ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പള്ളിച്ചൽ

എന്റെ ഗ്രാമം

എന്റെ ഗ്രാമം പ്രശാന്ത സുന്ദരമാണ് . തോടുകളും പുഴകളും കായലും വയലുകളും നിറഞ്ഞ ഒത്ത നടുവിൽ ഒരു സ്കൂൾ  1963ലാണ് സ്കൂൾ സ്ഥാപിതമായത് . മതസൗഹാർദ്ദ സുന്ദരമായ ഈ കൊച്ചു ഗ്രാമത്തിന്റെ സൗന്ദര്യം കണ്ടു തന്നെ മനസിലാക്കണം.

ഭൂമിശാസ്ത്രം

സ്കൂളിന്റെ മുൻ ഭാഗത്ത് റോഡാണ്. റോഡിനു കുറുകെ ഒരു ചാനലുണ്ട് .സ്കൂളിന് പുറകിൽ  വയലുകളും കുളങ്ങളും കടുത്ത വേനലിലും വറ്റാത്ത തോടും ഉണ്ട്. നെല്ലും പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. മനോഹരരാമായ വാഴത്തോട്ടങ്ങളും കാണാം. മത്സ്യകൃഷി ചെയ്യുന്ന കുളവും ഇവിടെയുണ്ട് .

സ്‌കൂളിന്റെ മുന്നിലായി വളരെ പ്രശസ്തമായ മുള്ളുവിള ദേവിക്ഷേത്രം സ്ഥിതി ചെയ്യുന്നു

കൃഷിയും കൃഷിരീതികളും:

വിശാലമായ ഒരു വയൽപ്രദേശം ഇവിടെ ഉണ്ടായിരുന്നു. രണ്ടുവിള നെൽക്കൃഷിയും ഇടവിളയായി മധുരക്കിഴങ്ങും കൃഷി ചെയ്തിരുന്നു. ഇവിടെ നിന്നു ലഭിച്ചിരുന്ന മധുരക്കിഴങ്ങിന് സവിശേഷമായ സ്വാദുണ്ടായിരുന്നു. ഇന്ന് നെൽക്കൃഷി പാടേ അപ്രത്യക്ഷമായി. പകരം മരച്ചീനി, വാഴ, പച്ചക്കറികൾതുടങ്ങിയവ കൃഷി ചെയ്തുവരുന്നു. നിർഭാഗ്യവശാൽ ഈവയലേലകളുടെ ഭൂരിഭാഗവും ഇന്ന് തുറമുഖ നിർമ്മാണത്തിന്റെ ആവശ്യത്തിനായി മണ്ണിട്ട് നികത്തിക്കഴിഞ്ഞു. കരപ്രദേശത്ത് മരച്ചീനി, തെങ്ങ് , പയർ, കടല, എള്ള് , കാണം, ഉഴുന്ന് , ചാമ, വെറ്റില തുടങ്ങിയവയൊക്കെ കൃഷി ചെയ്തിരുന്നു. ഇന്ന് പയർ, ധാന്യവിളകൾ ഒഴികെയുളള കൃഷിയിനങ്ങൾ നിലനിൽക്കുന്നു.

പ്രാദേശിക ഭക്ഷണരീതികൾ:

മുല്ലൂരിന്റെ തനതുവിഭവം എന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ചതാണ് ഇവിടത്തെ കടൽത്തീരത്തെ പാറകളിൽ സുലഭമായിരുന്ന ചിപ്പി. ചിപ്പിയും മരച്ചീനിയും ഒന്നിച്ചു ചേർത്ത് വേവിച്ചെടുക്കുന്ന ഭക്ഷണം വളരെ പ്രസിദ്ധമാണ്. കൂടാതെ കടൽ വിഭവങ്ങളായ ശംഖ് , കല്ലുറാൾ, മൂര എന്നിവയും ഇവിടെ സുലഭമായിരുന്നു. കേരളത്തിന്റെ തനതു ഭക്ഷണമായ അരി വിഭവങ്ങൾ തന്നെയാണ് ഇവിടെയുളളവരുടെയും പ്രധാന ആഹാരം

സ്കൂൾ പച്ചക്കറിതോട്ടം.

പള്ളിച്ചൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ 24-25 അക്കാദമിക വ‌‌‍‌‌‍‍ർഷം സ്കകൂളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഒരു പച്ചക്കറിത്തോട്ടം ആരംഭിച്ചു. എന്റെ ഭക്ഷണം എന്റെ അവകാശം എന്ന ആശയം കുട്ടികളിൽ വള‌ർത്താനും നല്ല ഭക്ഷണം എങ്ങനെ എന്ന ആശയം ചിന്തിക്കാനും സഹായകമായ ഒന്നായിരുന്നു ഈ പദ്ധതി.