ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എൽ.പി.എസ് ചിറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.വി.എൽ.പി.എസ് ചിറ്റൂർ
ഗവ. വിക്ടോറിയ എൽ.പി.സ്കൂൾ. ചിറ്റൂർ
വിലാസം
ചിറ്റൂർ

ചിറ്റൂർ പി.ഒ.
,
678101
,
പാലക്കാട് ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04923 221095
ഇമെയിൽgvlpschittur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21302 (സമേതം)
യുഡൈസ് കോഡ്32060400102
വിക്കിഡാറ്റQ64689876
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ141
പെൺകുട്ടികൾ237
ആകെ വിദ്യാർത്ഥികൾ378
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയലക്ഷ്മി. T
പി.ടി.എ. പ്രസിഡണ്ട്സ്വാമിനാഥൻ. K
എം.പി.ടി.എ. പ്രസിഡണ്ട്ബിനി. വി.പി.
അവസാനം തിരുത്തിയത്
10-01-202221302


പ്രോജക്ടുകൾ




ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ ക്കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. രണ്ടു വാർഡുകൾ (വാൽമുട്ടി, കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ൽ ആണ്.

പ്രീപ്രൈമറി

2000ആണ്ടാകുമ്പോഴേക്കും സംസ്ഥാനത്തെ സ്വകാര്യ വിദ്യാലയങ്ങളുടെ ആധിക്യം മൂലം പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രീപ്രൈമറികൾ ലഭിക്കുകയുണ്ടായി. ഇതിൻറെ ഭാഗമായി ഈ വിദ്യാലയത്തിന്റെ ഉയർച്ചയിലും, താഴ്ചയിലും നെടുംതൂണുകൾ ആയിരുന്ന അധ്യാപക രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ 2004 ജൂണിൽ ഒരു പ്രീ പ്രൈമറി അന്നത്തെ എം.എൽ.എ ശ്രീ അച്ചുതൻ അവർകൾ ഉദ്ഘാടനം ചെയ്തു. 15 കുട്ടികളും ഒരു ടീച്ചറുമായി തുടങ്ങിയ പ്രീപ്രൈമറി ഇപ്പോൾ 75 കുട്ടികളും 2 ടീച്ചർമാരും ഒരു ആയയും ഉണ്ട്. അങ്ങനെ -2 മുതൽ +2 വരെ ഒരു മതിൽ കെട്ടിനുള്ളിലായാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.

പ്രൈമറി

പ്രൈമറി നിരവധി അത്ഭുത പ്രതിഭകളെ വാർത്തെടുത്ത ചരിത്രം ജി.വി.എൽ.പി സ്കൂളിന് ഉണ്ട്. ഇതിന് യാതൊരു വിധ മങ്ങലുമേൽക്കാതെ ഇന്നും ഞങ്ങളുടെ സ്കൂളിലെ പ്രൈമറി വിഭാഗം സജീവമായിത്തന്നെ മുൻപന്തിയിൽ നിൽക്കുന്നു. ഇതിൻറെ പ്രധാന സ്രോതസ്സ് ഇവിടത്തെ വിദ്യാർത്ഥികളും, അധ്യാപകരുമാണ്. ഒരു പ്രധാന അധ്യാപികയും, എൻറെ അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചുവരുന്നു. പ്രൈമറി വിഭാഗത്തിൽ വ്യത്യസ്ത നിലവാരക്കാരായ 326 കുട്ടികൾ ഉണ്ട്.

കുട്ടികളുടെ എണ്ണം

ക്ലാസ്സ് ആൺ കുട്ടികൾ പെൺ കുട്ടികൾ ആകെ കുട്ടികൾ
പ്രീപ്രൈമറി 32 56 88
1 25 52 75
2 37 42 89
3 34 60 81
4 45 83 128
ആകെ കുട്ടികൾ 173 293 466

അധ്യാപക രക്ഷാകർതൃ സമിതി

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്.ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.

പൈലറ്റ് സ്കൂൾ

ചിറ്റൂർ സബ്ജില്ലയിലെ ഏക പൈലറ്റ് സ്കൂളാണ് നമ്മുടെ ഗവൺമെന്റ് വിക്ടോറിയ.എൽ.പി സ്കൂൾ. അതുകൊണ്ട് നമുക്ക് 10 ലാപ്ടോപ്പും നാലു പ്രൊജക്ടറും കിട്ടിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് ക്ലാസിലെ പ്രവർത്തനങ്ങൾ നടത്തുന്നത്. പഠിക്കാനുള്ള കാര്യങ്ങൾ കുട്ടി നേരിട്ട് കണ്ടു പഠിക്കുവാൻ ഇതിലൂടെ സാധിക്കുന്നു. പഠനത്തിലെ വിരസത മാറ്റാൻ ഐ.ടി അധിഷ്ഠിത പഠനത്തിന് സാധിക്കുന്നു എന്നതാണ് വലിയ ഗുണം. എല്ലാ നിലവാരത്തിലുള്ള കുട്ടികളെ ആകർഷിക്കുവാനും ഓരോ കുട്ടിക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു സൂക്ഷിക്കുവാനും സാധിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റം വിദ്യാർത്ഥികളിൽ എത്തിക്കാനും ശാസ്ത്രത്തിൻറെ പുരോഗതി നല്ല രീതിയിൽ ഉപയോഗിക്കുവാനും ഇതിലൂടെ സാധിക്കുന്നു.

പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം ജില്ലാതലം രണ്ടാം സ്ഥാനം

നമ്മുടെ ജി.വി.എൽ.പി.എസ്. ചിറ്റൂരിന് ഒരു പൊൻതൂവൽ കൂടി! പാലക്കാട് ജില്ലയിലെ രണ്ടാം സ്ഥാനം നമ്മുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി. സ്കൂൾ കരസ്ഥമാക്കി.

* കൂടുതൽ അറിയാൻ

പ്രധാന അദ്ധ്യാപിക

ഞങ്ങളുടെ ഈ ചെറിയ എൽ.പി.സ്കൂളിൽ ജീവനക്കാരായ ഓരോ അംഗങ്ങളും അഹോരാത്രം ഈ സ്കൂളിനെ നെഞ്ചിലേറ്റി പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല ഇതിനുമുൻപ് വരെയും സേവനമനുഷ്ഠിച്ച്, പഠിച്ചുപോയ ഓരോ വ്യക്തികളുടെയും ആത്മസ്പന്ദനമാണ് ഈ സ്കൂളിന്റെ ഗുരുത്വം. ഇവിടെ ജോലി ചെയ്യുന്ന ഓരോ വ്യക്തികൾക്കും ഈ അനുഭൂതി അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ വർഷവും കലാ, കായിക, പ്രവർത്തിപരിചയ, സയൻസ്, ഗണിത മേളകളിൽ നമ്മൾ വാങ്ങിക്കുന്ന ഓരോ വിജയവും ഈ ജി.വി.എൽ.പി മണ്ണിന്റെ പേര് എടുത്തുപറയുന്ന പാരമ്പര്യം നമുക്കുണ്ട്.... ഇന്നും അതു തുടരുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാന അധ്യാപിക മറ്റ് അധ്യാപക,അധ്യാപികമാർ വരെ ഒരേ കുടുംബം പോലെയാണ് ഞങ്ങൾ കഴിയുന്നത്. ഇതാണ് ഞങ്ങളുടെ വിജയവും. ഞങ്ങൾ ജി.വി.എൽ.പി കുടുംബത്തിലെ ഓരോ വ്യക്തിയും തന്റെ പരിപൂർണ്ണ ആത്മാർത്ഥത കാഴ്ച വെക്കുന്നത് കൊണ്ടാണ്, ഒരുപാട് പരിമിതികളുടെ ഇടയിലും ചിറ്റൂർ സബ്ജില്ലയിലെ തലയെടുപ്പുള്ള ഏക എൽ.പി വിദ്യാലയമായി ഞങ്ങളുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി സ്കൂൾ തിളങ്ങുന്നത്.

ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യനെ പരിചയപ്പെടാം

ഞാനാണ് വൈഗപ്രഭാ കെ.എ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ മുൻ പ്രധാനാദ്ധ്യാപകർ
1 ശ്രീ വി.രാജൻ
2 ശ്രീ ടി.സി.തോമസ്
3 ശ്രീമതി ഷംസത് ബീഗം
4 ശ്രീമതി കെ.ബി.വിജയകുമാരി
5 ശ്രീമതി ജി.അംബിക
6 ശ്രീമതി നളിനി. സി.ഐ
7 ഷൈലജ. എൻ.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവവിദ്യാർത്ഥികൾ
1 ഭക്തിഗാനപ്രിയ.പി.ലീല
2 ശ്രീമതി ശാന്താ ധനഞ്ജയൻ (പ്രശസ്ത നർത്തകി)
3 ശ്രീ ജോൺ പോൾ (പ്രശസ്ത തിരക്കഥാകൃത്ത്)
4 ശ്രീമതി രാധാലക്ഷ്മി പത്മരാജൻ (പ്രശസ്ത തിരക്കഥാകൃത്ത്പത്മരാജൻറെ ഭാര്യ)
5 ശ്രീമതി മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ)
6 ഹരിശാന്ത് ശരൻ(പ്രഗത്ഭനടൻ)
7 ഡോക്‌ടർ.ലതാവർമ്മ
8 ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)


സൃഷ്ടികൾ-കുരുന്നുകളുടേയും അധ്യാപകരുടേയും

കൂടുതൽ വിവരങ്ങൾ

അവലംബം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചിറ്റൂർ ടൗണിലെ ഹൃദയഭാഗമായ അണിക്കോട് ജംഗ്ഷനിൽ നിന്നും പോസ്റ്റ് ഓഫീസ് റോഡിലൂടെ അര കിലോമീറ്റർ നടന്നാൽ വലതു വശത്തു കാണുന്ന ഗവൺമെന്റ് വിക്റ്റോറിയ ഗേൾസ് ഹയർസെക്കൻഡറി വിദ്യാലയത്തിന്റെ പിൻവശത്താണ് നമ്മുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.

{{#multimaps: 10.699971,76.740645|zoom=13}}

"https://schoolwiki.in/index.php?title=ജി.വി.എൽ.പി.എസ്_ചിറ്റൂർ&oldid=1235414" എന്ന താളിൽനിന്ന് ശേഖരിച്ചത്