ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
16:35, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ലിതിൻ കൃഷ്ണ ടി ജി (സംവാദം | സംഭാവനകൾ) (ഇംഗ്ലീഷ് വിലാസം ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എഫ്.യു.പി.എസ് മന്ദലാംകുന്ന്
വിലാസം
മന്ദലാംകുന്ന്

മന്ദലാംകുന്ന് പി ഒ, അകലാട്
,
680518
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽgfupsmannalamkuunu@gmail.com
കോഡുകൾ
സ്കൂൾ കോഡ്24256 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവണ്മെന്റ് യു പി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോളി പി എസ്
അവസാനം തിരുത്തിയത്
29-12-2021ലിതിൻ കൃഷ്ണ ടി ജി
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കടൽതീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് മനോഹരമായ പഠനാന്തരീക്ഷമാണുള്ളത്‌. നിലവിൽ സ്കൂളിൽ യു പി വിഭാഗം വരെയാണുള്ളത്.

ചരിത്രം

1923-ൽ അഞ്ചാംതരം വരെയുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തനം തുടങ്ങിയ ഗവ: ഫിഷറീസ് സ്കൂൾ മന്ദലാംകുന്ന് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനസൗകര്യം ഒരുക്കാൻ വേണ്ടി ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ചതാണ്. സ്വാതന്ത്ര്യം കിട്ടുന്നത് വരെ ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റെ കീഴിലും സ്വാതന്ത്ര്യാനന്തരം എഡ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റിന്റെ കീഴിലും പ്രവർത്തിച്ചുവരുന്നു. പിന്നീട് യു പി സ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയം 93 വർഷം പിന്നിടുകയാണ്.

ഭൗതികസൗകര്യങ്ങൾ

1.8 ഏക്കർ സ്ഥലത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്റെർനെറ്റ് സൗകര്യത്തോടു കൂടിയ ക്ലാസ്സ്മുറികളും കായികപരിശീലനത്തിനായി വിശാലമായ ഗ്രൗണ്ടും സ്കൂളിൽ ഉണ്ട്. വിദ്യാർത്ഥികൾക്കായി സ്കൂൾ ബസ്സ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

27-01-2017 രാവിലെ കൃത്യം 10 ന് ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ഉമ്മർ മുക്കണ്ടതിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടികൾ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെമീര കാദർ, പുന്നയൂർ പഞ്ചായത്തംഗം പി വി ശിവാനന്ദൻ ശ്രീ. എ എം അലാവുദ്ദീൻ, പ്രധാന അദ്ധ്യാപിക പി എസ് മോളി, പി റ്റി എ എസ് എം സി അംഗങ്ങൾ, പൂർവ്വവിദ്യാർഥികൾ, ക്ലബ്ബ് അംഗങ്ങൾ എന്നിവർ ചേർന്ന് വിദ്യാലയ പരിസരത്തു നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.
തുടർന്ന് 11 മണിക്ക് ജനപ്രതിനിധികളും പൂർവവിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയകാംഷികളും ചേർന്ന് പരസ്പരം കൈ കോർത്ത് സ്കൂളിന് സംരക്ഷണവലയം തീർത്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ഉമ്മർ മുണ്ടക്കയത്ത് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ടി കെ ഖാദർ പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പി ടി എ പ്രസിഡന്റ് ശ്രീ. ടി കെ ഖാദർ പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഉമ്മർ മുക്കണ്ടത്ത് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉൽഘാടനം ചെയ്യുന്നു.
ജനപ്രതിനിധികളും പൂർവവിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയകാംഷികളും ചേർന്ന് പരസ്പരം കൈ കോർത്ത് സ്കൂളിന് സംരക്ഷണവലയം തീർക്കുന്നു.
ബ്ലോക്ക് പ്രസിഡന്റ് ശ്രീ. ഉമ്മർ മുക്കണ്ടതിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടികൾ നടത്തുന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

മന്ദലാംകുന്ന് പി ഒ, അകലാട് {{#multimaps:10.6577617,75.9724905|zoom=10}}