ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്
കിഴക്കൻ ഏറനാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ അറിവിന്റെ രജതരേഖകൾ ചാർത്തിയ പ്രശ്സ്ത വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്.
ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട് | |
---|---|
വിലാസം | |
പാണ്ടിക്കാട് പാണ്ടിക്കാട് പി.ഒ, , മലപ്പുറം 676 521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 21 - 07 - 1957 |
വിവരങ്ങൾ | |
ഫോൺ | 0483 2783916, 2783916 |
ഇമെയിൽ | pandikkadghss@gmail.com |
വെബ്‍സൈറ്റ് | http://pandikkadghss.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18027,11002 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ. പി.വേലായുധൻ |
പ്രധാന അദ്ധ്യാപകൻ | ശ്രീ.G.Sreekumar |
അവസാനം തിരുത്തിയത് | |
27-08-2018 | AnvarSadiqueNV |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇനി ലോകോത്തരം
പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ കേരള സർക്കാറിൻറെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി ലോക നിലവാരത്തിലേക്ക് ഉയരുന്നു.24 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നത്,പാണ്ടിക്കാട് ഗവഹയർ സെക്കൻററി സ്കൂൾ ഇനി ലോക നിലവാരത്തിലേക്ക്, വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു, ഇതിനായി ഹാസബറ്റോസ് മേഞ്ഞ പഴയ 12 ക്ലാസ്സ് മുറികൾ പൊളിച്ചു കളഞ്ഞു, 5 കോടിയുടെ പുതിയ ബിൽഡിംഗ് ഉടൻ പ്രതീക്ഷിക്കാം
2018-19 വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം
നേട്ടങ്ങളിൽ ചിലത്
സൂര്യകാന്തിക്ക് ആയിരം സൂര്യ ശോഭ സംസ്ഥാന വിദ്യാഭ്യാസ ചലചിത്രമേളയിൽ സെക്കൻറി വിഭാഗത്തിലെ പത്ത് അവാർഡുകളും പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അഭിനയിച്ച ചല ചിത്രത്തിനായിരുന്നു. സ്കൂളിൻറെ സൂര്യകാന്തിപ്പാടം എന്ന ഫിലിമിനായിരുന്നു. ഭിന്ന ശേഷിയുള്ള വിദ്യാർത്ഥിയായിരുന്നു ഇതിലെ പ്രധാന കഥാപാത്രം.
- മികച്ച ചിത്രം
- സംവിധാനം
- തിരക്കഥ
- എഡിറ്റിംഗ്
- പശ്ചാത്തല സംഗീതം
തുടങ്ങി 10 അവാർഡുകൾ സൂര്യകാന്തിപ്പാടത്തിനായിരുന്നു.
ഫിലിമിൻറെ പ്രകാശനം ശ്രി ഉണ്ണികൃഷ്ണൻ ആവള നിർവ്വഹിച്ചു
ചരിത്രം
പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദൻ മൂസ്സദ് സൗജന്യമായി നൽകിയ 13.5 ഏക്കർ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ചെയർമാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവർത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
13.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ ലാബ് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഹയർ സെക്കൻററി വിഭാഗത്തിന് മാത്രമായി ബഹു ഉമ്മർ എം.എൽ.എ യുടെ 1 കോടി രൂപയുടെ പുതിയ ബിൽഡിംഗ് ഇപ്പോൾ നിലവിലുണ്ട്.രക്ഷിതാക്കളുടെയും, ജില്ലാ പഞ്ചായത്തിൻറെയും സഹകരണത്തോടെ 25 ക്ലാസ്സ് മുറികൾ ഇതിനകം സ്മാർട്ട് ക്ലാസ്സ് റൂമാക്കി, ഹൈടെക്ക് സ്കൂളിൻറെ ഭാഗമായി രണ്ട് നിലയിൽ 18 ക്ലാസ്സ് മുറികളോടെ പുതിയ ബ്ലോക്കും, വിശാലമായ ഭക്ഷണ ശാലയും നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു.
ആധുനിക വൽകരിച്ച ക്ലാസ്സ് മുറികളിൽ നിന്ന് യു.പി സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം https://youtu.be/KnzTvnr1m40
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കാഴ്ചകൾ-കൗതുകങ്ങൾ
വഴികാട്ടി
- പാണ്ടിക്കാട് പട്ടണത്തിൽ നിന്നും 1.5 കി.മി. അകലത്തായി രാജീവ് ഗാന്ധി റോഡിൽ
- പാണ്ടിക്കാട് പട്ടണത്തിൽ നിന്നും നിലംബൂർ റോഡിൽ വന്നാലും മതി
- മഞ്ചേരിയിൽ നിന്ന് 13 കി.മി. അകലം