ജി.ബി.എച്ച്. എസ്.എസ്. തിരൂർ

16:41, 12 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19016 (സംവാദം | സംഭാവനകൾ) (Old H M)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ തിരൂർ നഗരത്തിൽ നിന്നും 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു ഗവ. വിദ്യാലയമാണ് തിരുർ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ. ഡിസ്റ്റ്രിൿറ്റ് ബോർഡ് സ്കൂൾ എന്ന പേരിലാണ് ആദ്യ കാലത്ത് അറിയപ്പെട്ടീരുന്നത്. മുന്സിഫ് കോടതി ആയി 1800-ൽ സ്ഥാപിച്ച ഈ കെട്ടീടം പിന്നീട് മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായി മാറീ.

ജി.ബി.എച്ച്. എസ്.എസ്. തിരൂർ
വിലാസം
മലപ്പുറം

തെക്കുമ്മുറി പി.ഒ,
തിരൂർ
,
676 105.
,
മലപ്പുറം ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ04942422429
ഇമെയിൽgbhsstirur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽMr. രാധാകൃഷ്ണൻ
പ്രധാന അദ്ധ്യാപകൻMr.സജീവൻ പി എസ്
അവസാനം തിരുത്തിയത്
12-02-201919016
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1800-ൽ മുന്സിഫ് കൊട്തി ആയിരുന്നു കെട്ടീടം. പീന്നീടു യു.പി സ്കൂൾ ആയും 1900 ത്തിൽ ഹൈസ്കൂൾ തലത്തിലേക്കും ഉയർത്തപ്പെട്ട വിദ്യാലയത്തീൽ 1917 ല് ശീശുക്ലാസ്സുകൾ (LKG,UKG), ലോവർ പ്രൈമറി, First Form,Second Form,Third Form ഹൈസ്കൂൾ എന്നിങ്ങനെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു. ഘട്ടം ഘട്ടമായി വിദ്യാലയത്തിന്റെ ഒരു ഭാഗത്ത് പ്രവർത്തിച്ചിരുന്ന സർക്കാർ ഓഫീസുകൾ മറ്റിടങ്ങളിലേക്ക് മാറ്റി കെട്ടിടങ്ങൾ പൂർണ്ണമായും വിദ്യാലയത്തിന് വിട്ടു കൊടുത്തു. 1938 ൽ LP (3- വരെ) ഒഴീവാക്കീ 4ആം തരം മുതൽ ഹൈസ്കൂൾ വരെ ആയി. പ്രദേശത്തെ 4 തലമുറകൾക്ക് വിദ്യാലയം വെളിച്ചം പകർന്നു കഴിഞ്ഞു.യു. പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. 1992 ലും, 2004ലും സംസ്ഥാന യുവജനോത്സവത്തിനും, 2001ൽ സംസ്ഥാന ശാസ്ത്രമേളക്കും പ്രഥാന വേദിയായി എന്ന പ്രൗഢമായ പാരമ്പര്യം വിദ്യാലയത്തിനു സ്വന്തമാണ്.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വികസിപ്പിച്ചാൽ നീന്തൽ കുളമാക്കി മാറ്റാവുന്ന ഒരു കുളവും വിദ്യാലയത്തിലുണ്ട്. ഹൈസ്കൂളിനു 3ും ഹയർസെക്കണ്ടറിക്കു 1ും ആയി 3 കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 H.S ലാബുകളും സ്മാർട്ട് ക്ലാസ് റൂം ആയി ഉപയൊഗിക്കാം. 4 ലാബുകളിലുമായി ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. H.S വിഭാഗം 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഗവേഷണ വിദ്യാർത്ഥികൾക്കു പോലും പ്രയോജനപ്പെടുത്താവുന്ന, 3000ത്തോളം പുസ്തകങ്ങൾ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എൻ.എസ്സ്.എസ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഇത് ഒരു ഗവണ്മെന്റ് വിദ്യാലയം ആണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സർവ്വശ്രീ. നാരായണ അയ്യർ, സുന്ദര അയ്യർ. വിഷ്ണു നമ്പീശൻ, കൃഷ്ണണ അയ്യർ, ശേഷയ്യർ, വള്ളത്തോൾ കൊച്ചുണ്ണി മേനോൻ, N.J.മത്തായി, ശ്രീമതി. അൻസാർ ബീഗം, ഇന്ദിരാദേവി, രഞജിനി ഷാജു കെ തോമസ് എന്നിങ്ങനെ സംപൂജ്യരായ ഗുരുശ്രേഷ്ഠർ വ്യത്യസ്ത കാലഘട്ടങ്ങളിൽ വിദ്യാലത്തെ നയിക്കുകയുണ്ടായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.ബാവ ഹാജി- കേരള നിയമസഭാ സ്പീക്കർ
  • ശ്രീ. വള്ളത്തോൾ ബാലകൃഷ്ണമേനോൻ - റിട്ട. ജില്ലാ കലക്ടർ
  • ശ്രീ. ഗോവിന്ദ വാര്യർ - സുപ്രീം കോടതി സീനിയർ അഭിഭാഷകൻ
  • ശ്രീ. കെ. കരുണാകരൻ നായർ- റിട്ട. കോ-ഓപ്പറേറ്റീവ് ജോയിൻറ് രജിസ്ട്രാർ*
  • ശ്രീ. സി.രാധാകൃഷ്ണൻ- പ്രശ്സ്ത നോവലിസ്റ്റ്
  • ശ്രീ.കലാമണ്ഡലം തിരൂർ നമ്പീശൻ (കഥകളി സംഗീതം)

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.ബി.എച്ച്._എസ്.എസ്._തിരൂർ&oldid=604383" എന്ന താളിൽനിന്ന് ശേഖരിച്ചത്