കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ‍് കാർമൽ അക്കാദമി എച്ച്.എസ്. എസ്. ഈ വിദ്യാലയം കേരളത്തിന്റെ വിദ്യാഭ്യാസ കലാ-കായിക സാംസ്കാരിക മേഖലകളിൽ നിറഞ്ഞ സാന്നിധ്യമായി ശോഭിക്കുന്നു. വളരെ കുറഞ്ഞ നാളുകൾ കൊണ്ട് വിജയത്തിന്റെ പടവുകൾ ചവിട്ടി മുന്നേറുകയാണ‍്, കാർമൽ അക്കാദമി എച്ച്.എസ്. എസ്. ആലപ്പുഴ
കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ | |
---|---|
വിലാസം | |
പഴവങ്ങാടി പഴവങ്ങാടി, ആലപ്പുഴ , IBPO പി.ഒ. , 688011 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 02 - 06 - 1980 |
വിവരങ്ങൾ | |
ഫോൺ | 04772261144 |
ഇമെയിൽ | 35016alappuzha@gmail.com, carmelacadem08@rediffmail.com |
വെബ്‍സൈറ്റ് | www.carmelacademyschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35016 (സമേതം) |
എച്ച് എസ് എസ് കോഡ് | 04078 |
യുഡൈസ് കോഡ് | 32110101102 |
വിക്കിഡാറ്റ | Q87478005 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി, ആലപ്പുഴ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺ എയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1-12 |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 631 |
പെൺകുട്ടികൾ | 337 |
ആകെ വിദ്യാർത്ഥികൾ | 968 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 100 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റവ. ഫാ. ജോർജ് ജോസഫ് |
പ്രധാന അദ്ധ്യാപകൻ | റവ. ഫാ. ജോർജ് ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. സോജി ലാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. അർച്ചന പ്രഭു |
അവസാനം തിരുത്തിയത് | |
15-10-2024 | Sindhujoseph |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ആലപ്പുഴ നഗരത്തിലെ പഴവങ്ങാടി മാർസ്ലീവാ ഫൊറോനാ പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രശസ്തമായ വിദ്യാലയമാണ് കാർമൽ അക്കാഡമി ഹയർ സെക്കന്ററി സ്കൂൾ. ക്രിസ്തുവർഷം 1979 ൽ പള്ളിവികാരിയായിരുന്ന റവ. ഫാ. ജോസഫ് തേവാരി സ്ഥാപിച്ച ഈ സ്കൂൾ 02/06/1980 ൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ പ്രൈമറിതലം മുതൽ ഹയർ സെക്കന്ററി വരെ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ സ്കൂൾ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷ് ആണ് പഠന മാധ്യമം. ആദ്യ എസ്. എസ്. എൽ. സി. ബാച്ച് 1987 ൽ ആയിരുന്നു. 2001 ൽ എസ്. എസ്. എൽ. സി. ബോർഡ് പരീക്ഷാ സെന്റർ അനുവദിച്ചു കിട്ടുകയും, 2002 ൽ ഹയർ സെക്കന്ററി ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള അനുവാദം കിട്ടുകയും ചെയ്തു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
3.82 ഏക്കർ ഭൂമിയിലാണ് സ്കൂൾ നില്ക്കുന്നത്. മൂന്നു നിലയിൽ പണിത കെട്ടിടമാണ് സ്കൂളിനുള്ളത്. ചുറ്റുമതിലും, കുട്ടികൾക്കു കളിക്കാനുള്ള കളിസ്ഥലവും ഉണ്ട്. 6000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രററി ഉണ്ട്. സുസജ്ജമായ ഫിസിക്സ്, കെമിസ്‍ട്രി, സുവോളജി, ബോട്ടണി, കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.
മാനേജ്മെന്റ്
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള മാർസ്ലീവാ ഫൊറോന പള്ളി നടത്തുന്ന സ്‍കൂളാണ് കാർമൽ അക്കാഡമി ഹയർ സെക്കന്ററി സ്കൂൾ. മാനേജരും പ്രധാനാധ്യാപകനുമുൾപ്പെടുന്ന ഒമ്പതംഗ സമിതിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നിർവഹിക്കുന്നത്.
ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങൾ
വെരി. റവ. ഫാ. സിറിയക് കോട്ടയിൽ (മാനേജർ)
റവ. ഫാ. ജോർജ് ജോസഫ് (പ്രിൻസിപ്പൽ)
ശ്രീ. എ. ജെ തോമസ് (ട്രസ്റ്റി ഇൻ ചാർജ്)
ശ്രീ. കെ. ജെ ലൂയിസ്
ശ്രീ. സിറിയക് കുര്യൻ വള്ളവന്തറ
ശ്രീ. ഷാജി ഇലഞ്ഞിക്കൽ
ശ്രീമതി. സോഫി ജേക്കബ്
ശ്രീമതി. ആൻസി ചാവടി
ശ്രീമതി. മേരി മാർഗരറ്റ് മാത്യു കടവിൽ
മാനേജർ
റവ. ഫാ. സിറിയക് കോട്ടയിൽ
പ്രിൻസിപ്പൽ
റവ. ഫാ. നിബിൻ ജോസഫ്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്. പി. സി.
- ജെ. ആർ. സി.
- ലാംഗ്വെജ് ലാബ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ബാസ്ക്കറ്റ്ബോൾ, അത്ലറ്റിക്സ്
- നേർക്കാഴ്ച
മുൻ സാരഥികൾ
നേട്ടങ്ങൾ
എസ് എസ് എൽ സി ക്ക് എല്ലാവർഷവും നൂറു ശതമാനം വിജയം, യുവജനോത്സവ വിജയങ്ങൾ,
അത്‍ലറ്റിക്സിൽ ദേശീയതലത്തിൽ നേട്ടങ്ങൾ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കുഞ്ചാക്കോ ബോബൻ (ചലച്ചിത്രതാരം), വിജയ് മാധവ് (പിന്നണിഗായകൻ), സാലു കെ തോമസ് (ഛായാഗ്രാഹകൻ)
പ്രമാണം:Vijay madhav.jpg | പ്രമാണം:Salu k.jpg |
---|
വഴികാട്ടി
- ആലപ്പുഴ കെ. എസ്. ആർ. ടി. സി. സ്റ്റാൻഡിൽ നിന്ന് 500 മീ. തെക്കുപടിഞ്ഞാറു മാറി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീ. കിഴക്ക്.