എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1930 ൽ സിഥാപിതമായി.
എച്ച് എം എസ്സ് എൽ പി എസ്സ് കാരോട് | |
---|---|
വിലാസം | |
കാരോട് എച്ച് എം എസ്സ് എൽ പി എസ്സ് കാരോട് , തിരുവനന്തപുരം ജില്ല | |
വിവരങ്ങൾ | |
ഫോൺ | 8300102370 |
ഇമെയിൽ | hmslps4@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44522 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | കാരോട് ഗ്രാമപഞ്ചായത്ത് |
വാർഡ് | കാരോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ4വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി.സജിത ക്രിസ്റ്റബൽ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ദീപ രാജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
എച്ച് എം എസ് എൽ പി എസ് കാരോട് ദക്ഷിണ കേരള മഹായിടവകയുടെ കീഴൽ പ്രവർത്തിക്കുന്നു. 1890 കാലഘട്ടത്തിൽ ക്രിസ്ത്യൻ മിഷണറിമാർ ഈ പ്രദേശം സന്ദർശിച്ചിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജന വിഭാഗങ്ങളിൽ നല്ലൊരു പങ്ക് അയ്യനവർ ക്രിസ്രത്യൻ പട്ടികജാതിക്കാർ ആയിരുന്നു. അവരുടെ ഉന്നമനത്തിനു വേണ്ടി മിഷണറിമാർ ഹോം മിഷണറി ചർച്ച് സ്ഥാപിച്ചു. (കൂടുതലറിയാൻ)
ഭൗതിക സൗകര്യങ്ങൾ
23 സെൻറ് വിസ്തൃതിയിലുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . നേഴ്സറി മുതൽ 4 വരെ പ്രേവർത്തിക്കുന്നു ലൈബ്രറി സ്മാർട്ട് ക്ലാസ് റൂം ഓഫീസിൽ റൂം എന്നിവ ഈ സ്കൂളിൽ ഉണ്ട് . ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയ്‌ലെറ്റുകളും ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറികളും ഉണ്ട് . സ്കൂൾ മുറ്റത്തു ഒരു പച്ചക്കറി തോട്ടവും ഒരു പൂന്തോട്ടവും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
2023 -24 അധ്യായന വർഷത്തിൽ നഴ്സറി മുതൽ നാലു വരെയുള്ള കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ജ്യോതിസ്സ് എന്ന മാസിക പുറത്തിറക്കി 1 ,2 ക്ലാസ്സുകളിൽ സംയുക്ത ഡയറി ,കുഞ്ഞെഴുതുകൾ എന്നിവ പ്രസിദ്ധീകരിച്ചു .
മാനേജ്‌മെന്റ്
പിന്നോക്ക അവസ്ഥയിൽ ആയിരുന്ന ജനങ്ങളെ മുന്നോട്ടെത്തിക്കാൻക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച പള്ളികൂടങ്ങളാണ്എൽ എം എസ് സ്കൂളുകളായി രൂപം പ്രാപിച്ചത് സി എസ് ഐ മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്
അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | തസ്‌തിക |
---|---|---|
1 | ശ്രീമതി. സജിത ക്രിസ്റ്റബൽ | പ്രഥമാധ്യാപിക |
2 | ശ്രീമതി. ഷീബ എസ് ജെ | അദ്ധ്യാപിക |
3 | ശ്രീമതി. ഷിബി ആർ എസ് | അദ്ധ്യാപിക |
4 | ശ്രീമതി. സിന്ധു ആർ | അദ്ധ്യാപിക |
മുൻസാരഥികൾ
മുൻ പ്രഥമാധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ. ഗോപാലൻ | 1988-1996 |
2 | ശ്രീമതി.സുലോചന ഭായ് | 1996-2001 |
3 | ശ്രീമതി.ചന്ദ്രിക | 2001-2003 |
4 | ശ്രീമതി.ലില്ലി | 2003-2004 |
5 | ശ്രീമതി.പുഷ്പ കുമാരി | 2004-2012 |
6 | ശ്രീമതി.ഹെലൻ സുമതി | 2012-2016 |
7 | ശ്രീമതി.വസന്ത | 2016-2018 |
8 | ശ്രീമതി.തങ്കം | 2018-2020 |
9 | ശ്രീമതി.ലീന ജോസ് | 2020-2022 |
10 | ശ്രീമതി.സജിത ക്രിസ്റ്റബൽ | 2022- |
പി ടി എ പ്രസിഡന്റുമാർ
ക്രമ
നമ്പർ |
പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ. വിജയകുമാർ | 2016-2017 |
2 | ശ്രീമതി. സുനിത | 2017-2018 |
3 | ശ്രീമതി. റീബ | 2018-2019 |
4 | ശ്രീമതി. ലിജി | 2021-2022 |
5 | ശ്രീമതി. ദീപ രാജി | 2022-2024 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
1 | ശ്രീ. ജെ.കെ. അജയകുമാർ | ആരോഗ്യം (ഡോക്ടർ) |
2 | ശ്രീ. ജോൺ സേവിയർ | പൊതുവിദ്യാഭ്യാസം (പ്രഥമ അധ്യാപകൻ ) |
3 | ശ്രീ. സജീവ് ടി ജെ | പൊതുവിദ്യാഭ്യാസം(അദ്ധ്യാപകൻ) |
4 | ശ്രീ. എ. ജോസ് | തദ്ദേശ സ്വയംഭരണം (പഞ്ചായത്ത് പ്രസിഡന്റ്) |
അംഗീകാരങ്ങൾ
2023 -2024 വർഷത്തിൽ സബ് ജില്ലാ കാലോ ഉത്സവത്തിൽ ഭാവിക ആക്ഷൻ സോങ് മലയാളം എ ഗ്രേഡ് നേടി ,അഷിത എസ്, ദേവനദാന എന്നിവർ LSS നേടി
അധിക വിവരങ്ങൾ
കേരളത്തിൻറെ തെക്കേ അറ്റത്തെ ബ്ലോക്കായ പാറശ്ശാലയുടെ അതിർത്തി പങ്കിടുന്ന ഒരു ഗ്രാമപഞ്ചായതാണ് കാരോട് . തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഊരമ്പു ഇതിനു അടുത്താണ് . വിവിധ മതക്കാർ ഒത്തൊരുമയോടെ ഇവിടെ താമസിക്കുന്നു .
വഴികാട്ടി
- പൂവ്വാറിനും ഊരമ്പും കഴിഞ്ഞ് ശങ്കുരുട്ടി എന്ന സ്ഥലത്ത് ഇറങ്ങിയിട്ട് അവിടെ നിന്നും 2 കി.മീ അകലം.
- ചാരോട്ടുകോണം ജംഗഷനിൽ നിന്നും വെൺകുളത്ത് ഇറങ്ങി ചാനൽ വയൽ വരമ്പിലൂടെ 3 കി.മീ അകലെയാണ് സ്കൂൾ
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം