സി.എച്ച്.എസ് കാൽവരിമൗണ്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഇടുക്കി താലുക്കിൽ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1983ൽ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടർന്ന് 9,10 ക്ലാസ്സുകളിലായി 10ഡിവിഷൻവരെ എത്തുകയും ചെയ്തു.
സി.എച്ച്.എസ് കാൽവരിമൗണ്ട് | |
---|---|
വിലാസം | |
കാൽവരിമൗണ്ട് കാൽവരിമൗണ്ട് പി.ഒ. , ഇടുക്കി ജില്ല 685515 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1983 |
വിവരങ്ങൾ | |
ഫോൺ | 04868 275035 |
ഇമെയിൽ | chscalvarymount@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 30051 (സമേതം) |
യുഡൈസ് കോഡ് | 32090300612 |
വിക്കിഡാറ്റ | Q64615571 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | കാമാക്ഷി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 157 |
പെൺകുട്ടികൾ | 120 |
ആകെ വിദ്യാർത്ഥികൾ | 277 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കൊച്ചുറാണി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | റിജു ജെയിംസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി ഷാജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കാൽവരി ഹൈസ്കൂൾ കാൽവരിമൗണ്ട് - ചരിത്രം ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നാട്ടിലുണ്ടായ വിവിധ ക്ഷാമങ്ങളുടെയും പട്ടിണികളുടെയും സാഹചര്യത്തിൽ ജീവിതം ദുഷ്കരമായപ്പോൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ഈ പ്രദേശങ്ങളിലേക്ക് കുടിയേറി പാർത്തവരാണ് ഇന്നിവിടെയുവർ. കർമ്മലീത്താ വൈദീകരുടെ നേതൃത്വത്തിൽ 1964 കാലഘട്ടത്തിൽ കാൽവരിമൗണ്ട് എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഈ പ്രദേശത്ത് കുടിയേറിയവർക്കുവേണ്ടി 1967 ഓഗസ്റ്റ് 27ന് താല്ക്കാലികമായി ഒരു പള്ളി സ്ഥാപിതമായി. 1968ൽ ഒരു കുടിപള്ളിക്കുടവും 1979ൽ എയ്ഡഡ്സ്കൂളും ആരംഭിച്ചു. ഉടുമ്പൻചോല താലുക്കിൽ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1983ൽ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടർന്ന് 9,10 ക്ലാസ്സുകളിലായി 10ഡിവിഷൻവരെ എത്തുകയും ചെയ്തു. ഇപ്പോൾ 8,9,10 ക്ലാസ്സുകളിലായി 8 ഡിവിഷൻ(3,2,3) ഉണ്ട്. ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപ ജില്ലയിൽ ഉളപ്പെട്ടതാണ് ഈ സ്കൂൾ. എസ്എച്ച് 33 തെടുപുഴ-പുളിയൻമല റോഡിൽ ഇടുക്കി ഡാമിൽ നിന്നും 5 കിലോമീറ്റർ മാറിയാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിനോട് ചേർന്നുള്ള മനോഹരമായ കല്യാണതണ്ട്മലയിൽ കയറിനിന്നാൽ ഇടുക്കി ജലസംഭരണി፣ഇടുക്കി ഡാം എന്നിവ കാണാൻ കഴിയും. ഈ കല്യാണതണ്ട് ഇന്ന് ടൂറിസ്റ്റ് കേന്ദ്രമായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ രജതജൂബിലി വർഷമായിരുന്ന 2008-ൽ 25-ഓളം കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രൊജക്റ്റർ തുടങ്ങിയ മൾട്ടിമീഡിയ ഉപകരണങ്ങളോടുംകൂടിയ കംപ്യൂട്ടർ ലാബ് നിർമ്മിക്കപ്പെട്ടു. സ്കൂൾ ലാബ് , ലൈബ്രറി മുതലാവ ഈ സ്കൂളിൽ നന്നായി പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയിലറ്റ് സൗകര്യങ്ങൾ, ക്ലാസ്സ്മുറികൾ, വിശാലമായ കാൽവരി സ്റ്റേഡിയം, ബാസ്കറ്റ് ബോൾ കോർട്ട്, എന്നിവ ഈ സ്കൂളിന്റെ സമ്പന്നതയാണ്. സ്പോർട്സ് കൗൺസിലിന്റെ ഒരു ഹോസ്റ്റൽ സി.എം.സി. സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഇവിടെ ഉണ്ട്.
നേട്ടങ്ങൾ፡
1986 ലെ ആദ്യ എസ്.എസ്. എൽ. സി ബാച്ചു മുതൽ ഇന്നേവരെ 90% മേൽ വിജയശതമാനം. കായിക സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്കൂളിൽ നിന്ന് നിരവധി സംസ്ഥാന ദേശീയ മെഡൽ ജേതാക്കളെ നേടിയെടുക്കാൻ കഴിഞ്ഞു. 2009-10 ലെ ദേശീയ സ്കൂൾ മേളയിൽ (അമൃതസർ-പഞ്ചാബ്) ഈ സ്കൂളിലെ നീതു സാബു 3 സ്വർണ്ണമെഡൽ ഉൾപ്പടെ നേടി വ്യക്തിഗതചാമ്പ്യനായി.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- J.R.C
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- Smart class rooms
- Little kites
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.