ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രൈമറി

ആമുഖം

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലമായിരുന്നതിനാൽ അവരുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായാണ് കൊച്ചി രാജാവ് ഈ വിദ്യാലയം ആരംഭിച്ചു. ഇത് ഹൈസ്കൂളിൽ നിന്നും വേർപെടുത്തി പ്രത്യേക സ്കൂളായി പ്രവർത്തിച്ചു തുടങ്ങിയത് 1961-ൽ ആണ്. 1966-ൽ സെഷണൽ സമ്പ്രദായം നിലവിൽ വരികയും 1991-ൽ അത് അവസാനിക്കുകയും ചെയ്തു. രണ്ടു പ്രീ-പ്രൈ മറി ക്ലാസ്സും രണ്ടു ഡിവിഷൻ വീതമുള്ള മലയാളം മീഡിയം ക്ലാസ്സുകളും ഓരോ ഡിവിഷൻ വീതമുള്ള തമിഴ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നു. പ്രീ-പ്രൈമറിയിൽ 2 ഉം മലയാള മീഡിയത്തിൽ 8 ഉം, തമിഴ് മീഡിയത്തിൽ 4-ഉം അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു.

പ്രീപ്രൈമറി

2000ആണ്ടാകുമ്പോഴേക്കും സംസ്ഥാനത്തെ സ്വകാര്യ വിദ്യാലയങ്ങളുടെ ആധിക്യം മൂലം പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രീപ്രൈമറികൾ ലഭിക്കുകയുണ്ടായി. ഇതിൻറെ ഭാഗമായി ഈ വിദ്യാലയത്തിന്റെ ഉയർച്ചയിലും, താഴ്ചയിലും നെടുംതൂണുകൾ ആയിരുന്ന അധ്യാപക രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ 2004 ജൂണിൽ ഒരു പ്രീ പ്രൈമറി അന്നത്തെ എം.എൽ.എ ശ്രീ അച്ചുതൻ അവർകൾ ഉദ്ഘാടനം ചെയ്തു. 15 കുട്ടികളും ഒരു ടീച്ചറുമായി തുടങ്ങിയ പ്രീപ്രൈമറി ഇപ്പോൾ 75 കുട്ടികളും 2 ടീച്ചർമാരും ഒരു ആയയും ഉണ്ട്. അങ്ങനെ -2 മുതൽ +2 വരെ ഒരു മതിൽ കെട്ടിനുള്ളിലായാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.

2004 ജൂണിൽ 15 കുട്ടികളുമായി തുടങ്ങിയതാണ് നമ്മുടെ ജി.വി.എൽ.പി സ്കൂളിലെ പ്രീപ്രൈമറി. ആദ്യകാലഘട്ടങ്ങളിൽ ടെക്സ്റ്റ് ബുക്ക് ഇല്ലാതെ കളിവണ്ടി എന്ന കൈ പുസ്തകത്തിൻറെ സഹായത്തോടെ കഥയും കളിയിലൂടെ കുറെ കാര്യവും എന്ന നിലയിൽ ആരംഭിച്ചു. എല്ലാവർഷവും വില ആഘോഷങ്ങളിലെയും പ്രധാന ആകർഷണം ഈ കുരുന്നുകളുടെ പാട്ടും, ഡാൻസും, നാടകവും, പ്രഛന്ന വേഷവും ആയിരുന്നു. ഇതിലൂടെ കുരുന്നുകളുടെ കലാവാസന വളർത്തുവാനും സഭാകമ്പം ഉണ്ടാക്കുവാനും കഴിഞ്ഞു. സ്കൂൾ കായികമേളയിൽ ഇവർക്ക് ഓട്ടം, തവളച്ചാട്ടം, പൊട്ടേറ്റോറൈസ്, ലെമൺ സ്പൂൺ എന്നിവ നടത്തി കുട്ടികളുടെ കായികശേഷി കണ്ടെത്തുമായിരുന്നു. രണ്ടുതവണ നമ്മുടെ സ്കൂളിൽ നിന്നും ജില്ല പ്രീ പ്രൈമറി കലോത്സവത്തില് പങ്കെടുത്തു. അതിൽ ഒരു വർഷം കലാതിലകവും, കലാപ്രതിഭയും നമ്മുടെ സ്കൂളിനായിരുന്നു.

2006 ൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനെ അടിസ്ഥാനത്തിൽ 2 ടീച്ചറും ഒരു ആയയും നിയമിക്കപ്പെട്ടു. ആ വർഷത്തെ തന്നെ പി.ടി.എ ഇടപെടലിന്റെ ഭാഗമായി ഒരു ടെക്സ്റ്റ് ബുക്ക് ഏർപ്പെടുത്തി. പലരുടെയും സംഭാവനകൾ കൊണ്ട് പ്രീപ്രൈമറി നല്ല രീതിയിൽ നടത്താൻ കഴിഞ്ഞു.ഇവയെല്ലാം തന്നെ ഓരോ വർഷവും വരുന്ന കുരുന്നുകളുടെ സമഗ്രമായ വികസനത്തിനും, അവരുടെ കലാ കായിക ശേഷി കണ്ടെത്തുന്നതിനും പുരോഗതിക്കും പൂർണ്ണമായും ഉപകരിക്കുന്നു. പ്രീ പ്രൈമറി യിലെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ ആദ്യകാലങ്ങളിലെ പിടിഎക്കാരുടെ പങ്ക് അഭിനന്ദനാർഹമാണ്.

പ്രീപ്രൈമറി തുടങ്ങിവച്ച എച്ച് എം ശ്രീ തോമസ് മാസ്റ്ററും പിന്നീട് എച്ച് എം ആയിരുന്ന അംബിക ടീച്ചറും കുട്ടികൾക്കായി ഫാനുകൾ സംഭാവന ചെയ്തു. ആ വർഷങ്ങളിലെ പിടിഎ പ്രസിഡണ്ട് മാരായ ശ്രീ ബിനേശ് ബിൽഡിങ് ബ്ലോക്ക്സും, ശ്രീ പ്രദീപ് ക്ലാസ് റൂം ടൈലും, ടീച്ചർമാർ കുട്ടികൾക്ക് ആവശ്യമായ ടേബിളും സംഭാവന ചെയ്തു. ഫർണിച്ചറും അലമാരയും ഡസ്കുകളും ലഭിച്ച ഫണ്ട് കൊണ്ട് വാങ്ങി. ആറുമുഖൻ എന്ന് രക്ഷിതാവ് കുട്ടികൾക്ക് കളിക്കാൻ മരക്കുതിര താറാവ് സൈക്കിൾ ബോളുകൾ എന്നീ കളിക്കോപ്പുകൾ. സംഭാവന ചെയ്തു.കൂടാതെ ടോയ്സ് ഗ്രാൻഡിൽ നിന്നും കാറുകൾ, ബൈസൈക്കിൾ, ഉരുതൽ, ചെറു കളിപ്പാട്ടങ്ങൾ എന്നിവ വാങ്ങി. രക്ഷിതാക്കളുടെ സഹായത്തോടെ ക്ലാസ്സ് റൂം ഭിത്തികളിൽ ചിത്രങ്ങൾ വരച്ച് ക്ലാസ് റൂം കൗതുകരമാക്കാൻ കഴിഞ്ഞു. ഇവയെല്ലാം തന്നെ ഓരോ വർഷവും വരുന്ന കുരുന്നുകളുടെ സമഗ്രമായ വികസനത്തിനും, അവരുടെ കലാ കായിക ശേഷി കണ്ടെത്തുന്നതിനും പുരോഗതിക്കും പൂർണ്ണമായും ഉപകരിക്കുന്നു. പ്രീ പ്രൈമറി യിലെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ ആദ്യകാലങ്ങളിലെ പിടിഎക്കാരുടെ പങ്ക് അഭിനന്ദനാർഹമാണ്.

പ്രൈമറി

പ്രൈമറി നിരവധി അത്ഭുത പ്രതിഭകളെ വാർത്തെടുത്ത ചരിത്രം ജി.വി.എൽ.പി സ്കൂളിന് ഉണ്ട്. ഇതിന് യാതൊരു വിധ മങ്ങലുമേൽക്കാതെ ഇന്നും ഞങ്ങളുടെ സ്കൂളിലെ പ്രൈമറി വിഭാഗം സജീവമായിത്തന്നെ മുൻപന്തിയിൽ നിൽക്കുന്നു. ഇതിൻറെ പ്രധാന സ്രോതസ്സ് ഇവിടത്തെ വിദ്യാർത്ഥികളും, അധ്യാപകരുമാണ്. ഒരു പ്രധാന അധ്യാപികയും, എൻറെ അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചുവരുന്നു. പ്രൈമറി വിഭാഗത്തിൽ വ്യത്യസ്ത നിലവാരക്കാരായ 326 കുട്ടികൾ ഉണ്ട്.

എല്ലാ വിദ്യാർത്ഥികളെയും സ്വന്തം മക്കളെപ്പോലെ കാണുന്ന ഒരു അധ്യാപക കൂട്ടായ്മയാണ് ഇവിടത്തെ പ്രൈമറി വിഭാഗം. അവരുടെ സഹകരണവും, അർപ്പണ മനോഭാവവുമാണ് ഈ സ്കൂളിൻറെ മികവുകളുടെ അടിസ്ഥാനം. എല്ലാ അധ്യാപകർക്കും പ്രത്യേകം ലാപ്ടോപ്പ് ഉള്ളതിനാൽ വിവരസാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി പാഠാസൂത്രണം നിർവഹിക്കുക എന്നതിൽ ഇവിടത്തെ അദ്ധ്യാപകർ എന്നും മുൻപന്തിയിലാണ്. അക്കാദമിക, കല, കായിക മേഖലകളിൽ എന്നും മുൻപന്തിയിലാണ് നമ്മുടെ ജി.വി.എൽ.പി സ്കൂൾ. മാത്രമല്ല സാമൂഹിക മേഖലകളിലും വിലയേറിയ സംഭാവനകൾ ഞങ്ങൾ നൽകിവരുന്നുണ്ട്.

പൂർവ വിദ്യാർഥികളായിരുന്ന മഹാപ്രതിഭകളെ ഉത്തമ മാതൃകകളാക്കികൊണ്ടാണ് ഇവിടത്തെ വിദ്യാർഥികൾ ഓരോരുത്തരും പഠിക്കുന്നത്. പ്രശസ്ത പിന്നണി ഗായിക പത്മഭൂഷൻ പി.ലീല, എഴുത്തുകാരിയും, തിരക്കഥാകൃത്തായ ശ്രീ പത്മരാജൻറെ ഭാര്യയുമായ ശ്രീമതി രാധലക്ഷ്മി പത്മരാജൻ, ചരിത്രകാരനായ ശ്രീ കെ.ഗോപാലൻകുട്ടി, ചരിത്രകാരനും തമിഴ്പണ്ഡിതനുമായ ശ്രീ.സി ഗോവിന്ദൻ, തിരക്കഥാകൃത്തായ ജോൺ പോൾ എന്നീ അനേകം പ്രതിഭകളെ സൃഷ്ടിച്ച ഒരു നീണ്ട ചരിത്രം തന്നെ നമ്മുടെ പ്രൈമറി വിഭാഗത്തിനുണ്ട്.

വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നു വരുന്ന വിദ്യാർത്ഥികൾ ആണെങ്കിലും വിവിധ മേഖലകളിലുള്ള അവരുടെ കഴിവ് എടുത്തു പറയേണ്ട ഒന്നാണ്. ഓരോ വിദ്യാർത്ഥിയുടെയും സാഹചര്യങ്ങൾ മനസ്സിലാക്കണമെന്നത് അധ്യാപകരുടെ കർത്തവ്യമാണല്ലോ. ഇതിനായി ഗൃഹസന്ദർശനം, കുട്ടിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ തുടങ്ങിയ നിരവധി കർമ്മപരിപാടികളുമായി ഞങ്ങൾ എന്നും മുന്നേറിക്കൊണ്ടിരിക്കുകയാണ്.

കുട്ടികളുടെ എണ്ണം [2019-20]

ക്ലാസ്സ് ആൺ കുട്ടികൾ പെൺ കുട്ടികൾ ആകെ കുട്ടികൾ
പ്രീപ്രൈമറി 28 40 68
1 33 42 75
2 39 50 89
3 30 51 81
4 32 50 82
ആകെ കുട്ടികൾ 162 223 395

കുട്ടികളുടെ എണ്ണം 2018-19

ക്ലാസ്സ് ആൺ കുട്ടികൾ പെൺ കുട്ടികൾ ആകെ കുട്ടികൾ
പ്രീപ്രൈമറി 34 39 73
1 35 47 82
2 31 42 73
3 33 46 79
4 37 55 92
ആകെ കുട്ടികൾ 170 229 399

അധ്യാപക രക്ഷാകർതൃ സമിതി

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്.ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. പി.ടി.എയുടെ സഹകരണത്തോടെ പഠനോപകരണങ്ങൾ, ബഞ്ച്, ഡസ്ക് എന്നിവ നമ്മുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ കലാകായിക പ്രവർത്തനങ്ങളിൽ പി.ടി.എയുടെ പങ്ക് മികച്ചതാണ്. പഠനയാത്രകളിൽ പി.ടി.എ എല്ലാവിധ സഹകരണവുമായി മുന്നിൽത്തന്നെയുണ്ടാവും. പി.ടി.എയുടെ സഹകരണത്തോടെയാണ് പുതിയതായി കെട്ടിടം നിർമ്മിച്ചത്. എം.എൽ.എയുമായി നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് ഇത് അനുവദിച്ചത്. വെക്കേഷൻ സമയത്ത് യോഗ ക്ലാസുകൾ, അബാക്കസ് എന്നിവ പിടിഎ കുട്ടികൾക്കായി സംഘടിപ്പിക്കാറുണ്ട്. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിന് പിടിഎ മുമ്പിൽ തന്നെയുണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.

പി. ടി. എ ജനറൽബോഡി 2019-20

ഈ വർഷത്തെ പി ടി എ ജനറൽബോഡി ജൂലൈ 26 വെള്ളിയാഴ്ച ഒരു മണിക്ക് സ്കൂളിൽ വച്ച് നടന്നു. ജി.വി.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് ഇവിടത്തെ പി.ടി.എയ്ക്ക് ഉണ്ട്. ഈ വർഷം പി.ടി.എ ജനറൽബോഡി യോഗത്തിൽ ഏകദേശം മുന്നൂറിലധികം രക്ഷിതാക്കളാണ് പങ്കെടുത്തത്. പ്രധാനാധ്യാപിക ശ്രീമതി. ശൈലജ ടീച്ചർ യോഗത്തിൽ സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ. പി രഞ്ജിത്ത് അവർകളാണ്. രക്ഷിതാക്കൾ കുട്ടികളുടെ പഠന കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണമെന്നും, രക്ഷിതാക്കളുടെ ടി.വി കാണൽ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ടീച്ചർ പറഞ്ഞു. തുടർന്ന് എൽ. എസ്. എസ് പരീക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാലയങ്ങളിൽ നൽകി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വളരെ വ്യക്തമായി തന്നെ രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. പിന്നീട് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള വരവ്, ചെലവ് കണക്കുകളും, റിപ്പോർട്ടും ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് വിദ്യാലയത്തിന്റെ വികസനകാര്യങ്ങളിൽ നടത്തിയ ചർച്ചയിൽ രക്ഷിതാക്കൾക്ക് അഭിപ്രായം പറയാനുള്ള അവസരം നൽകി. കുറച്ച് രക്ഷിതാക്കൾ മക്കളുടെ പഠന സംബന്ധമായ കാര്യങ്ങളും, വിദ്യാലയത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ജനറൽബോഡി യോഗത്തിൽ പങ്കുവെച്ചു. പിന്നീട് പുതിയ പി.ടി.എ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം വൈസ് പ്രസിഡന്റ് ആയിരുന്ന ശ്രീ. സ്വാമിനാഥൻ അവർകളാണ് എതിരില്ലാതെ പി.ടി.എ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീ. ശ്രീജിത്ത് അവർകളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു കൊണ്ട് പുതിയ പി.ടി.എയ്ക്ക് രൂപം നൽകി.
ക്രമ നം അധ്യാപക രക്ഷാകർതൃ സമിതി പേര് ചിത്രം
1 പ്രസിഡൻറ് ശ്രീ.സ്വാമിനാഥൻ
2 വൈസ് പ്രസിഡന്റ് ശ്രീ.ശ്രീജിത്ത്
3 അംഗം ശ്രീ.സുഗതൻ. ജി
4 അംഗം ശ്രീ.കുമാർ
5 അംഗം ശ്രീ.മണികണ്ഠൻ
6 അംഗം ശ്രീ.ബാബു
7 അംഗം ശ്രീ.മോഹൻദാസ്
8 അംഗം ശ്രീ.ശശികുമാർ
9 അംഗം ശ്രീമതി.ബിനി .വി .പി
10 അംഗം ശ്രീമതി.ശ്രീദേവി
11 അംഗം ശ്രീമതി.സുനിത
ക്രമ നം മദർ പി.ടി.എ അംഗങ്ങൾ പേര് ചിത്രം
1 പ്രസിഡൻറ് ശ്രീമതി.ബിൻസി
2 അംഗം ശ്രീമതി.ധന്യ
3 അംഗം ശ്രീമതി.ധന്യ
4 അംഗം ശ്രീമതി.ബിനി .വി .പി
5 അംഗം ശ്രീമതി.സുമ
6 അംഗം ശ്രീമതി.അജിത
7 അംഗം ശ്രീമതി.ശ്രീദേവി
8 അംഗം ശ്രീമതി.സുധ
9 അംഗം ശ്രീമതി.വിമല
10 അംഗം ശ്രീമതി.നിസി
11 അംഗം ശ്രീമതി.ഫർസാന

അധ്യാപക രക്ഷാകർതൃ സമിതി -2018-19

ക്രമ നം അധ്യാപക രക്ഷാകർതൃ സമിതി പേര് ചിത്രം
1 പ്രസിഡൻറ് ശ്രീ. കെ.പി .രഞ്ജിത്ത്
2 വൈസ് പ്രസിഡന്റ് ശ്രീ.സ്വാമിനാഥൻ
3 അംഗം ശ്രീ.സുഗതൻ. ജി
4 അംഗം ശ്രീ.കുമാർ
5 അംഗം ശ്രീ.ശ്രീജിത്ത്
6 അംഗം ശ്രീമതി.ഷീബ
7 അംഗം ശ്രീ.മോഹൻദാസ്
8 അംഗം ശ്രീമതി.ഹീര
9 അംഗം ശ്രീ.സുരേഷ്കുമാർ
10 അംഗം ശ്രീ.വൈവസ്വതമനു
11 അംഗം ശ്രീമതി.സുനിത.എം
12 അംഗം ശ്രീ.ബാലകൃഷ്ണൻ
13 അംഗം ശ്രീ.ശിവരാജൻ