ജി.ബി.എച്ച്. എസ്.എസ്. തിരൂർസ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്

ജി ബിഏച്ച് എസ് എസ് തീരുർ 

യൂണിറ്റ് വാർഷിക പ്രവർത്തനങ്ങൾ (2021-22)

  • രാജ്യപുരസ്കാർ ടെസ്റ്റ് എഴുതുന്ന കുട്ടികൾക്കായി " കിച്ചൻ ഗാർഡൻ പ്രൊജക്റ്റ് " ആരംഭിച്ചു. (6 മാസത്തേക്ക് )
  • കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമിച്ച തുണി മാസ്കുകൾ സ്വന്തം സ്കൂളിലും, തൊട്ടടുത്തുള്ള എൽ. പി. സ്കൂളുകളിലും വിതരണം ചെയ്തു.
  • കൂടാതെ സ്കൂളിൽ കോവിഡ് ബോധവത്കരണ ബാനറും സ്ഥാപിച്ചു.
  • ജൂൺ മാസത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൗട്ട് - ഗൈഡ് യൂണിറ്റ് അംഗങ്ങൾ സ്വന്തം വീടുകളിൽ വൃക്ഷ തൈ നടുകയും പരിപാലിക്കുകയും ചെയ്തു.
  • "കുട്ടിക്കൊരു ലൈബ്രറി " പദ്ധതിയുടെ ഭാഗമായി ഗൈഡ് ഹിബ കെ എം എന്ന കുട്ടിക്ക് പുസ്തകങ്ങൾ നൽകി സ്കൂൾ എസ് ആർ ജി കൺവീനർ പി. ഗംഗാധരൻ ഉത്ഘാടനം ചെയ്തു.
  • ഡിസംബർ 8 -ന് "ഓറഞ്ച് ദി ക്യാമ്പയിൻ " പരിപാടിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയുടെ അഭിമുഖ്യത്തിൽ കൊരങ്ങാത്ത് വെച്ച് നടന്ന സ്ത്രീധന വിരുദ്ധ പ്രതിജ്ഞ, സെമിനാർ എന്നിവയിൽ പങ്കാളികളായി..