ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്.

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആമുഖം

ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്.
വിലാസം
മട്ടത്തൂക്കാട്

മട്ടത്തൂക്കാട്
,
മട്ടത്തൂക്കാട് പി.ഒ.
,
678581
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഇമെയിൽgths.mattathukad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21134 (സമേതം)
യുഡൈസ് കോഡ്32060100304
വിക്കിഡാറ്റQ64690827
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്അട്ടപ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഷോളയൂർപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംതമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമതിവനൻ എസ്
പി.ടി.എ. പ്രസിഡണ്ട്മുരുഗൻ എം
എം.പി.ടി.എ. പ്രസിഡണ്ട്നിത്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ മട്ടത്തൂക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്. അട്ടപ്പാടിയിലെ ഷോളയൂർ ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശം ആണ് മട്ടത്തൂക്കാട്. മണ്ണാർക്കാട് നിന്ന് 50 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ മാധ്യമം തമിഴ് ഭാഷയും സ്കൂൾ സഹവിദ്യാഭ്യാസവുമാണ്. സ്കൂൾ കേരള സംസ്ഥാന വിദ്യാഭ്യാസ ബോർഡുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. സ്കൂളിൽ നടക്കുന്ന വിവിധ സഹപാഠ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സ്കൂൾ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു.

ചരിത്രം

1964 ആണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്, 2011 വരെ സ്കൂൾ ജി ടി യു പി സ്കൂൾ മട്ടത്തൂക്കാട് എന്നായിരുന്നു, 2011 ൽ RMSA പ്രോജെക്ടിലൂടെ ഹൈസ്കൂൾ ആയി ഉയർത്തിയതിന് ശേഷം ആണ് ഗവ: ട്രൈബൽ ഹൈസ്കൂൾ മട്ടത്തൂക്കാട് എന്നായത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒന്ന് മുതൽ പത്തു വരെ ഓരോ ഡിവിഷനിലായി പത്തു ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. കൂടാതെ സ്മാർട്ട് ക്ലാസ് റൂമും, കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, ലൈബ്രറി, ഹൈ ടെക് ക്ലാസ്സുകളും സ്കൂളിൽ പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾക്കും കോ-കറിക്കുലർ പ്രവർത്തനങ്ങൾക്കും സ്കൂളിൽ തുല്യ പ്രാധാന്യം നൽകുന്നു. സ്‌കൂളിന്റെ മാത്രം പ്രത്യേകതയായ ചില പ്രവർത്തനങ്ങളും ഇവിടെയുണ്ട്. ഇതിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നു.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി - സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

മാനേജ്മെന്റ്

കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു സർക്കാർ സ്കൂൾ. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.പാലക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി നീതു അവർകളുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത് . ശ്രീ.മുരുഗൻ ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി സേവനം ചെയ്തു വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നം പേര് ചാർജ്ജെടുത്ത തിയതി
1 ഡേവിഡ്‌ എം ജെ 08-11-2012
2 ധനഭാഗ്യം കെ എം 21-10-2013
3 മരിയസെൽവം സി 03-09-2014
4 ലുമിൻ ക്ലാര എം 28-06-2016
5 ഉമ്മർ എം 25-09-2017
6 ഗിരിജ കെ 04-06-2018
7 ഉഷ നന്ദിനി എം 03-07-2018
8 രാമചന്ദ്രൻ ടി 14-06-2019
9 മതിവനൻ എസ് 22-07-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ശ്രീ. രാമമൂർത്തി പി പ്രസിഡന്റ് ഷോളയൂർ ഗ്രാമ പഞ്ചായത്ത്

2. ശ്രീ. രവി വൈസ് പ്രസിഡന്റ് ഷോളയൂർ ഗ്രാമ പഞ്ചായത്ത്

നേട്ടങ്ങൾ

  • അമൃത മഹോത്സവം - 2021 - നേട്ടങ്ങൾ കൂടുതൽ വായിക്കുക
  • ഹിന്ദി കഥാരചനയിൽ പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം- പുവിഷാ എസ് VIII A.
  • മണ്ണാർക്കാട് ഉപ ജില്ലാ തമിഴ് കലോത്സവം ഓവറോൾ കിരീടം.
  • പാലക്കാട് ജില്ലാ തമിഴ് കലോത്സവം ഒന്നാം സ്ഥാനം.

മികവുകൾ പത്രവാർത്തകളിലൂടെ

ഹിന്ദി കഥാരചനയിൽ പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം- പുവിഷാ എസ് VIII A. കൂടുതൽ വായിക്കുക

മണ്ണാർക്കാട് ഉപ ജില്ലാ തമിഴ് കലോത്സവം ഓവറോൾ കിരീടം. കൂടുതൽ വായിക്കുക

ചിത്രശാല

സ്കൂൾവിക്കി ക്യൂ ആർ കോഡ്

 
സ്കൂൾവിക്കി ക്യൂ ആർ കോഡ്

നമ്മുടെ വിദ്യാലയത്തിന്റെ ഓഫീസിന്റെ മുന്നിലും വരാന്തകളിലുമായി സ്കൂൾവിക്കി ക്യൂ ആർ കോഡ് ഒട്ടിച്ചിട്ടുണ്ട്. ഇത് വിദ്യാലയത്തിൽ എത്തുന്ന രക്ഷിതാക്കൾക്കും മറ്റുള്ള ജനങ്ങൾക്കും വിദ്യാലയത്തിനെക്കുറിച്ച് അറിയുവാൻ വളരെ ഉപകാരപ്രദമാണ്. ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ നമ്മുടെ സ്കൂളിന്റെ പൂർണ വിവരങ്ങൾ മനസിലാക്കാൻ സാധിക്കും. സ്കൂളിലെ പരിപാടികൾക്ക് എത്തുന്ന രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ ചേർത്താൻ വരുന്ന രക്ഷിതാക്കളും നമ്മുടെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് വിദ്യാലയത്തിന്റെ വിശദ വിവരങ്ങൾ മനസിലാക്കുന്നുണ്ട്.


സ്കൂൾബ്ലോഗ് ക്യൂ ആർ കോഡ്

 
സ്കൂൾബ്ലോഗ് ക്യൂ ആർ കോഡ്



അധിക വിവരങ്ങൾ

പൊതു വിദ്യാഭ്യാസ വകുപ്പ് - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം - വിദ്യാകിരണം - ഗവ ട്രൈബൽ ഹൈസ്കൂൾ മട്ടത്തൂക്കാട്

ദർശനം -

  • എല്ലാ കുട്ടികൾക്കും തുല്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നത് അവരെ ഉൽപ്പാദനക്ഷമതയുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പൗരന്മാരാക്കി മാറ്റുന്നു.

ദൗത്യം -

  • ഉചിതമായ സ്കൂൾ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനും സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ പങ്കാളികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും
  • മതിയായ വിഭവങ്ങൾ അനുവദിക്കുന്നതിനും നിയമപരവും നിയമപരവുമായ ചട്ടക്കൂടുകൾ വിഭാവനം ചെയ്യുന്നതിനു
  • കമ്മ്യൂണിറ്റി പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള പരിപാടികളും തന്ത്രങ്ങളും രൂപപ്പെടുത്തുന്നതിന്.

വഴികാട്ടി

വിദ്യാലയത്തിലേക്കു എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മണ്ണാർക്കാട് നാഷണൽ ഹൈവെയിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏകദേശം അമ്പത് കിലോമീറ്റർ)
  • പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏകദേശം തൊണ്ണൂറു കിലോമീറ്റർ)
  • കോയമ്പത്തുർ എയർപോർട്ടിൽ നിന്നും ബസ്സ് മാർഗം എത്താം. (ഏകദേശം നാൽപത്തിഅഞ്ചു കിലോമീറ്റർ)

വിദ്യാലയത്തിലേക്കു എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ