കൊട്ടക്കാനം എ യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ കൂവേരി എന്ന ഗ്രാമത്തിലെ കൊട്ടക്കാനം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കൊട്ടക്കാനം എ യു പി സ്കൂൾ.
കൊട്ടക്കാനം എ യു പി സ്കൂൾ | |
---|---|
വിലാസം | |
കൊട്ടക്കാനം കൊട്ടക്കാനം,കൂവേരി,ചപ്പാരപ്പടവ്(വഴി) , കൂവേരി പി.ഒ. , 670581 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04602 271638 |
ഇമെയിൽ | kottakkanamaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13756 (സമേതം) |
യുഡൈസ് കോഡ് | 32021001502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചപ്പാരപ്പടവ്,,പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 176 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹേമലത ടി |
പി.ടി.എ. പ്രസിഡണ്ട് | മുനീ൪.പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത സുനിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1954 ഏപ്രിൽ 15 ന് കൊട്ടക്കാനം എയ്ഡഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. മൂന്നാംതരം വരെ മാത്രമുണ്ടായിരുന്ന സ്കൂൾ 1956 ൽ അഞ്ചാം തരം വരെയും 1959 ൽ എട്ടാം തരം വരെയുള്ള സ്കൂളായും ഉയർത്തപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസം 4+3+3 രീതിയിലേക്ക് മാറിയപ്പോൾ എട്ടാം തരം നിർത്തലാക്കി. പരേതനായ ശ്രീ. പി.വി. ചാത്തുകുട്ടി നമ്പ്യാരായിരുന്നു സ്ഥാപക മാനേജർ. 1956 ജൂണിൽ പൂർണ എലിമെന്ററി സ്കൂളായി. 1957 ജൂൺ മാസത്തിൽ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളാക്കി ഉയർത്തുകയും 1959ൽ പൂർണ അപ്പർ പ്രൈമറി സ്കൂളായിത്തീരുകയും ചെയ്തു.1976 ൽ ഉടമസ്ഥത കൂവേരി എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് കൈമാറി. നിലവിൽ ടി.വി. പത്മനാഭൻ(പ്രസിഡണ്ട്), ടി.വി. ശ്രീധരൻ (സെക്രട്ടറി & മാനേജർ) ആയ കമ്മറ്റിയാണ് സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയായി പ്രവർത്തിക്കുന്നത്..തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
പരേതനായ ശ്രീ പി.വി ചാത്തുക്കുട്ടി നമ്പ്യാരാണ് സ്കൂളിന്റെ ആദ്യത്തെ മാനേജർ.പിന്നീട് അദ്ദേഹം സ്കൂൾ കൂവേരി എഡ്യുക്കേഷനൽ സൊസൈറ്റിക്ക് കൈമാറി.1976 ൽ ശ്രീമാൻ മാർ പരേതരായ കെ നാരായണൻ നായർ (പ്രസിഡന്റ്) ടി ജനാർദ്ദനൻ നായർ (സെക്രട്ടറി) എം ഒ ഗോവിന്ദൻ നമ്പ്യാർ, ടി കണ്ണൻ വൈദ്യർ, പി വി കുഞ്ഞപ്പ്, ഓളിയൻ രാമൻ, ചിറായിൽ രാമൻ ,പി എം ഹസൻ എന്നിവരും ശ്രീമാൻമാർ എം അച്യുതൻനമ്പ്യാർ, എം ഒ ശ്രീധരൻ നമ്പ്യാർ, റവ: ഫാദർ അന്റോണിയോനോസ് എന്നിവരും ചേർന്ന് കൂവേരി എജുക്കേഷനൽ സൊസൈറ്റിക്ക് രൂപം നൽകി.സൊസൈറ്റിയുടെ നിയമാവലി പ്രകാരം സെക്രട്ടറിക്കാണ് മാനേജറുടെ ചുമതല. സ്കൂളിന്റെ പ്രവർത്തനം നടന്നുവരുന്നത് സൊസൈറ്റിയുടെ കീഴിൽ ആണ്.നിലവിൽ ടി.വി. പത്മനാഭൻ(പ്രസിഡണ്ട്), ടി.വി. ശ്രീധരൻ (സെക്രട്ടറി & മാനേജർ) ആയ കമ്മറ്റിയാണ് സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയായി പ്രവർത്തിക്കുന്നത്.
മുൻസാരഥികൾ
ക്രമനമ്പ൪ | പേര് | വർഷം | |
---|---|---|---|
1 | എം അച്യുതൻ നമ്പ്യാർ | 1954 - 1987 | |
2 | എം ഒ ശ്രീധരൻ നമ്പ്യാർ | 1958 - 1991 | |
3 | വി ഗോവിന്ദൻ | 1959 - 1991 | |
4 | പി ഭാർഗ്ഗവി | 1956 | |
5 | ടി വി നാരായണൻ നായർ | 1957 - 1970 | |
6 | ഇ എ ഈശാനൻ നമ്പൂതിരി | 1957 - 1989 | |
7 | ഐ കുഞ്ഞിരാമൻ | 1958 - 1960 | |
8 | എം മാനവിക്രമൻ മൂസത് | 1959 - 1977 | |
9 | എൻ കെ കരുണാകരൻ | 1959 - 1960 | |
10 | വി ടി വർഗ്ഗീസ് | 1961 - 1983 | |
11 | പി വി ഗോപാലൻ നമ്പ്യാർ | 1961 - 1995 | |
12 | കെ ടി അബ്രഹാം | 1962 - 1963 | |
13 | കെ എൻ കരുണാകര കൈമൾ | 1962 - 1963 | |
14 | പി സരളാമ്മ | 1962-1996 | |
15 | കെ ഡി കത്രീനാമ്മ | 1967-1997 | |
16 | പി പി ഒതേനൻ നായർ | 1968-1975 | |
17 | പി വി ദാമോദരൻ നമ്പ്യാർ | 1968-2002 | |
18 | പി വി സരോജിനി | 1971-2003 | |
19 | സി വി ജനാർദ്ദനൻ | 1972-2008 | |
20 | പി കെ വനജ | 1983-2016 | |
21 | കെ വി രത്നാകരൻ | 1995-2016 | |
22 | വി വി മാധവി | 1983-2018 | |
23 | പി ജെ മാത്യു | 1987-2018 | |
24 | എം പി ചിത്രാദേവി | 1984-2019 | |
25 | എം കെ ജോയി | 1996-2019 | |
26 | സി ബാലകൃഷ്ണൻ | 1991 -2020 | |
27 | പി ചന്ദ്രശേഖരൻ | 1987- 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
37 min (18.7 km) വഴി തളിപ്പറമ്പ റോഡ് -അമ്മാനപ്പാറ - പാച്ചേനി - തിരുവട്ടൂ൪ - തേറണ്ടി - കൊട്ടക്കാനം -ചപ്പാരപ്പടവ് റോഡ് - കൂവേരിക്കടവ് തൂക്കുപാലം - ളാവിൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രം