ജി എൽ പി എസ് പെടേന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പെടേന | |
---|---|
വിലാസം | |
പെടേന പെടേന , ഞെക്ലി പി.ഒ. , 670353 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 21 - 12 - 1981 |
വിവരങ്ങൾ | |
ഫോൺ | 04985 236400 |
ഇമെയിൽ | 13911glpspadena@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13911 (സമേതം) |
യുഡൈസ് കോഡ് | 32021200403 |
വിക്കിഡാറ്റ | 21 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങോം-വയക്കര പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രമേശൻ കാന |
പി.ടി.എ. പ്രസിഡണ്ട് | ബിൻസു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സഫീറ |
അവസാനം തിരുത്തിയത് | |
16-03-2024 | MT-14104 |
ചരിത്രം
1981 ഡിസംബർ 12 നാണു ഗവ. എൽ പി സ്കൂൾ പെടേന ഏകാധ്യാപക വിദ്യാലയമായി പെടേനയിൽ പ്രവർത്തനം ആരംഭിച്ചത്. പെടേന ജുമാ മസ്‌ജിദ് കമ്മിറ്റിയും ഉദാര മതികളായ ശ്രീ പൂക്കോത് അബ്ദുല്ല ഹാജി, ശ്രീ എൻ പി മുഹമ്മദ് കുഞ്ഞി, ശ്രീ ടി കെ അബ്ദുല്ല, ശ്രീ ഉമ്മർ കെ കെ എന്നിവരും ചേർന്ന് നല്കിയ ഒന്നര ഏക്ര സ്ഥലത്തു നാട്ടുകാർ നിർമ്മിച്ച കെട്ടിടത്തിലാണ് ആദ്യ കാലത്തു സ്കൂൾ പ്രവർത്തിച്ചിരുന്നത്. സ്കൂളിന്റെ അംഗീകാരത്തിനും, കെട്ടിടം നിർമ്മാണത്തിനും ത്യാഗ പൂർണമായ നേതൃത്വം നൽകിയത് ശ്രീ പെടേന കുഞ്ഞിരാമൻ എന്ന മാന്യ വ്യക്തിത്വമായിരുന്നു.
ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനായത് ശ്രീ രാഘവൻ മാസ്റ്ററായിരുന്നു. തുടക്കത്തിൽ ഒന്ന്, രണ്ടു എന്നീ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് മൂന്ന്, നാല് ക്ലാസ്സുകളും ചേർത്ത് പൂർണ തോതിൽ പ്രവർത്തനം തുടങ്ങി. 1986 ൽ കേന്ദ്ര ഗവ കൊണ്ട് വന്ന പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടങ്ങളാണ് എന്ന് കാണുന്നവ. എസ് എസ് എ, ഗ്രാമ പഞ്ചായത്ത്, എന്നിവരുടെ സഹായത്തോടെ കക്കൂസ്, മൂത്രപ്പുര, ഓഡിറ്റോറിയം, അടുക്കള, കിണർ, ടാങ്ക്, ചുറ്റുമതിൽ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് വിനോദത്തിനായി കളിമുറ്റം എന്ന പേരിൽ ഊഞ്ഞാൽ, സ്ലൈഡർ, സീസോ,തുടങ്ങിയ ഉപകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ, ഒരു ഫുൾടൈം അറബിക്കധ്യാപകൻ ഉൾപ്പെടെ അഞ്ചു അദ്ധ്യാപകരും, ഒരു പാർട്ടൈം സ്വീപ്പറും ആണ് ജീവനക്കാരായി ഉള്ളത്.
ഭൗതികസൗകര്യങ്ങൾ
*പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ * സൗകര്യ പ്രദമായ ഇരിപ്പിടങ്ങൾ * വിശാലമായ ഡെസ്കുകൾ * ഐ സി ടി സംവിധാനങ്ങൾ * ധാരാളം കളിയുപകരണങ്ങൾ * ഭക്ഷണം കഴിക്കാൻ സൗകര്യം. * നല്ല ശുചി മുറികൾ * വാഹന സൗകര്യം * ശാന്തമായ പഠനാന്തരീക്ഷം.
പാഠ്യേതര പ്രവർത്തനങ്ങൾ
@ മോർണിംഗ് അസംബ്ലി
വാർത്താ വായന
ചെറു കഥ-കവിത അവതരണം
വിവിധ ദിനാചരണങ്ങൾ
ഏറോബിക്സ് കായിക പരിശീലനങ്ങൾ
ഫീൽഡ് ട്രിപ്പുകൾ
പ്രതിദിന ജി കെ ചോദ്യങ്ങൾ.
പിന്നോക്കകാർക്കു സായാഹ്‌ന ക്ലാസുകൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
sl,n | name | ||
---|---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
more info
sports
വഴികാട്ടി
{{#multimaps:12.202218552192175, 75.3737484911519|width=800px|zoom=17.}}