ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ | |
---|---|
വിലാസം | |
കോഴിപ്പാറ കോഴിപ്പാറ , കോഴിപ്പാറ പി.ഒ. , 678557 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 04923235450 |
ഇമെയിൽ | ghskozhippara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21048 (സമേതം) |
എച്ച് എസ് എസ് കോഡ് | 21048 |
യുഡൈസ് കോഡ് | 32060400908 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകരപ്പതി പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 315 |
പെൺകുട്ടികൾ | 287 |
ആകെ വിദ്യാർത്ഥികൾ | 602 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 168 |
പെൺകുട്ടികൾ | 146 |
ആകെ വിദ്യാർത്ഥികൾ | 314 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബാബുരാജ് |
പ്രധാന അദ്ധ്യാപകൻ | രാമചന്ദ്രൻ ടി |
പി.ടി.എ. പ്രസിഡണ്ട് | ജോൺ ബ്രിട്ടോ |
എം.പി.ടി.എ. പ്രസിഡണ്ട് | മുനിയമ്മാൾ |
അവസാനം തിരുത്തിയത് | |
11-01-2022 | 21048 pkd |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കേരളം സംസ്ഥാനം രൂപം കൊള്ളുന്നതിനു മുൻപ് തിരുകൊച്ചിയുടെ ഭാഗമായിരുന്ന ചിറ്റൂർ താലൂക്കിന്റെ വടക്കേ അറ്റത്തു കാണുന്ന ഒരു ചെറിയ പ്രദേശമാണ് കോഴിപ്പാറ.കോഴിപ്പാറയിൽ പനങ്കാടുകളുടെ നടുവിലും നിഷ്‌കളങ്കരായ ജനങ്ങളുടെ ഇടയിലും തലയെടുപ്പോടെ നിൽക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് കോഴിപ്പാറ സ്‌കൂൾ.മലയാളത്തോടൊപ്പം തമിഴിനും തുല്യ പ്രാധാന്യം നൽകുന്നു എന്നതാണ് വിദ്യാലയത്തിനുള്ള ഒരുപാട് മേന്മകളിൽ മികച്ചത്.
ചരിത്രം
1913 ൽ പ്രൈമറി ക്ലാസ്സുകളോടെയാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.ആദരണീയരായ സന്ധ്യാഗു ,അപ്പാവു എന്നിവരാണ് വടകരപ്പതി മണ്ണിൽ വിദ്യയുടെ വിത്ത് പാകാൻ സൗജന്യമായി ഭൂമി നൽകിയത്. പ്രൈമറി വിഭാഗത്തിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം തുടർന്ന് അപ്പർ പ്രൈമറി വിഭാഗവും പിന്നീട് 1966-67 കാലഘട്ടത്തിൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാൻ |
1942 - 51 | ജോൺ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേൽ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബൻ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേൽ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസൻ |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോൺ |
2004- 05 | വൽസ ജോർജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
- ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
- അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
വഴികാട്ടി
{{#multimaps:10.79747,76.83624|zoom=18}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21048
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ