ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്

18:49, 25 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
 
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്
പ്രമാണം:44215.jpg
വിലാസം
പൂങ്കോട്

ഗവ.എസ്.വി.എൽ.പി.എസ് പൂങ്കോട്, ഭഗവതിനട
,
695501
സ്ഥാപിതം23-05-1921
വിവരങ്ങൾ
ഫോൺ04712406077
ഇമെയിൽgsvlps44215@gmail.com
കോഡുകൾ
സ്കൂൾ കോഡ്44215 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാററിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുമാരിഷീല എസ്
അവസാനം തിരുത്തിയത്
25-12-2021Sheelukumar


പ്രോജക്ടുകൾ



ചരിത്രം

പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽആണ് പൂങ്കോട് ഗവ. എസ് വി എൽ പി എസ് സ്ഥിതി ചെയ്യുന്നത്. 1921 മേയ് 3 ന് ആണ് ശാരദാവിലാസം എയിഡഡ് പ്രൈമറി സ്കൂൾ ആരംഭിച്ചത്. 1930-ൽ പ്രാദേശിക ഭാഷാ സ്കൂൾ ആയി ഉയർന്നു. ശങ്കരൻ വൈദ്യൻ ആയിരുന്നു മാനേജർ. താൽക്കാലികമായി നിർമിച്ച ഒറ്റ ഹാളിൽ ഓഫീസും മൂന്ൻ ക്ലാസ്സ്‌ മുറികളും പ്രവർത്തിച്ചു.സ്ഥലവാസിയായ കെ ചെല്ലൻ പിള്ളയായിരുന്നു ആദ്യ അദ്ധ്യാപകൻ. ഉമ്മിണിയുടെ മകൻ കുട്ടൻ ആയിരുന്നു ആദ്യ വിദ്യാർഥി.1957-ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത് പൂങ്കോട് ഗവ. എസ് വി എൽ പി സ്കൂൾ ആക്കി മാറ്റി. 1988-ൽ ഒരു ഓല ഷെഡ്‌ നിർമിച്ചു.1997-ൽ സംസ്ഥാനത്ത് നടത്തിയ വിദ്യാഭാസ പരിഷ്കരണത്തിന്റെ ഭാഗമായി പൂങ്കോട് ഗവ. എസ് വി എൽ പി സ്ചൂലിനെ ജില്ല പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ ക്ലസ്റ്റെർ സെന്റെർ ആക്കി ഉയർത്തി.2001-ൽ ഓല ഷെഡ്‌നു പകരം മൂന്ൻ മുറിയുള്ള പുതിയ കെട്ടിടം നിർമിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ൻ മുറികൾ ഉള്ള ഓടിട്ട കെട്ടിടവും. രണ്ട് മുറികൾ ഉള്ള വാർത്ത‍ കെട്ടിടവും. ഒരു പ്രീപ്രൈമറി കെട്ടിടം,ഒരു സി ആർ സി കെട്ടിടവും ഇവിടെയുണ്ട്.കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. വൃത്തിയുള്ള ഒരു സിമെന്റ് കെട്ടിടം പാച്ചകപ്പുരയായി ഉപയോഗിക്കുന്നു.പഴയ ഓടിട്ട കെട്ടിടത്തിൽ ഓഫീസ് മുറിയും അതിനടുത്തായി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.സ്കൂളിന്റെ മുൻ വശത്തും പുറകു വശത്തും ധാരാളം കളിസ്ഥലം ഉണ്ട്.വെള്ളത്തിനായി സ്കൂളിൽ സ്വന്തമായി കിണർ ഉണ്ട്.മഴവെള്ളം സംഭരിക്കാനായി മഴവെള്ള സംഭരണിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ക്ലാസ് മാഗസിൻ
  2. വിദ്യാരംഗം കലാ സാഹിത്യ വേദി
  3. ക്ലബ്ബ് പ്രവർത്തനങ്ങൾ
  4. ദിനാഘോഷങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ശിശുപാലൻ(റിട്ട. പ്രിൻസിപ്പൽ സംസ്കൃത കോളേജ് )
  2. ഡോ.ബി സതികുമാർ(പ്രിൻസിപ്പൽ സംസ്കൃത കോളേജ് )
  3. ഡി വൈ എസ് പി ശ്രീകുമാർ
  4. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സുജനേന്ദ്രൻ
  5. ഡോ ജയന്തി,ഡോ . അജിത എന്നിവർ

വഴികാട്ടി

  • വെടിവെച്ചാൻ കോവിൽ ജംഗ്ഷനിൽ നിന്നും 100 മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു

{{#multimaps: 8.4295235,77.0307671 | width=800px | zoom=16 }}

പ്രവേശനോത്സവം

 

ഗാന്ധി ജയന്തി

 
 

ശിശുദിനം