതയിൽ മുന്നേറി .1998 ൽ ആദ്യത്തെ എസ്എസ്എൽസി ബാച്ച് പരീക്ഷയിൽ ഉന്നത വിജയം നേടി അന്നുമുതൽ ഇന്നുവരെ ചുരുക്കം ചില വർഷങ്ങൾ ഒഴികെ എല്ലാ വർഷവും 100% വിജയവും മിക്കവാറും എല്ലാ ബാച്ചുകളിലും ഫുൾ എ പ്ലസിൽ വിജയിക്കുന്ന ധാരാളം കുട്ടികളുമായി സ്കൂൾ പാഠ്യ വിഷയങ്ങളിൽ മുന്നേറുന്നു.
സ്കൂളിൻറെ സിൽവർ ജൂബിലി പലവിധ പ്രോഗ്രാമുകളുമായി 2005 നടത്തപ്പെട്ടു .മീറ്റിങ്ങുകളിൽ വിശിഷ്ടാതിഥികൾ പങ്കെടുത്തു .എല്ലാ വർഷവും ഫെബ്രുവരി ആദ്യത്തെ ആഴ്ചയിൽ വിവിധ കലാപരിപാടികളുമായി സ്കൂളിൻറെ വാർഷിക ആഘോഷം നടത്തപ്പെടുന്നു .തദവസരത്തിൽ ക്ലാസ്സുകളിൽ നിന്നും ഉന്നത വിജയം നേടുന്ന കുട്ടികൾക്കും സ്ക്രിപ്ചർ ആൻഡ് മോറൽ എജ്യൂക്കേഷനൽ വിജയം വരിക്കുന്നവർക്കും എസ്എസ്എൽസി പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്കും വിവിധ ഇനങ്ങളിൽ കായിക മികവ് തെളിയിക്കുന്നവർക്കുമായി സമ്മാനങ്ങൾ നൽകി വരുന്നു .ചില പൂർവ്വ വിദ്യാർത്ഥികളുടെയും സ്റ്റാഫിന്റെയും മുൻ പ്രിൻസിപ്പൽ ഡോക്ടർ കെ വി തോമസ് ,മുൻ വൈസ് പ്രിൻസിപ്പൽ സാലി സണ്ണി ,പ്രിൻസിപ്പൽ ജെസ്സി വി ചെറിയാൻ എന്നിവരുടെ ശ്രമഫലമായി 2019 ഡിസംബർ 23ന് കെങ്കേമമായി ഒരു അലുമിനി അസോസിയേഷൻ മീറ്റിംഗ് നടത്തപ്പെട്ടു .ആദ്യത്തെ മൂന്ന് പ്രിൻസിപ്പൽമാരും ഇതിൽ പങ്കെടുത്തു .
ബ്രദറൺ ഇംഗ്ലീഷ് മീഡിയം സ്കൂൾ കേരള സിലബസ് ഇംഗ്ലീഷ് മീഡിയം ആയി നടത്തിവരുന്നു .അൺ എയ്ഡഡ് സ്കൂൾ ആയതിനാൽ കുട്ടികളിൽ നിന്നും ലഭിക്കുന്ന തുഛമായ ഫീസ് ആണ് പ്രധാന വരുമാനമാർഗം .കുട്ടികളുടെ മാനസികവും കായികവും അക്കാദമികവുമായ എല്ലാ വിഷയങ്ങളിലും മൂല്യാധിഷ്ഠിതമായ പരിശീലനം നൽകാൻ എല്ലാ ടീച്ചിങ് ആൻഡ് നോൺ ടീച്ചിംഗ് സ്റ്റാഫുകളും അക്ഷീണം പ്രവർത്തിക്കുന്നു .സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു. കുഞ്ഞുങ്ങളെ ഉത്തമ പൗരന്മാരായി രൂപാന്തരപ്പെടുത്തുന്നതിന് എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ==
കുട്ടികളുടെ പഠനത്തിനനുയോജ്യമായ എല്ലാ സൌകര്യങ്ങളും ഇവിടെ ഉണ്ട്. എൻസൈക്ലോപീഡിയ ഉൾപ്പെടെ 2500 പരം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഒരു ഐടി ലാബ് ,സ്മാർട്ട് ക്ലാസുകളും ഉണ്ട് .കൂടാതെ ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകളും പ്രവർത്തിക്കുന്നു.കുട്ടികൾക്കുവേണ്ടി മൂന്നു ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.അച്ചടക്കത്തിലും അദ്ധ്യയന മികവിലും വളരെ മുൻപിലാണ് ഈ സ്കൂളിന്റെ സ്ഥാനം. == പാഠ്യേതര പ്രവർത്തനങ്ങൾ==
ഇക്കോ ക്ല ബ്ബിന്റെ ആഭിമുഖ്യത്തിൽ നല്ല രീതിയിൽ ഒരു പച്ചക്കറിത്തോട്ടം ഇവിടെയുണ്ട്. അതിൽവാഴ,കപ്പ, ഔഷധസസ്യങ്ങൾ എന്നിവ നട്ടുവളർത്തുന്നു.2011 മുതൽ ഡോക്ടർ കെ വി തോമസ് പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് ആദ്യമായി ജൂനിയർ റെഡ് ക്രോസ് ആരംഭിക്കുകയും അന്നുമുതലുള്ള എസ്എസ്എൽസി കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്തു വരുന്നു .ക്ല ബ്ബുകളുടെ ആഭിമുഖ്യ ത്തിൽ എല്ലാ ദിനാചരണങ്ങളുംഇവിടെ നടത്തുന്നു. എല്ലാ വിഷയങ്ങളിലും ക്ല ബ്ബ് പ്രവർത്തനങ്ങളും ഇവിടെ നത്തുന്നു. • ക്ലാസ് മാഗസിൻ. • വിദ്യാരംഗം കലാ സാഹിത്യ വേദി. • ക്ലബ്ബ് പ്രവർത്തനങ്ങൾ. • റെഡ്ക്രോസ് • ബ്രദറൺ വിമുക്തി ക്ലബ്
== മാനേജ് മെന്റ് ==
ബ്രദറൺ എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. മാനേജരായി ശ്രീ വർക്കി ജോർജ്ജ് സേവനമനുഷ്ടിക്കുന്നു.
== 'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'. ==
ജോൺ എബ്രഹാം 1980- 84
വി കെ മാത്യു 1984-89
കെ എ ഫീലിപ്പ് 1989-92
ജെസ്സി ജോൺ 1992-99
പ്രൊഫസർ മോഹൻ ജോസഫ് 1999-2010
ഡോ. കെ.വി.തോമസ് 2010-18
പി.എസ്. മോഹൻ 2018-19
ജെസ്സി.വി.ചെറിയാൻ 2019-
ജോൺ എബ്രഹാം
1980- 84
വി കെ മാത്യു 1984-89
കെ എ ഫീലിപ്പ് 1989-92
ജെസ്സി ജോൺ 1992-99
പ്രൊഫസർ മോഹൻ ജോസഫ് 1999-2010
ഡോ. കെ.വി.തോമസ് 2010-18
പി.എസ്. മോഹൻ 2018-19
ജെസ്സി.വി.ചെറിയാൻ 2019-
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== നേട്ടങ്ങൾ ==
എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായ സമ്പൂർണ്ണ വിജയം നേടിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്.
== മികവുകൾ പത്രവാർത്തകളിലൂടെ ==
== ചിത്രശാല ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.368905, 76.658123 | width=800px | zoom=18 }}