ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്
കൊല്ലവർഷം 1002 - ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്.സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ പ്രമുഖ ജനപഥങ്ങള്ലൊന്നായ ഐവർകാല ഐക്കാട് റോഡ് ഈ സ്ഥലത്തുകൂടിയാണ് കടന്നു പോയിരുന്നത്. ആയതിനാൽ ഈ രണ്ടു സ്ഥലങ്ങൾക്കിടയിലുളള ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്. പത്തനംത്തിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏറത്ത് പഞ്ചായത്തിൽ വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വാർഡ് 5 ൽവടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു .
| ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ് | |
|---|---|
| വിലാസം | |
വടക്കടത്തുകാവ് 691529 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - 1002 |
| വിവരങ്ങൾ | |
| ഫോൺ | 04734226560 |
| ഇമെയിൽ | ghsvdkcavu@gmail.com |
| വെബ്‍സൈറ്റ് | http://aupsmalappuram.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38008 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഷെെൻ റ്റി |
| പ്രധാന അദ്ധ്യാപകൻ | മേഴ്സി പി |
| അവസാനം തിരുത്തിയത് | |
| 28-11-2020 | 38008 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 827 ലാണ് ഈ സ്‌കൂൾ സ്ഥാപിച്ചത് .
ഇന്നാട്ടിൽ താമസിച്ചുവന്ന കുഴക്കുഴി വാദ്ധ്യാർ ആണ് ഈ സ് കൂൾ സ്ഥാപിക്കാൻ നിമിത്തമായത്.നെല്ലൂരേത് വല്യത്താന്റെമഹാമനസ്കതയാണ് ഈ സ് കൂൾ യാഥാർഥ്യമാകുവാൻ കാരണം.മദ്ധ്യതിരുവിതാംകൂറിലെ സർക്കാർ സ്ക്കൂളായിരുന്നഈ സ് കൂൾആദ്യകാലത്ത് വി .എം സ് കൂൾഅടൂർഎന്നാണ് അറിയപ്പെട്ടിരുന്നത് .1980 ൽ ഹൈസ്കൂളായും 1991 ൽവി .എച്ച് .എസ്സ് .എസ്സ് ആയുഈസ്‌കൂൾഉയർന്നു.ഈനാടിന്അവകാശപ്പെടാൻ ഒരു ചരിത്ര പാശ്ചാത്തലം കൂടിയുണ്ട്. 1934 ജനുവരിയിൽ മഹാത്മാ ഗാന്ധി ഹരിജനോദ്ധാരണ പ്രചാരണത്തിനായി ഈ സ്കൂളിലെത്തി സ്വാതന്ത്ര്യസമരപ്രഭാഷണം നടത്തുകയും ചെയ്‌തു .
10ഏക്കറോളംവിസ്‌തൃതിയുണ്ടായിരുന്നത് ഇപ്പോൾ റീസർവ്വേ പ്രകാരം1 .12 ഹെക്ടർ വിസ്‌തൃതിയായി കുറഞ്ഞിട്ടുണ്ട്.ഇവിടുത്തെ വിദ്യാർത്ഥികളിൽ പ്രമുഖരായിരുന്നു ഇ .വികൃഷ്ണപിള്ള ,ആർ .ശങ്കർ ,അടൂർഗോപാലകൃഷ്ണൻ ,മുൻഷി പരമുപിള്ള ,ശൂരനാട് കുഞ്ഞൻപിള്ള തുടങ്ങിയവർ.വടക്കടത്തുകാവ് ,കിളിവയൽ ,പുതുശ്ശേരിഭാഗം ,ചൂരക്കോട് ,അയ്യപ്പൻപാറ ,വയല തുടങ്ങിയ പ്രദേശങ്ങളിൽനിന്നുളള സാധാരണക്കാരുടെയും കൃഷിക്കാരുടെയും കുട്ടികളാണ് ഈ സ് കൂളിൽ ഇപ്പോൾ പഠിക്കുന്നത് .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു .പി യ്ക്കും കൂടി 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ആറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
അപ്പിനഴികത്ത് ശാന്തകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനുശേഷം സ്‌കൂളിൽ ചുറ്റുമതിലും ഫർണീച്ചറുകളും നിർമ്മിച്ചു .തുടർന്ന് പി .വിജയമ്മ ബ്ലോക്ക് മെമ്പർ ആയപ്പോൾ കഞ്ഞിപ്പുര അനുവദിച്ചു .
തുടർന്നുളള വർഷങ്ങളിൽ എസ്സ് .എസ്സ് .എ യുടെയും ആർ .എം .എസ്സ് .എ യുടെയും ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിച്ചു കൊണ്ടും ത്രിതല പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ സ്കൂളിന് ആവശ്യമായ ടോയ്‌ലറ്റ്, കുടിവെള്ളപദ്ധതി, അഡിഷണൽക്ലാസ്സ്‌മുറി , ലാബ് സാധനങ്ങൾ, കംപ്യൂട്ടറുകൾ തുടങ്ങിഎല്ലാമേഖലകളിലും മെച്ചപ്പെടുത്തലുകൾ വരുത്തി സ്ക്കൂളിന്റെ ഭൗതികസാഹചര്യത്തിൽ പുരോഗതി ഉണ്ടായി .യു .പി / എച്ച് .എസ്സ് വിഭാഗങ്ങളിൽ ബ്രോഡ്ബാൻഡ് സൗകര്യത്തോടു കൂടിയ ക്ലാസ്സ് റൂമുകൾ പ്രവർത്തിക്കുന്നു.ജൈവവൈവിധ്യ പാർക്ക് ,മനോഹരമായ ഉദ്യാനവും അതിനു നടുവിലായി ഗാന്ധിപ്രതിമയും സ്ഥാപിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
1 . കലാമേളകളിൽ പങ്കെടുത്ത് സമ്മാനാർഹരാകുവാൻ വേണ്ടിയുള്ള
വിദഗ് ദ്ധ പരിശീലനം കലാധ്യാപികയുടെ നേതൃത്വത്തിൽ ആർട്സ്ക്ലബ് രൂപീകരിച്ചു നടന്നുവരുന്നു .
2.പ്രവർത്തിപരിചയ മേളയിൽ പങ്കെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു .
3. ശാസ്‌ത്ര ,സാമൂഹ്യശാസ്‌ത്ര ,ഐ.ടി മേളകളിൽ മത്സരിക്കാൻ അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നൽകുന്നു .
4 .മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് ,സുരീലി ഹിന്ദി ,ശ്രദ്ധ തുടങ്ങിയ പദ്ധതികൾ വിജയിപ്പിക്കാൻ അക്കാഡമിക് കമ്മിറ്റി രൂപീകരിച്ചു .
5 .യോഗാ ക്ലാസ്സുകൾ.
6 .പെൺകുട്ടികൾക്ക് സ്വയരക്ഷാ പരിശീലനം.
7 .മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലുള്ള അസംബ്ലി നടത്തുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പരിശീലനം .
- ജെ.ആർ സി
- സമ്പൂർണ നിരക്ഷരതാ നിർമ്മാർജനം
- . സ്കൂൾ മാഗസിനുകൾ( ഗണിതം, സയൻസ്)
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങ�
.
= മുൻ സാരഥികൾ
'
ലില്ലിജോർജ്, ജനാർദ്ദനൻ, അരവിന്ദാക്ഷൻ ഉണ്ണിത്താൻ, ജയവർദ്ധനൻ, റെയ് ച്ചൽ ഉമ്മൻ, എലിസബത്ത് ജോർജ്, ലില്ലിക്കുട്ടി, വത്സല ടീച്ചർ, ആമീനാ ബീവി, കെ. ശശികുമാർ, സുമാദേവി അമ്മ, പി. രാധാമണി, ജയരാജൻ, വിജയലക്ഷ്മി .പ�
.
മികച്ച നേട്ടം 2017-18 അധ്യയന വർഷത്തിന്റെ പ്രവേശനോത്സവ
�
കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാനതലത്തിൽ നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാമവും എ ഗ്രേഡും ലഭിച്ച ആർ. ഗ്രിഷ്മ ( 7- class) യെ പി .റ്റി. എ യും , എസ്. എം .സി യും അനുമോദിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജ
�
എന്റെ വിദ്യാലയത്തിലെ ഓണാഘോഷം 2017 ആഗസ്റ്റ് മുപ്പത്തിയൊന്നാം തീയതിയായിരുന്നു ഞങ്ങളുടെ വിദ്യാലയത്തിലെ ഒാണാഘോഷം. അന്ന് വളെര നല്ല ദിനമായിരുന്നു.സ്കൂളിൽ ആദ്യം നടന്നത് അത്തപ്പൂക്കളമിടുന്ന മത്സരമായിരുന്നു.എൽ പി ,യു പി, എച്ച് എസ്സ് എന്നീ വിഭാഗത്തിലായിരുന്നു മത്സരങ്ങൾ.ഒാണപ്പുക്കളം ഞങ്ങൾ നന്നായി ഒരുക്കി.ജമന്തി,അരളി,തുമ്പ,തെച്ചി തുടങ്ങിയ ധാരാളം പൂക്കൾ കൊണ്ട് പൂക്കളം അലങ്കരിച്ചു.പൂക്കളം ഇട്ട് കഴിഞ്ഞ് വിജയികളെ പ്രഖ്യാപിച്ചു.എച്ച് എസ്സ് തലത്തിൽ ഞങ്ങൾക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്.തുടർന്ന് മിഠായിപെറുക്കൽ, റൊട്ടികടി, കസേരകളി, വടംവലി തുടങ്ങിയ ധാരാളം മത്സരങ്ങൾ ഉണ്ടായിരുന്നു. ശേഷം മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകി, പിന്നീട് എല്ലാവരും ഓണസദ്യയുണ്ടു.ശേഷം സന്തോഷത്തിന്റെയും, സമൃദ്ധിയുടെയും ആഘോഷമായ ഓണം കൊണ്ടാടാൻ അവരവരുടെ വീട്ടിലേക്ക് മടങ്ങ�