എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിൽ മണകുന്നം വില്ലേജിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ നടക്കാവ് പ്രദേശത്തു വൈക്കം എറണാകുളം റോഡിനോട് ചേർന്ന് തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലയിൽ എസ് എൻ ഡി പി എച്ച് എസ് എസ് ഉദയംപേരൂർ സ്ഥിതി ചെയ്യുന്നു.ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1951 ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ.ക്ഷേത്രപരിസരങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുക എന്ന ഗുരുദേവ സങ്കൽപ്പമാണ് ക്ഷേത്രങ്കണത്തിലുള്ള ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിലൂടെ നടപ്പിലായിട്ടുള്ളത്.50 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 3300 കുട്ടികൾ പഠിക്കുന്ന എറണാകുളം ജില്ലയിലെ ഏറ്റവും അധികം കുട്ടികളുള്ള വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് ഒരു ഗ്രാമത്തിന്റെ സൂര്യതേജസ്സായി ശോഭിക്കുന്നു.ഏറ്റവും കൂടുതൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷ എഴുതുകയും തുടർച്ചയായി നൂറിലധികം എ പ്ലസ് കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാലയമാണിത്.കൂടുതൽ വായിക്കുക
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ | |
---|---|
വിലാസം | |
ഉദയംപേരൂർ നടക്കാവ് പി.ഒ. , 682307 , എറണാകുളം ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 0484 2792036 |
ഇമെയിൽ | sndphsudp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26074 (സമേതം) |
എച്ച് എസ് എസ് കോഡ് | 07036 |
യുഡൈസ് കോഡ് | 32081301520 |
വിക്കിഡാറ്റ | Q99485984 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1339 |
പെൺകുട്ടികൾ | 1065 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 477 |
പെൺകുട്ടികൾ | 433 |
ആകെ വിദ്യാർത്ഥികൾ | 910 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ പി വിനോദ്‌കുമാർ |
പ്രധാന അദ്ധ്യാപിക | എം പി നടാഷ |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | - കൊച്ചുറാണി |
അവസാനം തിരുത്തിയത് | |
01-03-2024 | Sndphsudp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മാനേജ്‌മന്റ്
സ്കൂൾ തുടങ്ങിയപ്പോൾ ശ്രീ മണ്ണേഴത്തു ശങ്കുണ്ണി ആയിരുന്നു സ്കൂൾ മാനേജർ.16.11.1962 ൽ എസ് എൻ ഡി പി യോഗം സ്കൂൾ ഭരണം ഏറ്റെടുത്തു.ശ്രീ എം.കെ രാഘവനായിരുന്നു അന്ന് യോഗം ജനറൽ സെക്രട്ടറി.പിന്നീട് ശ്രീ വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽ സെക്രെട്ടറിയായതോടുകൂടി സ്കൂൾ യോഗം മാനേജ്മെന്റിലെ ഒന്നാംകിട സ്കൂളായി മാറി.
സൗകര്യങ്ങൾ
വൈക്കം എറണാകുളം റോഡിനരികിലായി 3 ഏക്കർ വിസ്‌തൃതിയിൽ 5 കെട്ടിടങ്ങളിലായി അഞ്ച് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകൾ 67 ക്ലാസ്സ്മുറികളിലായി പ്രവർത്തിക്കുന്നു .മൂന്ന് കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂരയുള്ളവയും ഒരെണ്ണം ഓട് മേഞ്ഞതും ബാക്കിയുള്ള ഒരെണ്ണം ഷീറ്റുമേഞ്ഞതുമാണ് .വിശാലമായ ഒരു ഓഡിറ്റോറിയവും 74 ശുചിമുറികളും ഒരു പാചകപ്പുരയും ഉച്ചഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഒരു സ്റ്റോർ റൂമും കുടിവെള്ളസംഭരണിയും മൂന്നു സ്റ്റാഫ് റൂമും മൂന്നു ഓഫീസ്‌റൂമും മൂന്നു ഐ ടി ലാബ് ,5 സയൻസ് ലാബ് എന്നിവ സ്കൂളിലുണ്ട്.ഒരു മൾട്ടീമീഡിയ ലൈബ്രറി സൗകര്യവും സ്കൂളിനുണ്ട്.കൂടുതൽ വായിക്കുക
സാരഥികൾ
തനതു പ്രവർത്തനങ്ങൾ
അക്കാദമിക് നേട്ടങ്ങൾ
എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷയ്ക് ഇരുത്തി നൂറുശതമാനം വിജയം കൈവരിക്കുകയും ജില്ലയിലെ ഏറ്റവും കൂടുതൽ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. എല്ലാവർഷവും യു എസ് എസ് ,നവംബർ എൻ എം എം എസ് സ്കോളര്ഷിപ്പുകൾ കരസ്ഥമാക്കുകയും, എസ് ലെ കുട്ടികളെഗിഫ്റ്റ്ഡ് ചൈൽഡ്ആയി തിരഞ്ഞെടുയുക്കാറുമുണ്ട്.
5 മുതൽ 12 ക്ലാസ്സ് വരെയുള്ള കുട്ടികളെ ക്ലസ്റ്ററുകൾ ആയി തിരിക്കുകയും എല്ലാ ക്ലാസ്സുകളിലും എല്ലാ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തി മികച്ച കുട്ടികളെ കണ്ടെത്തി അവർക്കു പ്രോത്സാഹനം നൽകാനായി എഡ്യൂഫെസ്റ് നടത്തി വരുകയും ചെയ്യുന്നു.
നവംബർ മാസത്തോടുകൂടി എസ് എസ് എൽ സി കുട്ടികളെ പഠന പുരോഗതിക്കായി ഗ്രൂപ്പുകളായി തിരിച്ചു വായിപ്പിക്കുകയും, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ രാത്രികാല ക്ലാസ്സുകളും ഞായറാഴ്ച്ച ക്ലാസ്സുകളും നടത്തി മികവിലേക്കു എത്തിക്കുന്നു. അങ്ങിനെ തുടർച്ചയായി നൂറുശതമാനം വിജയം കൈവരിച്ചുവരുന്നു.
മേളകൾ
നേട്ടങ്ങളുടെ പട്ടികയിൽ കലാകായിക രംഗത്തും എസ് എൻ ഡി പി സ്കൂൾ ഇടം പിടിച്ചിട്ടുണ്ട് .രണ്ട് ദശാബ്ദത്തിലേറെക്കാലമായി ജനറൽ വിഭാഗത്തിലും സംസ്കൃത വിഭാഗത്തിലും ഈ സ്കൂൾ ഓവറോൾ ചാംപ്യൻഷിപ് നിലനിർത്തികൊണ്ടിരിക്കുന്നു.ഫുട്ബോൾ ,ഖോ ഖോ ഷട്ടിൽ ബാഡ്മിന്റൺ അക്വാട്ടിക്‌സ് തുടങ്ങിയവയിൽ ഏവർക്കും അഭിമാന നിമിഷങ്ങൾ പകർന്നവരാണ് ഈ സ്കൂളിലെ കുട്ടികൾ .പ്രവർത്തിപരിചയമേളയിൽ ഡോൾ മേക്കിങ്ങിൽ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ഫാബ്രിക് പെയിൻറിങ് ക്ലെയിം മോഡലിംഗ് എന്നിവയിലും അസൂയ വഹമായ നേട്ടം കൈവരിച്ചു തുടർച്ചയായി വെന്നികൊടി പാറിച്ചുകൊണ്ട് എല്ലാ രംഗത്തും ഈ സ്കൂൾ കുതിച്ചു കൊണ്ടിരിക്കുന്നു
കോവിഡ്കാല പ്രവർത്തനങ്ങൾ
കോവിഡിന്റെ തുടക്കം മുതൽ വളരെ ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ആവിഷ്കരിച്ച് നടപ്പാക്കിയത് വിക്ടേഴ്സ് ക്ലാസുകൾ കാണുന്നതിനുള്ള സംവിധാനം എല്ലാ കുട്ടികൾക്കും ഒരുക്കുന്നതിനായി ടിവി മൊബൈൽ ഫോൺ ഐപാഡ് തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്ത എല്ലാ കുട്ടികൾക്കും ഇവ ലഭ്യമാക്കുന്നതിനുള്ള സംവിധാനം വിദ്യാലയം ഒരുക്കിവിറ്റേഴ്സിൽ ക്ലാസുകൾ ആരംഭിക്കുന്നതിനു മുൻപേ തന്നെ അധ്യാപകർ റെക്കോർഡ് ക്ലാസുകൾ തയ്യാറാക്കുകയും വാട്സ്ആപ്പ് വഴി ഗ്രൂപ്പുകളിൽ അയച്ച കുട്ടികളിൽ എത്തിക്കുകയും ചെയ്തു രക്ഷിതാക്കളുമായി ഗ്രൂപ്പുകൾ വഴി നിരന്തരം സമ്പർക്കം പുലർത്തുകയും കോവിഡ് കാലത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിട്ടുള്ള മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തുടർച്ചയായി കൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു എല്ലാദിവസവും ഒരു മണിക്കൂർ വീതം വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി കുട്ടികൾക്ക് ആക്ടിവിറ്റി അവതരിപ്പിക്കുന്നതിനുള്ള അവസരം ഒരിക്കൽ കൊടുത്തു ഗൂഗിൾ മീറ്റുകൾ വഴിയും ഗൂഗിൾ ക്രാസ് റൂമിലൂടെയും ക്ലാസിലെ അനുബന്ധ പ്രവർത്തനങ്ങൾ ടൈംടേബിൾ അനുസരിച്ച് നടത്തപ്പെട്ടു . എല്ലാദിനാഘോഷങ്ങളും ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു വായന വാരാചരണവുമായി ബന്ധപ്പെട്ട് സാഹിത്യ ലോകത്തെ നിരവധി പ്രശസ്തരായവർ കുട്ടികളുമായി ഓൺലൈനിൽ സമ്മതിച്ചു ക്ലാസ് റൂം അനുഭവവും നഷ്ടമായ കുട്ടികൾക്ക് ഓൺലൈൻ വഴി ക്ലാസ് അനുഭവങ്ങൾ സൃഷ്ടിച്ചു കൊടുക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ വിദ്യാലയം ആവിഷ്കരിച്ച് നടപ്പിലാക്കി രക്ഷിതാക്കൾക്ക് അധ്യാപകനുമായി ആത്മബന്ധം ഉണ്ടാക്കുന്നതിന് കോവിഡ് കാല ക്ലാസുകൾ ഏറെ പ്രയോജനകരമായി.വീടുകളിൽ ഇരുന്നുകൊണ്ട് വിദ്യാർത്ഥികളായി രക്ഷിതാക്കളും ക്ലാസ് അനുഭവങ്ങൾ അധ്യാപകരുമായി പങ്കുവെച്ചു. അങ്ങനെ രക്ഷിതാവും കുട്ടിയും അധ്യാപകനും ഉൾപ്പെടുന്ന ഒരു ലോകം സൃഷ്ടിക്കപ്പെട്ട കാലമാണ് കോഴിക്കാലം വീടുകളിൽ ഇരുന്നുകൊണ്ട് കുട്ടികൾ നിർമിച്ച കരകൗശല വസ്തുക്കളും സാങ്കേതിക മികവുമുള്ള വിവരശേഖരണങ്ങളുടെ വീഡിയോകളും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും എല്ലാവരും പങ്കാളികളാവുകയും ചെയ്തു.അനതിസാധാരണമായ മികവുകൾ ആണ് കുട്ടികൾ വീടുകളിൽ ഇരുന്നുകൊണ്ട് അവതരിപ്പിച്ചത്.
അംഗീകാരങ്ങൾ
ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മികവാർന്ന മാതൃകകൾ അവതരിപ്പിക്കുന്ന മികവാർന്ന മാതൃകകൾ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ 2017 18 മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തു.
മികവിന്റെ പത്രവാർത്തകൾ
എസ് എൻ ഡി പി സ്കൂൾ പത്രത്താളുകളിലൂടെ 2023 _ 24
സ്കൂൾതല അംഗീകാരങ്ങൾ
5 മുതൽ 12 ക്ലാസ്സ് വരെയുള്ള കുട്ടികളെ ക്ലസ്റ്ററുകൾ ആയി തിരിക്കുകയും എല്ലാ ക്ലാസ്സുകളിലും എല്ലാ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തി മികച്ച കുട്ടികളെ കണ്ടെത്തി അവർക്കു പ്രോത്സാഹനം നൽകാനായി എഡ്യൂഫെസ്റ് നടത്തി വരുകയും ചെയ്യുന്നു.അഞ്ച് മുതൽ പന്ത്രണ്ട് വരെയുള്ള കുട്ടികളുടെ പഠന മികവിനായി ആവിഷ്കരിച്ച പദ്ധതി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
വി കെ കാർത്തികേയൻ | 1951 |
എം.ശേഖരൻനായർ | 1951 |
പി ഭാസ്കരൻ കുട്ടി | 1952 |
ടി.കെ രാമനാഥ അയ്യർ | 1952 |
എം.രാമൻകുട്ടി മേനോൻ | 1952-1955 |
കെ കെ ഐപ്പ് കോര | 1955-1958 |
പി കാർത്യായനി | 1962-1963,1965-70,1974-1984 |
കെ ലക്ഷ്‌മിയമ്മ | 1963-1965 |
കെ ദിവാകരൻ | 1970-1972 |
ടി ജി രാഘവൻ | 1972-1974 |
ആർ ആനന്ദൻ | 1984 |
കെ എ ഫിലിപ്പ് | 1984-1987 |
കെ ധനഞ്ജയൻ | 1987-1992 |
കെ കെ ധർമരാജൻ | 1992-1994 |
കെ ജെ ചെറിയാൻ | 1994-1996 |
ജി,രവീന്ദ്രൻ | 1996-1998 |
എൻ വിജയചന്ദ്രൻ | 1998-1999 |
എം കെ രവീന്ദ്ര പണിക്കർ | 1999-2000 |
എൻ മീനാക്ഷിക്കുട്ടി | 2000-2002 |
പി വിജയമ്മ | 2002-2006 |
കെ കെ രാധാമണി | 2006-2007 |
സി രവികുമാരൻ പിള്ളൈ | 2007-2008 |
കെ കെ പ്രദീപ് | 2008-2011 |
ജി ഗണേഷ് | 2011-2013 |
ബി രാജേഷ് | 2013-2019 |
എൻ സി ബീന | 2019-2022 |
എം പി നടാഷ | 2022- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ കുട്ടികളിൽ പലരും നാടിനു അഭിമാനമായി മാറി. ഹൈക്കോർട്ട് ജഡ്‌ജിയായി റിട്ടയർ ചെയ്ത ശ്രീ പി സി ഗോപിനാഥൻ , ഐ എസ് ആർ ഓ യിൽ ശാസ്ത്രജ്ഞൻ ശ്രീ ആര്യൻ നമ്പൂതിരി , പീഡിയാട്രീഷൻ സുഷമ , കലാഭവൻ സാബു , തിരക്കഥാകൃത്ത് ,സിനിമ സംവിധായകൻ ജയരാജ് ,ഡോക്യുമെന്ററി ഡയറക്ടർ ബിനുരാജ് കലാപീഠം ,സംവിധായകൻ തരുൺ മൂർത്തി, ഗൂഗിൾ ലേക്ക് നേരിട്ട് സെലക്ട് ചെയ്ത സോഫ്റ്റ്‌വെയർ യിൽ പ്രാവിണ്യം നേടിയ അഭിഷേക് , പ്രശസ്ത സിനിമ നടൻ ആയ കലാഭവൻ സാജു തുടങ്ങി ഒട്ടനവധി പൂർവ വിദ്യാർഥികൾ പ്രശസ്തിയുടെ നെറുകയിൽ സ്കൂളിന് അഭിമാനമായി നിലനിൽക്കുന്നു
- പി.സ് ഗോപിനാഥൻ(റിട്ടയേർഡ്ഹൈകോർട്ട്ജഡ്ജ്),
- ആര്യൻ നമ്പൂതിരി ഐ എസ് ആർ ഓ,
- ഡോ. സുഷമ (പീഡിയാട്രീഷൻ)
- ബിനുരാജ് കലാപീഠം(ഡോക്യുമെന്ററി ഡയറക്ടർ),
- സജു നവോദയ(സിനി ആർട്ടിസ്റ്),
- ജയരാജ് വിജയ്( തിരക്കഥാകൃത് ,സിനിമ സംവിധായകൻ )
- കലാഭവൻ സാബു(സിങ്ങർ)
- തരുൺ മൂർത്തി (സിനിമ സംവിധായകൻ )
- സിജോ ചാക്കോ (മാസ്റ്റർ ട്രെയിനർ കൈറ്റ് എറണാകുളം)
വഴികാട്ടി
{{#multimaps:9.89443,76.37056|zoom=18}}
- നടക്കാവിൽ നിന്ന് 500 മീറ്റർ അകലെ വൈക്കം റൂട്ടിൽ
സ്ഥിതിചെയ്യുന്നു.