സെന്റ് മേരീസ് എച്ച്.എസ്സ് എസ്സ് മണർകാട്./എന്റെ ഗ്രാമം
മണർകാട്
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ മണർകാട് പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
കോട്ടയം-കുമളി സംസ്ഥാന പാതയും തിരുവല്ല-ഏറ്റുമാനൂർ ബൈപ്പാസും ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു. പുതുപ്പള്ളി വഴിയും തിരുവഞ്ചൂർ വഴിയും അയർക്കുന്നം വഴിയും മണർകാട് എത്താം.കെ. കെ. റോഡ് പൂർത്തിയായതോടെയാണ് നായാടിമറ്റം എന്നറിയപ്പെട്ടിരുന്ന കവല 5 ആം മൈൽ ആയത്. 1930 ന് ശേഷമാണ് മണർകാട് കവല എന്ന പേര് വന്നത്.
ഭൂമിശാസ്ത്രം
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ 15.53 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മണർകാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
തെക്ക് - പുതുപ്പള്ളി പഞ്ചായത്ത് വടക്ക് – അയർക്കുന്നം, വിജയപുരം പഞ്ചായത്തുകൾ കിഴക്ക് - [[പാമ്പാടി . കൂരോപ്പട], പഞ്ചായത്ത് പടിഞ്ഞാറ് - വിജയപുരം പഞ്ചായത്ത്
പൊതുസ്ഥാപനങ്ങൾ
- സെന്റ് മേരീസ് എച്ച് എച്ച് എസ് മണർകാട്
- സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മണർകാട്
- ഐ.ജെ.ബി. സി മണർകാട്
- ജി.യു.പി.എസ് മണർകാട്
- ജി. എൽ.പി.എസ് മണർകാട്
- വൈ.എം.സി.എ.
- ലയൺസ് ക്ലബ്
- കുറ്റിയക്കുന്ന് റിക്റിയേഷൻ ക്ലബ്
- അമ്മവീട്
- ഗ്രാമപഞ്ചായത്ത്
- വില്ലേജ് ഓഫീസ്
- കൃഷി ഭവൻ
- വിജയപുരം സർവ്വീസ് സഹകരണ ബാങ്ക്
- അദ്ധ്യാപക സഹകരണ ബാങ്ക്
- പോലീസ് സ്റ്റേഷൻ
- ഇലക്ട്രിസിറ്റി ഓഫീസ്
- കോഴി വളർത്തൽ കേന്ദ്രം
പ്രധാന വ്യക്തികൾ
- അഡ്വ.എം. പി. ഗോവിന്ദൻ നായർ (മുൻ മന്ത്രി)
- ആർ രാമൻപിള്ള എം.എൽ.സി.
- വെട്ടിക്കുന്നേൽ കുറിയാക്കോസ് കത്തനാർ (വലൃച്ചൻ)
- മണർകാട് മാത്യു
- കുഞ്ഞപ്പനാശാൻ (പരിചമുട്ടുകളി)
ചിത്രശാല


അവലംബം
1https://lsgkerala.gov.in/ml/lbelection/electdmemberdet/2020/554