ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാസറഗോഡ് നഗരത്തിൽ നിന്നും 4 കിലോമീറ്റർ അകലെ , ദേശീയ പാതയ്ക്ക് അരികിൽ , സിവിൽ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണത്തിലും, അദ്ധ്യാപകരുടെ എണ്ണത്തിലും ജില്ലയിൽ ഒന്നാം സഥാനത്ത് നിൽക്കുന്നു. സ്കൂളിന്റെ പൂർണ്ണ നാമം തൻബീഹുൾ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ എന്നാണ്. ബദർ ജുമാ മസ്ജിദ് കമ്മിറ്റിക്ക് കീഴിലുള്ള ഈ സ്കൂൾ 1930 ലാണ് സ്ഥാപിതമായത്.
ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല | |
---|---|
വിലാസം | |
വിദ്യാനഗർ വിദ്യാനഗർ, കാസർഗോഡ്. , വിദ്യാനഗർ പി.ഒ. , 671123 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1939 |
വിവരങ്ങൾ | |
ഫോൺ | 04994 255288 |
ഇമെയിൽ | www.11021tihss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11021 (സമേതം) |
എച്ച് എസ് എസ് കോഡ് | 14027 |
യുഡൈസ് കോഡ് | 32010300413 |
വിക്കിഡാറ്റ | Q64399095 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കള പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 2958 |
പെൺകുട്ടികൾ | 2701 |
ആകെ വിദ്യാർത്ഥികൾ | 5659 |
അദ്ധ്യാപകർ | 145 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 235 |
പെൺകുട്ടികൾ | 266 |
ആകെ വിദ്യാർത്ഥികൾ | 501 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മുഹമ്മദലി ടി.പി |
പ്രധാന അദ്ധ്യാപകൻ | നാരായണൻ പി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് റഫീക്ക് |
എം.പി.ടി.എ. പ്രസിഡണ്ട് | നസീബ |
അവസാനം തിരുത്തിയത് | |
13-07-2024 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വിദ്യാലയങ്ങൾ ഒരു നാടിന്റെ, പ്രദേശത്തിന്റെ ചരിത്രം നിർണ്ണയിക്കുന്നതിൽ എങ്ങനെ ഇടപെടുന്നുവെന്ന് ശക്തമായി പ്രഖ്യാപിക്കുന്ന ഒരു വചനമുണ്ട്. "നമ്മൾ ഒരു സ്കൂൾ തുറക്കുമ്പോൾ ഒരു ജയിൽ അടയ്ക്കുന്നു." ഒരു പ്രദേശത്തിന്റെ ചിന്തയേയും ജീവിതത്തെയും സാംസ്കാരിക സദാചാര ബോധത്തെയും കുറിച്ചുള്ള അന്വേഷണത്തെ ആ പ്രദേശത്തൊരു വിദ്യാലയം സംഭവിക്കുന്നതിനു മുൻപും ശേഷവും എന്നു വിഭജിച്ചെടുക്കാനാവുമെന്നതിൽ നിന്ന് ഒരു പ്രദേശത്തിന്റെ ചരിത്ര വഴിയിൽ വിദ്യാലയം എങ്ങനെ ഇടപെടുന്നു എന്നു കണ്ടെത്താനാവും.
കാസറഗോഡ് നഗരത്തെ സമ്പന്ധിച്ചിടത്തോളം ഒന്നും അല്ലാതിരുന്ന ഒരു ' മൂല ' കാസറഗോഡ് ജില്ലയിലെ മൊത്തം വിദ്യാഭ്യാസ ചർച്ചകളിൽ പരാമർശിക്കപ്പെടുന്ന ഒരു പ്രദേശമായി മാറിയതിന്റെ ചരിത്രം 'തൻബീഹുൾ ഇസ്ലാം' സാക്ഷ്യപ്പെടുത്തുമ്പോൾ ഒരു നദീതടം പോലെ നായന്മാർ മൂലയുടെ വളർച്ചയ്ക്ക് ഈ വിദ്യാലയം വർത്തിക്കുകയായിരുന്നു എന്നു നമുക്ക് വായിച്ചെടുക്കാനാവും. തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ് . തിരിച്ചും അങ്ങനെ തന്നെ. വിദ്യാഭ്യാസ കേന്ദ്രമായ വിദ്യാനഗറിൽ സ്ഥിതി ചെയ്യുന്ന നയമർമൂലയിലെ ബദർ ജുമാ മസ്ജിദ് കമ്മിറ്റിക്ക് കീഴിൽ 1939-ൽ സ്ഥാപിതമായ തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ്.ആറായിരത്തോളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നുണ്ട്.1979 ലാണ് സെക്കന്ററി തലത്തിലേക്ക് സ്കൂൾ ഉയർത്തപ്പെട്ടതു.2000 ത്തിൽ ഹയർ സെക്കന്ററി ബാച്ച് അനുവദിച്ചു. കൂടുതൽ വായിക്കുക
സാരഥികൾ
കാലം . | മാനേജർ |
---|---|
1942-44 | ജനാബ് അഹമ്മദ് ഷംനാട് |
1944-80 | മൊയ്തീൻ കുഞ്ഞി ഹാജി |
1980-00 | എൻ. എ. അബ്ദുൾ റഹ് മാൻ |
2000-02 | എൽ . എ. മഹമൂദ് |
2002- 04 | എം. ഇബ്രാഹിം ഹാജി |
2004- 06 | എ.എം. മഹമൂദ് |
2006- | എം. അബ്ദുള്ള ഹാജി |
കാലം | പ്രിൻസിപ്പാൾ |
---|---|
2000-02 | ഉമ്മൻ മാസ്റ്റർ |
2002-07 | ജി.കെ. ശ്രീകണ്ഠൻ നായർ . |
2007-09 | മുഹമ്മദാലി |
2009- | പി.പി.കുഞ്ഞിരാമൻ |
മുഹമ്മദലി ടി.പി |
കാലം | ഹെഡ്മാസ്റ്റർ |
---|---|
1964-79 | സി. കുമാരൻ മാസ്റ്റർ |
1979-81 | സി. അബു മാസ്റ്റർ |
1981-93 | ചാക്കോ മാസ്റ്റർ |
1993-98 | അബ്ദുള്ളക്കുട്ടി മാസ്റ്റർ |
1998-02 | ഉമ്മൻ മാസ്റ്റർ |
2002-07 | ജി.കെ. ശ്രീകണ്ഠൻ നായർ |
2007-08 | ബി. രവീന്ദ്രൻ പിള്ള |
2008-2011 | എസ്. ആർ . വിജയകുമാർ |
2011-2013 | ഭാർഗവി. പി. വി |
2013-18 | ലത.ജി |
2018-20 | കുസുമം ജോൺ |
2020-24 | നാരായണൻ പി |
2024- | അനിൽ കുമാർ.പി.കെ |
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രൈമറി വിഭാഗത്തിനു 51 ക്ലാസ് മുറികളും, ഹൈസ്കൂളിന് 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 06ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എൽ പി വിഭാഗത്തിൽ 22 ഡിവിഷനുകളിലാായി 1287 കുട്ടികളും യു പി വിഭാഗത്തിൽ 29 ഡിവിഷനുകളിലാായി 2420 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 48ഡിവിഷനുകളിലാായി 1420 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 06 ഡിവിഷനുകളിലാായി 368 കുട്ടികളും പഠിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മാനേജ്മെന്റ്
നായന്മാർമൂല ബദർ ജുമാ മസ്ജിദ് ജുമാ അത്ത് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ജനാബ് എൻ എ. അബൂബേക്കർ ഹാജി പ്രസിഡന്റ് ആയും, എ.എം. മഹമൂദ് സെക്രട്ടറി ആയും,. പി.പി. മൊയ്തു ഹാജി ട്രഷറർ ആയുമുള്ള ജമാ അത്ത് കമ്മിറ്റി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവ ശ്രദ്ധ പുലർത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- NERKAZHCHA/NERKAZHCHA
- മികവിന്റെ നേർക്കാഴ്ച്ചകൾ
പ്രധാന കണ്ണികൾ
വിദ്യാഭ്യാസം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17ന് തൊട്ട് കാസറഗോഡ് നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു..
- കാസറഗോഡ് സിവിൽ സ്റ്റേഷൻ പരിസരം
- കാസർഗോഡ് റെയിൽവേ സ്റ്റേഷിൽ നിന്നും 6കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു
- ബി. സി. റോഡ് ബസ് സ്റ്റോപ്പിൽ നിന്നും 150 മീറ്റർ .
{{#multimaps:12.519622009840461, 75.01964177116703|zoom=13}}