എം എച്ച് എസ് എസ് പുത്തൻകാവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
“കിഴക്കിന്റെ വെനീസ് “എന്നറിയപ്ലെടുന്ന ആലപ്പുഴജില്ലയിലെ ചെങ്ങന്നൂ൪ നഗരത്തിൽനിന്ന് 3 ½ കിലോമീറ്റർ കിഴക്ക് പുണ്യനദിയായ പമ്പയുടെ തീരത്ത് മലങ്കര ഓ൪ത്തഡോക്സ്സഭയുടെ പ്രഖ്യാപിതതീർത്ഥാടന കേന്ദ്രവും ആത്മീയചൈതന്യത്തിന്റെ നിറകുടവുമായ പുത്ത൯കാവ് സെ൯റ് മേരീസ് ഓ൪ത്തഡോക്സ് കത്തീഡ്രലിന് അഭിമുഖമായും സ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം.
എം എച്ച് എസ് എസ് പുത്തൻകാവ് | |
---|---|
വിലാസം | |
പുത്തൻകാവ് പുത്തൻകാവ് , പുത്തൻകാവ് പി.ഒ. , 689123 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | metropolitanhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36041 (സമേതം) |
യുഡൈസ് കോഡ് | 32110300128 |
വിക്കിഡാറ്റ | Q87478677 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 300 |
പെൺകുട്ടികൾ | 131 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 176 |
പെൺകുട്ടികൾ | 234 |
ആകെ വിദ്യാർത്ഥികൾ | 841 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രിയ ജേക്കബ് |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് വി. മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ജോൺ പി. വി. |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
10-01-2022 | 36041 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1797 -ൽ വലിയ മാ൪ ദീവന്നാസിയോസ് മെത്രാപ്പോലീത്തയാൽ സ്ഥാപിതമായ പുത്ത൯കാവ് സെ൯റ് മേരീസ് ഓ൪ത്തഡോക്സ് കത്തീഡ്രൽ വക വായനശാല പുണ്യശ്ലോകനായ ഗീവറുഗീസ് മാ൪ പീലക്സീനോസ് തിരുമേനി(പുത്ത൯കാവിൽ കൊച്ചുതിരുമേനി) 1948 ജൂലൈ ഒന്നിന് മെത്രാപ്പോലീത്ത൯ ഹൈസ്കൂളാക്കി മാറ്റി. രണ്ട് ഡിവിഷനുകളും അ൯പത്തിയാറ് വിദ്യാ൪ത്ഥികളുമായി നാലാംഫോറത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന്, ആയിരത്തോളംവിദ്യാ൪ത്ഥികൾ പഠിക്കുന്നു. മലങ്കര ഓ൪ത്തഡോക്സ്സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം. ഡി. സ്കൂൾസ് കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ആലപ്പുഴ ജില്ലയിലെ ഈ വിദ്യാലയം, പുണ്യനദിയായ പമ്പയുടെ തീരത്ത്, ചെങ്ങന്നൂ൪ മഹാദേവക്ഷേത്രത്തിന്റെയും ആറന്മുള പാ൪ത്ഥസാരഥി ക്ഷേത്രത്തിന്റെയും മധ്യേ ചെങ്ങന്നൂ൪ കോഴഞ്ചേരി റോഡരികിൽ സ്ഥിതിചെയ്യുന്നു. ഫാ. പി.ജി. ജോ൪ജ് (ബഥേലിലെജോ൪ജച്ചൻ ) 23 വ൪ഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചുകൊണ്ട് സ്കൂൾപുരോഗതിക്ക് നേതൃത്വം നൽകി. ഓഗസ്റ്റ് ഒന്ന് 2000 -ൽ ഈ വിദ്യാലയം, ഹയ൪സെക്ക൯ഡറിയായി ഉയ൪ത്തുകയുണ്ടായി
ഭൗതികസൗകര്യങ്ങൾ
1998 ൽ സ്കൂൾ സുവ൪ണ്ണജൂബിലിയോടനുബന്ധിച്ച് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പൂ൪വവിദ്യാ൪ത്ഥി സംഘടനയുടെ സഹകരണത്തോടെ മൂന്ന് നിലകളിലായി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കെട്ടിടം നി൪മ്മിച്ചു. ആയിരം പേ൪ക്കിരിക്കാവുന്ന ആഡിറ്റോറിയം,ഫുട്ബോൾ ഗ്രൗണ്ട്, ബാസ്കറ്റ്ബോൾ കോ൪ട്ട്, ഏഴായിരത്തിൽപരം പുസ്തകങ്ങളുമുള്ള ഫാ. പി.ജി.ജോ൪ജ് മെമ്മോറിയൽ ഗ്രന്ഥശാല, വായനശാല ഇവ സ്കളിന് സ്വന്തമായിട്ടുണ്ട്.2015-16 കാലഘട്ടത്തിൽ ജലസംഭരണി,ശൗചാലയം,ഭക്ഷണശാല നവീകരണം തുടങ്ങിയ പ്രവ൪ത്തങ്ങൾ നടന്നു.2017-18 കാലഘട്ടത്തിൽ 8 ഹൈടെക്ക് ക്ലാസ്സുകൾ,ലോകോത്തര നിലവാരമുള്ള സ്മാ൪ട്ട് ക്ലാസ്സ്, ഹൈടെക്ക് സയൻസ് ലാബ് തുടങ്ങിയ പ്രവ൪ത്തങ്ങൾ നടത്തി.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് പി സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
കോട്ടയം ജില്ലയിൽ ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻകാതോലീക്കാബാവായും മാനേജരായി അഭിവന്ദ്യ മാത്യൂസ് മാ൪ തേവോദോസിയോസ് മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. കേരളത്തിലെ 13 ജില്ലകളിലായി T T I, H. S. S., H.S , U. P. , L. P, വിഭാഗങ്ങളിലായി 85 ൽ പരം സ്കൂളുകൾ ഈ മാനേജ്മെന്റിന്റെ കീഴിൽ
</nowiki>== മുൻ സാരഥികൾ == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1948 - 1949 | Sri. M.V. Abraham | |||||||||||||||||||
1949 - 1973 | Rev.Fr. P.G. George | |||||||||||||||||||
1973 - 1983 | Sri.V.M. Mathai | |||||||||||||||||||
1983 - 1985 | Sri.P.V. George | |||||||||||||||||||
1985 -1986 | Sri.K.M. Idiculla | |||||||||||||||||||
1986 - 1988 | Sri.V. Varghese | |||||||||||||||||||
1988 - 1989 | Sri.P.M. John | |||||||||||||||||||
1989- 1990 | Smt.V.C. Maryamma | |||||||||||||||||||
1990 - 1991 | Sri.T Jacob | |||||||||||||||||||
1991 -1992 | Smt.K.K. Mariamma | |||||||||||||||||||
1992 -1994 | Smt.M.T. Marykutty | |||||||||||||||||||
1994 - 1996 | Sri.George John | |||||||||||||||||||
1996 - 1997 | Sri.T.M. Samuel | |||||||||||||||||||
1997 - 2002 | Sri.K.K.Thomas | |||||||||||||||||||
2002 - 2007 | Sri. P.V. Chacko | |||||||||||||||||||
2007-2008 | Smt.A.M. Aniamma | |||||||||||||||||||
2008 - 2011 | Smt.D.Annamma | |||||||||||||||||||
2011-2015 | Smt.AnnammaT.Varughese | |||||||||||||||||||
2015-18 | Sri Biji Abraham
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ1. ജസ്റ്റിസ്. ശ്രീ. ജേക്കബ് ബഞ്ചമി൯ കോശി (റിട്ടയാ൪ഡ് ചീഫ് ജസ്റ്റിസ്, ബീഹാ൪) 2.അഭിവന്ദ്യ തോമസ് മാ൪ അത്താനാസിയോസ് മെത്രാപ്പോലീത്ത(മലങ്കര ഓ൪ത്തഡോക്സ് സഭ, ചെങ്ങന്നൂ൪ ഭദ്രാസനം) 3. ബീഷപ്പ് ഡോ. എം. കെ. കോശി ( മു൯ ബിഷപ്പ്, ഇ൯ഡ്യ൯ ഇവാ൯ജലിക്കൽ സഭ ) 4.അഡ്വ. മാമ്മ൯ ഐപ്പ് ( മു൯ എം. എൽ. എ ) 5.എം. സി. ഏബ്രഹാം (മു൯ പ്രി൯സിപ്പാൾ ഗവ. ലോ കോളേജ് , പൂന ) 6.സോണി ചെറുവത്തൂ൪ ( മു൯ ക്യാപ്റ്റ൯ കേരള രഞ്ജി ട്രോഫി ) 7.ഡോ. ശിവകുമാ൪ ( സീനിയ൪ സയന്റിസ്റ്റ് ശ്രീചിത്ര ഹോസ്പിറ്റൽ തിരുവനന്തപുരം) 8.കുര്യ൯ കോശി ( സീനിയ൪ ജോയിന്റ് ഡയറക്ട൪ സാങ്കേതിക വിദ്യാഭ്യസ വകുപ്പ് കേരളം) 9.വിജു .വി. നായ൪ ( പത്രപ്രവ൪ത്തകനും ഗ്രന്ഥകാരനും) വഴികാട്ടി
|
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36041
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ