എ.എം.എൽ.പി.എസ്.വാളമരുതൂർ
| എ.എം.എൽ.പി.എസ്.വാളമരുതൂർ | |
|---|---|
| വിലാസം | |
വാളമരുതൂർ 676561 , മലപ്പുറം ജില്ല | |
| സ്ഥാപിതം | ജൂൺ 1 - ജൂൺ - 1950 |
| വിവരങ്ങൾ | |
| ഫോൺ | 04942568500 |
| ഇമെയിൽ | valamaruthur amlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19762 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എൽ.പി |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സിജികുര്യാക്കോസ് |
| അവസാനം തിരുത്തിയത് | |
| 09-10-2020 | Adithyak1997 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വിദ്യാഭ്യാസപരമായി പിന്നാക്ക മായിരുന്ന വാളമരുതൂരിൽ മംഗലം സ്വദേശിയും അക്കാലത്തെ രാഷ്ട്രീയ ,സാമൂഹ്യ മേഖലകളിൽ നിറസാന്നിദ്ധ്യവുമായിരുന്ന ജനാബ് ആർ മുഹമ്മദ് 1950 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ഏറെ പരിമിതികളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് തിരൂർ വിദ്യാഭ്യാസ ഉപജില്ലയിലെ മികവുറ്റ ഒരു വിദ്യഭ്യാസ സ്ഥാപനമാക്കിയ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് മകൻ ആർ മുഹമ്മദ് ബഷീർ ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ മുഴുവൻ കുട്ടികൾക്കും ബഞ്ച്, ഡസ്ക്ക്, മുഴുവൻ ക്ലാസുകളിലും വൈദ്യുതി, ഫേൻ, ലൈറ്റ്, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് എന്നിവ ഉപയോഗിക്കാനുള്ള സൗകര്യം, മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം, ആവശ്യത്തിന്, മൂത്രപ്പുര, കക്കൂസ്, ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഗ്യാസ് കണക്ഷൻ, സർവോപരി വ്യത്തിയും ശാന്തവുമായ അന്തരീക്ഷവും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാലയത്തിൽ കലാ കായിക പ്രവർത്തനങ്ങൾ നല്ല നിലയിൽ നടന്നു വരുന്നു. മാസത്തിൽ ഒരിക്കൽ നടത്തിവരുന്ന ബാലസഭയിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളെ പഞ്ചായത്ത്, സബ് ജില്ലാതല മത്സരങ്ങളിലും ശ്രദ്ധേയമായ രീതിയിൽ നടത്തിവരുന്ന വാർഷികാഘോഷത്തിലും പങ്കെടുപ്പിക്കാറുണ്ട്. കായിക ശേഷി വർധിപ്പിക്കുന്നതിലേക്കായി പ്രാവിണ്യമുള്ള അധ്യാപകന്റെ കീഴിൽ കരാട്ടേ പരിശീലിപ്പിക്കാറുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലിയും മാസ്സ് ഡ്രില്ലും നടത്തി വരുന്നു.
പ്രധാന കാൽവെപ്പ്
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
1950ൽ ജനാബ് ആർ. മുഹമ്മദ് സ്ഥാപിച്ച ഈ വിദ്യാലയം, ഏറെ പരിമിതികളിലൂടെയാണ് ഇന്നത്തെ നിലയിലെത്തിയത്. സ്വന്തമായി സ്ഥലമില്ലാതിരുന്ന വിദ്യാലയത്തിനായി അദ്ദേഹം 96 സെൻറ് സ്ഥലം വാങ്ങി സുരക്ഷിതവും ഭംഗിയുള്ളതുമായ കെട്ടിടം പണിതു. 1989ൽ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് മകൻ ആർ.മുഹമ്മദ് ബഷീർ സ്കൂൾ മാനേജരായി ,വിദ്യാലയത്തിന്റെ സമഗ്രപുരോഗതി തന്നെയാണ് അദ്ദേഹത്തിന്റേയും ലക്ഷ്യം, വിദ്യാലയത്തിന്റെ ഇന്നത്തെ മെച്ചപ്പെട്ട ബൗദ്ധിക ,അക്കാദമിക നിലവാരത്തിന് അദ്ദേഹത്തോട് ഈ നാട്ടിലെ മുഴുവൻ ജനങ്ങളും നന്ദിയുള്ളവരാണ് .വിദ്യാലയത്തിന്റെ പുരോഗതിക്ക് ഈ നാട്ടിലെ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചു വരുന്നു. ഈ നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സാസ്ക്കാരിക രംഗത്തുള്ളവരും വിദ്യാലയത്തോട് നല്ല സമീപനമാണ് പുലർത്തി വരുന്നത്.കാലകാലങ്ങളിലായി ഈ സ്ഥാപനത്തിന്റെ പിടിഎ പ്രസിഡന്റുമാർ നിർലോഭമായി സ്കൂളിന്റെ വികസനത്തിന് കാരണക്കാരിയിട്ടുണ്ട്. ഈവിദ്യാലയത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റായ നല്ലേപ്പാട്ട് അബ്ദുൽ ഗഫൂർ മാസ്റ്ററുടെ സേവനത്തിലൂടെ വിദ്യാലയത്തിന് വിപ്ലവകരമായ മാറ്റമാണ് ഉണ്ടായത്. മൈക്ക് സെറ്റ്, എല്ലാ ക്ലാസുകളിലും ഡസ്ക്ക്, വൈദ്യൂതികരിച്ച ക്ലാസ് മുറികൾ, മുഴുവൻ ക്ലാസുകളിലും ഫേൻ തുടങ്ങിയവ അദ്ദേഹത്തിന്റെ സേവനങ്ങളുടെ കേവല ഉദാഹരങ്ങൾ മാത്രമാണ്. ഈ വിദ്യാലയത്തിൽ LKG, UKG ഉൾപ്പെടെ 350 കുട്ടികളും 11 അധ്യാപകരും 4 പ്രീ പ്രൈമറി അധ്യാപകരും, 2 ആയമാരും നിലവിലുണ്ട്.
വഴികാട്ടി
{{#multimaps:10.828701,75.931202 |zoom=13}}