സെന്റ് മേരീസ് എച്ച്.എസ്സ് എസ്സ് മണർകാട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില് 1949-ൽ പ്രവർത്തനം ആരംഭിച്ച ഒരു സ്ഥാപനമാണ് മണർകാട് സെന്റ്മേരീസ് ഹൈസ്കൂൾ കോട്ടയം ജില്ലയിലെ മണർകാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.

സെന്റ് മേരീസ് എച്ച്.എസ്സ് എസ്സ് മണർകാട്.
വിലാസം
മണർകാട്

മണർകാട് പി.ഒ.
,
686019
,
കോട്ടയം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0481 2370912
ഇമെയിൽhmstmaryshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്33059 (സമേതം)
എച്ച് എസ് എസ് കോഡ്05035
വി എച്ച് എസ് എസ് കോഡ്05035
യുഡൈസ് കോഡ്32101100408
വിക്കിഡാറ്റQ87660154
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ974
അദ്ധ്യാപകർ52
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസോജി ഏബ്രഹാം
വൈസ് പ്രിൻസിപ്പൽസുനിമോൾ ടി ജോൺ
പ്രധാന അദ്ധ്യാപികസുനിമോൾ ടി ജോൺ
പി.ടി.എ. പ്രസിഡണ്ട്Babu Chemgalimattom
എം.പി.ടി.എ. പ്രസിഡണ്ട്Smiithamol O U
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ 1949-ൽ പ്രവർത്തനം ആരംഭിച്ച ഒരു സ്ഥാപനമാണ് മണർകാട് സെന്റ്മേരീസ് ഹൈസ്കൂൾ മണർകാട് സമീപപ്രദേശങ്ങളിലുള്ള കുട്ടികൾ പുതുപ്പള്ളി, കോട്ടയം എന്നിവിടങ്ങളില് എത്തി ഹൈസ്കൂൾ വിദ്യാഭ്യാസം നേടുന്നതിന് നേരിട്ടിരുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്ന് ഉദ്ദ്യേശത്തോടെയാണ് ഈ സ്ഥാപനം ആരംഭിച്ചത്. 1949 മെയ് മുപ്പതാം തീയതി ഇടവക മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ. മിഖായേൽ ‍മാർ ദിവന്നാസ്യോസ് തിരുമനസ്സുകൊണ്ട് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. എട്ടാം സ്റ്റാന്റേർഡ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയിത്തിൽ രണ്ടു ഡിവിഷനുകളിലായി 85 വിദ്യാർത്ഥികളും ഹെഡ്മാസ്റ്ററും ഉൾപ്പെടെ 4 അദ്ധ്യാപകരും 2 അനദ്ധ്യാപകരും മാത്രമായിരുന്നു പ്രാരംഭത്തിലുണ്ടായിരുന്നത്. ശ്ര. കെ. ജെ. പുന്നൻ (ഹെഡ്മാസ്റ്റർ), ശ്രീ. ഒ. എം. മാത്തൻ, ശ്രീ. വി. ജെ പൗലോസ്, ശ്രീ. കെ. ജെ. മാണി(അദ്ധ്യാപകർ) കെ. വി. മാത്യു, കെ. വി. സ്കുറിയ (പ്യൂൺ) എന്നിവരാണ് ആദ്യകാലത്ത് സ്കൂളിനെ നയിച്ചത്. ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി