വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ | |
---|---|
പ്രമാണം:38031 3.jpg | |
വിലാസം | |
വയ്യാറ്റുപുഴ വി കെ എൻ എം വി എച് എച് എസ് എസ്. വയ്യാട്ടുപുഴ , വയ്യാറ്റുപുഴ പി.ഒ. , 689663 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04735 277111 |
ഇമെയിൽ | vknmvhsschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38031 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 904027 |
യുഡൈസ് കോഡ് | 32120802106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 231 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 231 |
അദ്ധ്യാപകർ | 21 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 231 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | അലക്സ് ജോൺ |
പ്രധാന അദ്ധ്യാപിക | ഷൈലജ ടി എച്ച് |
പി.ടി.എ. പ്രസിഡണ്ട് | ബിജു ആനപ്പാറ |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി കെ. ജി |
അവസാനം തിരുത്തിയത് | |
03-01-2022 | Mathewmanu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ | |
---|---|
പ്രമാണം:38031 3.jpg | |
വിലാസം | |
വയ്യാറ്റുപുഴ വയ്യാററുപുഴപി.ഒ, , ചിറ്റാർ 689663 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 04 - 09 - 1956 |
വിവരങ്ങൾ | |
ഫോൺ | 04735277111 |
ഇമെയിൽ | vknmvhsschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38031 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജേഷ്.ജി |
പ്രധാന അദ്ധ്യാപകൻ | ഷൈലജ ടി.എച്ച് |
അവസാനം തിരുത്തിയത് | |
03-01-2022 | Mathewmanu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയ്യാറ്റുപുഴയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പത്ത്നംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വയ്യാറ്റുപുഴ വി .കെ .എൻ .എം. വി .എച്ച് . എസ് .എസ് ചരിത്രം.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കുവാൻ കൃഷിയോഗ്യമായ വനഭൂമി വെട്ടിത്തെളിച്ച് ഒരാൾക്ക് 2 ഏക്കർ വെച്ച് ഭക്ഷ്യ വിളകൾ കൃഷി ചെയ്യുന്നതിന് സർക്കാർ 1948ൽ അനുവദിച്ച ഫുഡ് പ്രൊഡക്ഷൻ ഏരിയയിൽ പെട്ട സ്ഥലമാണ് വയ്യാറ്റുപുഴ, കുളങ്ങരവാലി, മീൻ കുഴി, ആനപ്പാറ , പുലയൻപാറ, വില്ലൂന്നിപാറ, മൺപിലാവ് മുതലായ സ്ഥലങ്ങൾ. 3 വർഷം കൃഷിചെയ്ത് ഉൽപന്നങ്ങളുടെ 50% സർക്കാരിലേക്ക് നൽകുകയും പ്രസ്തുത ഉൽപ്പന്നങ്ങൾ റേഷൻ കടകൾ മുഖേന വിതരണം ചെയ്യുകയും മൂന്നാം വർഷം തേക്ക് പ്ലാന്റ് ചെയ്തു കർഷകർ നിന്ന് ഒഴിഞ്ഞുപോവുകയും ചെയ്തിരുന്നു.
ഇന്ത്യ സ്വതന്ത്രമാവുകയും ജനാധിപത്യഭരണം നിലവിൽ വരികയും ചെയ്ത സമയം കർഷകർ ഭൂമിയിൽ സ്ഥിരമായി താമസിച്ചു കൃഷിചെയ്യുകയും ധാരാളം കർഷകർ കുടിയേറ്റം നടത്തുകയും ചെയ്തു. കർഷകസംഘം രൂപീകരിച്ച് ഭൂമിക്ക് പട്ടയം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം സംഘടിപ്പിച്ചതിന്റെ പേരിൽ സർക്കാർ കർഷകരുടെ ഭൂമി സർവ്വേ ചെയ്തു പട്ടയം നൽകുന്ന നടപടിയിലേക്ക് പ്രവേശിച്ചു.
1953 മുതൽ സ്ഥിരതാമസമാക്കിയ കർഷകർക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യുന്നതിനോ ആരാധന നടത്തുന്നതിനോ സൗകര്യം ഇല്ലായിരുന്നു. 1956 ൽ വയ്യാറ്റുപുഴയിലെ കർഷക പ്രമാണികൾ ഒത്തുകൂടി ബി എസ് എസ് എന്ന സംഘടന രൂപീകരിച്ചു. പ്രസിഡൻറ് ആയി വിലങ്ങിൽ കെ. കേശവൻ നായരെയും സെക്രട്ടറിയായി അമ്മനത്ത് ഔസേപ്പിനെയും തിരഞ്ഞെടുക്കുകയും താൽക്കാലിക ഷെഡ് കെട്ടി ഒന്നാം ക്ലാസ് പഠനം ആരംഭിക്കുകയും ചെയ്തു. 1956 ൽ കേശവൻ നായരുടെ പേരിൽ ബി. എസ്.എസ്. എൽ. പി സ്കൂൾ ആരംഭിക്കുവാൻ സർക്കാർ അനുവാദം ലഭിച്ചു . ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു. റാന്നി ടി. ആർ രാഘവൻ നായർ സാറിനെ ഹെഡ്മാസ്റ്ററായി നിയമിച്ചു. എ . ജെ ജോർജ് അമ്മനത്ത്, പി.കെ രാജമ്മ ശാസ്ത്രമണ്ണിൽ, ടി.ഐ സുകുമാരൻ തേക്കുംമൂട്ടിൽ എന്നിവരെ അധ്യാപകനായും നിയമിച്ചു. 1957ൽ 3 ,4 ക്ലാസ്സുകൾ അനുവദിച്ചു കിട്ടി. 1959 ൽയു.പി സ്കൂളായി ഉയർത്തപ്പെട്ടു. 1960 ൽആറാം ക്ലാസ്സും 61ൽ ഏഴാം ക്ലാസും ആരംഭിച്ചു. പൂർണ്ണ യു.പി സ്കൂൾ ആയപ്പോൾ ഹെഡ്മാസ്റ്ററായി കുമ്പഴ കോയിപ്പുറത്ത് കെ.കെ ഗോപാലകൃഷ്ണൻ നായരെ നിയമിച്ചു. ചിറ്റാറിൽ നിന്നും കാൽനടയായി യാത്ര ചെയ്തു വയ്യാറ്റുപുഴ യിൽ എത്തി ഇവിടെ താമസിച്ച് ജോലി ചെയ്യുന്നവരായിരുന്നു അധ്യാപകർ.1963 ൽ ഗവൺമെൻറ് സർവീസിൽ ജോലി കിട്ടിയപ്പോൾ ശ്രീ കെ.കെ ഗോപാലകൃഷ്ണൻ നായർ ജോലി രാജിവെച്ച് പോയി . തുടർന്ന് പന്തളം സ്വദേശി കെ .രാമകൃഷ്ണപിള്ള ഹെഡ്മാസ്റ്ററായി.
സ്കൂൾ മാനേജ്മെൻറ് കേശവൻ നായരുടെ മകൻ പി. കെ ഗോപിനാഥൻ നായർക്ക് കൈമാറി. 1982 ൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.പി.കെ ഗോപിനാഥൻ നായരുടെ ഭാര്യ ടി. സി തുളസി ഭായ്, രാമകൃഷ്ണപിള്ള സാർ അവധിയെടുത്ത ഒഴിവിൽ ഹെഡ്മിസ്ട്രസ് ആയി ഒരു വർഷം പ്രവർത്തിക്കുകയും, പത്താംക്ലാസ് കൂടെ ചേർത്ത് പൂർണ്ണ ഹൈസ്കൂൾ ആയി ഉയർത്തുകയും ചെയ്തു. തുടർന്ന് സ്കൂൾ മാനേജ്മെന്റ് ഗോപിനാഥൻ നായരുടെ സഹോദരൻ ബാലകൃഷ്ണൻ നായരുടെ പേരിലേക്ക് മാനേജർ കൈമാറി. തുടർന്ന് പ്രവർത്തനങ്ങൾ നടന്നു വരവേ മാനേജ്മെന്റ് അവകാശികളായ മറ്റു സഹോദരങ്ങൾ കൂടിച്ചേർന്ന് സ്കൂൾ മാനേജ്മെൻറ് കെ. വി.എം.എസ് എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് കൈമാറി. അവരുടെ നേതൃത്വത്തിൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു പ്രവർത്തനം നടത്തിവരുന്നു. ഈ പ്രദേശത്തുള്ള കുട്ടികൾ സമീപപ്രദേശങ്ങളിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉൾപ്പെടെയുള്ള മറ്റ് സ്കൂളിലേക്ക് ടി.സി വാങ്ങി പോയത് മൂലം ഇപ്പോൾ കുട്ടികൾ വളരെ കുറവാണ്. അത് പരിഹരിക്കുന്നതിനായി സ്മാർട്ട് ക്ലാസ് റൂമുകൾ, ഇംഗ്ലീഷ് മീഡിയം തുടങ്ങിയവ ആരംഭിച്ചുകൊണ്ട് ഇപ്പോൾ മികച്ച വിജയശതമാനം കൈവരിച്ചുകൊണ്ടിരിക്കുന്നു.1956ൽ എൽ.പി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് ശ്‍ വിലങ്ങിൽ കേശവൻ നായർ മാനേജരായി ചുമതല.യേറ്റു.1960 ൽയു .പി ആയും 1982ൽ എച്ച് എസ്. എസ്.ആയും ഉയർത്തപ്പെട്ടു. 1999 ൽ കേരള വെള്ളാള സഭയ്ക്ക കൈമാറുകയും വി.സുരേന്ദ്‍ൻ പിള്ള മിനേജരാകുകയും ചെയ്തു.അതിനുശേഷംവി.എച്ച്.എസ്.എസ് ആയി. പുനലൂർ മധു EX- M L A ഇപ്പോൾ മാനേജരായി പ്രവർത്തിച്ചു വരുന്നു
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഒപ്പം എന്ന പേരിൽ പൂറ്‍വ്വവിദ്യാറ്‍ത്ഥി സംഘടന, ശുഭവാണി വാറ്‍ത്താ പ്രേക്ഷേപണ പറിപാടി എല്ലാദിവസവൂം ഉച്ചയ്ക്ക്
വറ്‍ക്ക് എക്സ്പിരിയൻ ക്ലാസ്സൂകൾ, H.S SECTION വേണ്ടി ഓട്ടോമൊബൈൽ ക്ലാസ്സൂകൾ വീടില്ലാത്ത കൂട്ടികൾക്ക് സ്നേഹവീട് ഭവനനിർമ്മാണ പദ്ധതി പച്ചക്കറിത്തോട്ടം, കൂൺകൃഷി പരീശീലനം എന്നിവ നടത്തപെടൂന്നു
- എൻ. എസ് എസ്
- നല്ലപാഠം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെൻറ്
കേരള വെള്ളാള മഹാസഭയുടെ നേതൃത്വത്തി.ൽ ശ്രീ പുനലൂർ മധു Ex-MLA സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
രാടി ആർ രാഘവൻ നായർ
കെ കെ ഗോപാലകൃഷ്ണൻ നായർ
കെ രാമകൃഷ്ണപിള്ള
ടി സി തുളസി ഭായി
പി എൻ സദാനന്ദൻ
വി കെ രാധമ്മ
വി എസ് ഗീതാമണിയമ്മ
സാറാമ്മ വർഗീസ്
രത്നമ്മ ജെ
മോളി ജോർജ്
സി ആർ മിനി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഐ എസ് ആർ ഒ ൽ പ്രവർത്തിക്കുന്ന രഘുനാഥപിള്ള
|}
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ഷൈലജ ടീ എച്ച് , ടീച്ചർ ഇൻചാർജ്
ഉഷാകുമാരി കെ എസി HST
കൃഷ്ണകുമാരി ജി HST
ലത ആർ HST
ജയകുമാരി എ ജി HST
മോൻസി എം UPST
പി ജി ഗീതാകുമാരി UPST
സ്മിതാ കെആർ UPST
ടി എസ് സുജ ദേവി UPST
സജി പി ജോണ് UPST
ശ്രീലതാ സി ജി LPST
പ്രിയ ടി LPST
സൂസൻ ഫിലിപ്പ് LPST
ഓഫീസ് സ്റ്റാഫ്
കെ ആർ അനീഷ്
പ്രസാദ് എൻ പി
പ്രസാദ് കുമാർ പി കെ
രതീഷ് കുമാർ ടി
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
പത്തനംതിട്ടയിൽ നിന്നും കുബഴ- മണ്ണാറക്കുളഞ്ഞി വഴി വടശ്ശേരിക്കരയിലെത്തുക. അവിടെനിന്നും മണിയാർ വഴി ചിറ്റാറിലെത്താം അല്ലെങ്കിൽ വടശ്ശേരിക്കരയിൽനിന്നും പെരുനാട് മണക്കയം വഴി
ചിറ്റാറിലെത്താം, ചിറ്റാറിൽനിന്നും ഏഴുകിലോമീറ്റർ യാത്ര ചെയ്താൽ വയ്യാറ്റുപുഴയിലെത്താം വയ്യാറ്റുപുഴ ജംഗ്ഷനു സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38031
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 38031
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ