ജി.വി.എച്ച്.എസ്.എസ് മൂലമറ്റം

04:46, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.വി.എച്ച്.എസ്.എസ് മൂലമറ്റം
വിലാസം
മൂലമറ്റം

മൂലമറ്റം പി.ഒ,
മൂലമറ്റം
,
685589
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ04862 252007
ഇമെയിൽ29012ghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽREJIMOL THOMAS
പ്രധാന അദ്ധ്യാപകൻREMA L
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഇടുക്കി ജില്ലയിലെ ‌‌‍‍‍‌തൊടുപുഴ താലൂക്കിൽ അറക്കുളം പഞ്ചായത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1958-59അധ്യയന വർഷത്തിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു 1958 സെപ്റ്റംബർ മാസത്തിലാണ് ആദ്യത്തെ അഡ്മിഷൻ നടന്നത്. ആദ്യവർഷം 8-ആം ക്ലാസ്സിൽ 54 കുട്ടികൾ ഉണ്ടായിരുന്നു. എം.എം. ജോസഫ് സാറായിരുന്നു ആദ്യത്തെ ഹെഡ്മാറ്റർ.ഒരു വാടകകെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിനായി, അറക്കുളം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് കിഴക്കേക്കര വർക്കി ആവശ്യമായസ്ഥലം നൽകി. എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾ ഒത്തൊരുമയോടെ താമസിക്കുന്ന പ്രദേശമാണിത്.കൃഷിയാണ്പ്രധാന തൊഴിൽ. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ഇവിടെയുണ്ട്. പട്ടികജാതി-പട്ടികവർഗ്ഗക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ അധികവും. സാമൂഹിക സാംസ്കാരികരംഗത്ത് പ്രശസ്തരായ അനവധി വ്യക്തികളെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട്. വാടകകെട്ടടത്തിൽ ആരംഭിച്ച സ്കൂളിന് ഇപ്പോൾ രണ്ടര ഏക്കർ സ്ഥലം സ്വന്തമായിട്ടുണ്ട്. 1966-67 ൽ പുതിയ കെട്ടിടങ്ങൾ പണിയാൻ സാധിച്ചു. 1992-ൽ ഈ വിദ്യാലയം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ര​​ണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ ഇന്റർനെറ്റ് സൗകര്യമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ. എസ്സ്. എസ്സ്.
  • പരിസ്ഥിതി ക്ലബ്ബ്
  • ഫുട്ബോൾ പരിശീലനം
  • കുങ്ഫു പരിശീലനം

മുൻ സാരഥികൾ

  • ശ്രീ എം. എം ജോസഫ്‌ ‌, ശ്രീ.സുരേഷ് മാത്യു , ശ്രീ. എം. റ്റി. മാത്യു , ശ്രീമതി. അലെക്ക്സി സൂസൻ ചെറിയാൻ, ശ്രീമതി. തെയ്യാമമ സെബാസ്റ്റ്യൻ, ശ്രീ.ബേബി കുരുവിള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. പി. സി. ജോൺ ഐ. എ. എസ്., ശ്രീ. കെ. ജി. ജയിംസ് ഐ. പി. എസ്., ഇൻഡ്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ശ്രീ. എൻ. പി. പ്രദീപ്, ശ്രീ. കെ. ജി. ശാമുവേൽ, ശ്രീ. റ്റോമി. ജോസഫ് കുന്നേൽ, ശ്രീ. സാം ജോർജ്ജ്, മുൻ പ്രിൻസിപ്പൽ ശ്രീ. ബേബി കുരുവിള, 1990 ലെ എസ്. എസ്. എൽ. സി. റാങ്ക് ജേതാവ് ഗൗരി പ്രിയ.

വഴികാട്ടി

{{#multimaps: 9.7904611,76.8435058 | width=600px | zoom=13 }}


  • തൊടുപുഴ മൂലമറ്റം റൂട്ടിൽ തൊടുപുഴയിൽ നിന്നും 22കി.മീ. അകലത്തായി സ്ഥിതി ‍‌ചെയ്യുന്നു.‌
  • നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് 75 കി.മി. അകലം


|} |}




<googlemap version="0.9" lat="9.808851" lon="76.838014" zoom="16" width="300" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 9.804093, 76.842928 </googlemap>