എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആദ്യ കാലങ്ങളിൽ ഈ വിദ്യാലയം ഹോംമിഷൻ സ്കൂൾ എന്ന പേരിൽ അറിയാൻ തുടങ്ങി. ഈ നാമദേയം ഇപ്പോഴും നിലനിൽക്കുന്നു. 1891-ൽ ആണ് സ്കൂൾ സ്ഥാപിതമായത്. 45വർഷത്തോളം പള്ളിയും സ്കൂളും ഒരുമിച്ച് പ്രവർത്തിച്ച് വരുന്നു. സ്കൂളിൻറെ പ്രഥമ മാനേജർ റവ. ദേവരാജ് ആയിരുന്നു. ആദ്യ പ്രഥമ അധ്യാപകൻ ഹാരിസ് ആണ്.

ആദ്യ കാലങ്ങളിൽ ഒന്നുമുതൽ നാലു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 1942-ൽ അഞ്ചാം ക്ലാസ് വരെ ഉയർന്നു. നിലവിൽ സ്കൂളിൽ ഒന്നുമുതൽ നാലുവരെ ക്ലാസുകൾ മാത്രം പ്രവർത്തിച്ചുവരുന്നു. സ്കൂളിൻറെ പിൻഭാഗത്തായി വളരെ പഴക്കം ചെന്ന പ്രശസ്തമായ ഞാറമരങ്ങൾ നിൽക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ പഴയകാല സുഹൃത്തുകൾക്ക് ഞാറമരവും ‍ഞാരപഴവും ഇന്നും കുുളിർമയേകുന്നകാര്യങ്ങളിൽ ഒന്നാണ്. അതിനു പിറകിലായി ഒരു കുന്ന് സ്ഥിരി ചെയ്തിരുന്നു. പണ്ട് പറങ്കിമാവിൻകൂട്ടങ്ങൾ ഇതിനു സമീപത്തായി സ്ഥിതി ചെയ്തിരുന്നു. എന്നാൽ ഇന്ന് അവയുടെ സ്ഥാനത്ത് റബ്ബർ തോട്ടങ്ങളാൽ നിറഞ്ഞുകാണുന്നു. കുന്നിനു താഴെയായി ഒരു സരസ്വതി കോളേജ് സ്ഥിതിചെയ്യുന്നു. ഇവിടെ നിന്നും കുറച്ച് മാറിഒരി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

വീദ്യാലയത്തനു സമീപത്തായി ഒരു സി എസ് ഐ പള്ളിയും മുൻഭാഗത്ത് റോഡും റോഡിൻറെ മറുഭാഗത്തായി ഒരു കശുവണ്ടി ഫാക്ടറിയും സ്ഥിതി ചെയ്യുന്നു. വിദ്യാലയത്തിൻറെ സമീപ പ്രദേശങ്ങളിൽ പുങ്കിലികുളം, പറക്കാണിക്കുളം, ഇടക്കുളം, വെൺകുളം,തലക്കനെടും കുളം തുടങ്ങി അ‍ഞ്ചോളം കുളങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. വിദ്യാലയത്തിൻറെ താഴ്ന്ന പ്രദേശത്തായി റോഡിൻറെ വലതുഭാഗത്ത് ഒരു ശ്രീകൃഷ്ണവിലാസം സ്ഥിരിചെയ്യുന്നു. അവിടെ നിന്നാണ് കുട്ടികൾ പുസ്തകങ്ങൾ ശേഖരിക്കുകയും വായിക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു.

വിദ്യാലയ പ്രദേശങ്ങളെസുന്ദരമാക്കുന്ന തോട്, വയൽ ഫല സമൃദ്ധി നിറഞ്ഞ വൃക്ഷങ്ങൾ, പച്ച വിരിച്ച നെൽപാടങ്ങൾ എന്നീ മനോഹരങ്ങളായ കാഴ്ചകൾ കണ്ട് മനസ്സിനെ കുളിരണിയിച്ചാണ് കുട്ടികൾ വിദ്യാലയത്തിലേക്ക് കടന്നു വരുന്നത്. സാംസ്കാരികപരമായും പൈതൃകപരമായും സ്വാധീനം ചെലുത്തുന്ന പ്രദേശമായ സ്ഥത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.