എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നെയ്യാറ്റിൻകര താലൂക്കിലെ കാരോട് ഗ്രാമത്തിലാണ് H.M.S.L.P.S കാരകോട്  സ്ഥിതിചെയ്യുന്നത്.പൊതുവെ ശാന്തമായ ഒരു ഗ്രാമ അന്തരീക്ഷമാണ് ഇവിടുള്ളത്.വെൺകുളം ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ തോടുവരമ്പിൽകൂടി സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം.അതിനു സമീപത്തായി കാണുന്ന നെൽപ്പാടം വളരെ മനോഹരമാണ്.മറ്റിടങ്ങളിൽ തെങ്ങ്, കവുങ്ങ്,വാഴ,എന്നിവ സമൃദ്ധമായി വളരുന്നു.പൊതുവെ കർഷകരാണ് കൂടുതലും.പറമ്പുകളിൽ മേഞ്ഞുനടക്കുന്ന പശുക്കുട്ടികളും,ആട്ടിൻകുട്ടികളും ഏവർക്കും ഓമനത്വം ഉണ്ടാക്കുന്നു.ഒരു നഴ്‌സിങ്‌കോളേജ്,ക്ഷേത്രം,പള്ളി,എന്നിവ ഗ്രാമത്തിൻറെ പ്രകാശമായി ശോഭിക്കുന്നു.ഗ്രാമത്തിൻറെ വിളക്കായി ശോഭിക്കുന്ന നമ്മുടെ സ്ക്കൂൾ ഈ ഗ്രാമത്തിൻറെ വിദ്യാഭ്യാസത്തിൽ ഏറ്റവും പ്രധാനമായ പങ്ക് വഹിക്കുന്നു