ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ | |
---|---|
| |
വിലാസം | |
ആററിങ്ങൽ ഗവൺമെന്റ് ഗേള്സ് ഹയർ സെക്കന്ററി സ്കൂൾ, ആററിങ്ങൽ, , ആററിങ്ങൽ പി.ഓ. തിരുവനന്തപുരം 695101 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1937 |
വിവരങ്ങൾ | |
ഫോൺ | 04702622597 |
ഇമെയിൽ | gghssattingal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42008 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആററിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലത |
പ്രധാന അദ്ധ്യാപകൻ | ലതാകുമാരി എ. |
അവസാനം തിരുത്തിയത് | |
30-12-2021 | Bobbyjohn78 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആറ്റിങ്ങൽ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണമെന്റ് വിദ്യാലയമാണ് ഗവണമെന്റ് ഗേൾസ് ഹൈസ്കൂൾ ആറ്റിങ്ങൽ. 1937 ൽ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങലിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . ആറ്റിങ്ങലിലെ ഏക പെൺ പള്ളിക്കൂടമാണിത്.
ചരിത്രം
ചിറയിൻകീഴ് താലൂക്കിലെ ഏക സർക്കാർ ഗേൾസ് ഹൈസ്കൂൾ.
തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ട ചരിത്രമാണ് ഈ സ്കൂളിനുളളത്. 1937 ജൂൺ മാസത്തിൽ ലക്ഷ്മിഭായി ഗേൾസ് സ്കൂൾ ആയിട്ടാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.ഇതിന്റെ ആദ്യത്തെ പേര് കാരാളി സ്കൂൾ എന്നായിരുന്നു.കുന്നുവാരത്ത് ആദ്യം ഒരു ലോവർ പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ശ്രീമതി ലക്ഷ്മിഭായി (പാറപ്പുറത്ത് എന്ന നോവൽ എഴുതിയ പ്രശസ്ത നോവലിസ്ററ് പരേതനായ നാരായണഗുരുക്കളുടെ ഭാര്യ)ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്. 1949-ൽ ആററിങ്ങൽ- ചിറയിൻകീഴ് റോഡിൽ നാലുമുക്ക് എന്ന സ്ഥലത്തേക്ക് പ്രവർത്തനം മാററി. റാണി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഓർമയ്ക്കായി എൽ.ബി. ഗേൾസ് സ്ക്കൂൾ എന്ന് നാമകരണം ചെയ്തു. ഇക്കാലത്ത് സ്ക്കൂൾ പ്രധാനമായുംപ്രവർത്തിച്ചിരുന്നത് തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു. പൊതുജനങ്ങൾ സ്ക്കൂളിനെ ഹൈസ്ക്കുളായി ഉയർത്തുവാനായി പരിശ്രമങ്ങൾ തുടങ്ങി. ആററിങ്ങലിലും പരിസരപ്രദേശങ്ങളിലും പെൺകുട്ടികൾക്ക് മാത്രമായി ഒരു സ്ക്കൂൾ ഇല്ലാതിരുന്നതാണ് കാരണം. അന്ന് നിലവിലുണ്ടായിരുന്ന ഠൗൺ യു.പി.എസും കുന്നുവാരം യു.പി.എസും പെൺകുട്ടികള്ക്ക് വേണ്ടിയുള്ളതായിരുന്നില്ല. രാഷ്ട്രൂയ പ്രവർത്തകനും മുൻ എം.എൽ. എയുമായ ശ്രീമാൻ നീലകണ്ഠനും, ശ്രീമാൻ ആർ പ്രകാശവും, ശ്രീമാൻ എം.ആർ. നാരായണപിള്ളയും നടത്തിയ ശ്രമങ്ങളുടെ ഫലമായി 1950-ൽ ഹൈസ്ക്കൂൾ ആയി ഉയർത്തി. ശ്രീമതി പൊന്നമ്മ താണുപിള്ള ആയിരുന്നു ഹൈസ്ക്കുൾ ആയതിനുശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ്. അന്ന് 98 കുട്ടികളാണുണ്ടായിരുന്നത്. എസ്.എസ്.എൽ.സി. പരീക്ഷയിൽ ലഭിച്ച ഉന്നത വിജയത്തിന്റെ ഫലമായി 1994-ൽ ആററിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സര്ക്കാർ സ്ക്കൂളിനുള്ള അവാർഡ് ലഭിച്ചു. ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി 2000ത്തോളം കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. 2000-ൽ സ്ക്കൂളിൽ ഹയർസെക്കന്ററി അനുവദിച്ചു. പ്രശസ്ത സാമുഹ്യ പ്രവർത്തകനും നാടക നടനുമായ ശ്രീ ഉണ്ണി ആറ്റിങ്ങൽ (കൃഷ്ണപിള്ള)1972 മുതൽ 2001 വരെ ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ഇദ്ദേഹത്തിന് മികച്ച അദ്ധ്യാപകനുള്ള ദേശീയ -സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. യൂ.പി. വിഭാഗത്തിൽ 5ഉം എച്ച്.എസ് വിഭാഗത്തിൽ 52ഉം 2സ്പെഷ്യൽ അധ്യാപകരുമുണ്ട്.സ്കുൾ കൗൺസിലറും NRNM നഴ്സുമുണ്ട്. ശ്രീമതി. ഷീല.ജി. ഹെഡ്മിസ്ടസും 2 ക്ലാർക്കുമാരുൾപ്പെടെ 6ഓഫീസ് ജീവനക്കാരുമുണ്ട്. ആകെ 2023 വിദ്യാര്ത്ഥിനികൾ പഠിക്കുന്നുണ്ട്. ഇതിൽ 298 വിദ്യാര്ത്ഥിനികൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് 2ഉം ഹയർസെക്കണ്ടറിക്ക് 1ഉം കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/റെഡ്ക്രോസ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ഗൈഡ്സ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/എൻ.സി.സി
]]
മികവുകൾ
കഴിഞ്ഞ അഞ്ചു വർഷമായി പൊതുവിദ്യാലയങ്ങൾക്കുളള ആറ്റിങ്ങൾ സബ്ജില്ല ഒന്നാം സ്ഥാനം ഗവൺമെൻറ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ നേടുന്നു. 2016-17 അധ്യയന വർഷത്തിൽ ആറ്റിങ്ങൾ സബ്ജില്ല ശാസ്ത്രോൽസവത്തിൽ ഗണിതം, ഐ.റ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം ഗവൺമെൻറ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ നേടി. വിവിധ വകുപ്പുകൾ, സംഘടനകൾ നടത്തിയ ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടാൻ ഞങ്ങളുടെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്. 2017-ലെ സംസ്ഥാന കലോത്സവത്തിൽ ഞങ്ങളുടെ മിടുക്കികൾ സംഘനൃത്തത്തിൽ എ ഗ്രേഡ് നേടി.2017 റിപ്പബ്ലിക്ക് പരേഡിൽ ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ എലിഷ്യ ജോൺ റൊണാൾഡ് ഗോമസ്, നയൻകൃഷ്ണ.എസ് പങ്കെടുത്തു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ഏലിയാ ജോർജ് കെ.കെ. ഭവാനി ജി. ശാരദാമ്മ എൽ. കമലമ്മ ആർ. വിമല ഡി. കമലം സി.ഡി. ലളിതാംബിക എസ്. രമാഭായി എം. മുഹമ്മദ് ബഷീർ വി.കെ. വിജയകുമാരി എസ്. രതി എം. മുഹമ്മദ് ബഷീർ വി. സുന്ദരേശൻ വി. ശാന്തകുമാരി സി.വി.ജയദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിവിധ ക്ലബ്ബുകൾ
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ഹിന്ദി ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/സയൻസ് ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/സാമൂഹ്യശാസ്ത്രം ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ഗണിതക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ഐ,റ്റി. ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/എനർജി ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ഹരിതക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/പരിസ്ഥിതി ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ഫോറസ്ട്രി ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/എതിക്സ് ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/കൺസ്യൂമർ ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ഹെൽത്ത് ക്ലബ്
- ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ആർട്സ് ക്ലബ്
സ്കൂൾ കുട്ടിക്കൂട്ടം
ഇന്ത്യ രവീന്ദ്രൻ ഗവ: ജി . എച്ച് . എസ്സ് . എസ്സ. ആറ്റിങ്ങൾ
ആറ്റിങ്ങൾ വിദ്യാഭ്യാസ ജില്ല എന്നും അഭിമാനിക്കുന്ന പെൺകുട്ടികൾ താരമാകുന്ന വിദ്യാലയമാണ് ഗവ: ജി . എച്ച് . എസ്സ് . എസ്സ് . ആറ്റിങ്ങൾ.കലാകായികശാസ്ത്രരംഗത്ത് എന്നും ഈ വിദ്യാലയം മുൻപന്തിയിൽ നിൽകുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
NH 47 ന് തൊട്ട് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്നും 300 മി. അകലത്തായി പാലസ്റോഡിൽ സ്ഥിതിചെയ്യുന്നു. തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 4 കി.മി. അകലം ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്ന് 800 മി. അകലം cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " |
{{#multimaps: 8.69425,76.81073 | zoom=18 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- Pages using infoboxes with thumbnail images
- ആററിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 42008
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ