ജി.എച്ച്. എസ്.എസ്. എടപ്പാൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ എടപ്പാൾ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. എടപ്പാൾ. എടപ്പാൾസ്‍ക്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എച്ച്. എസ്.എസ്. എടപ്പാൾ | |
---|---|
വിലാസം | |
എടപ്പാൾ ജി.എച്ച്.എസ്.എസ്. എടപ്പാൾ, എടപ്പാൾ പി.ഒ, മലപ്പുറം. , എടപ്പാൾ പി.ഒ. , 679576 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0494 2683555 |
ഇമെയിൽ | ghsedapal2@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19050 (സമേതം) |
എച്ച് എസ് എസ് കോഡ് | 11021 |
യുഡൈസ് കോഡ് | 32050700512 |
വിക്കിഡാറ്റ | Q64564820 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | വട്ടംകുളം പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 642 |
പെൺകുട്ടികൾ | 535 |
ആകെ വിദ്യാർത്ഥികൾ | 1177 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 365 |
പെൺകുട്ടികൾ | 508 |
ആകെ വിദ്യാർത്ഥികൾ | 873 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൾ ഗഫൂർ കെ എം |
പ്രധാന അദ്ധ്യാപിക | സരോജിനി. കെ |
പി.ടി.എ. പ്രസിഡണ്ട് | കബീർ കാരിയാട്ട് |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി |
അവസാനം തിരുത്തിയത് | |
08-02-2024 | Mohdsherifk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1957ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ.എം.എസ് നമ്പൂതിരിപ്പാട് ഈ വിദ്യാലയത്തിന്റെ ശിലാസ്‍ഥാപനം നടത്തി. 1995-ൽ ഹൈസ്‍ക്കൂളായി ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
6.78ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളും 2 കമ്പ്യൂട്ടർ ലാബുകളും, സയൻസ് ലാബ്, മീറ്റിങ് ഹാൾ, ലൈബ്രറി, കിച്ചൺ, ഓപ്പൺ ഓഡിറ്റോറിയം മുതലായവയും ഉണ്ട്. അതിവിശാലമായ കളിസ്ഥലത്തോടു കൂടിയ ഒരു ഫുട്ബോൾ സ്റ്റേഡിയവും ഒരു ഇൻഡോർ സ്റ്റേഡിയവും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. നിലവിലുള്ള രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഇവയിൽ പതിനഞ്ചെണ്ണം ലാപ്‍ടോപ്പുകളാണ്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ (കൈറ്റ് ) സഹായത്തോടെ 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനൊന്ന് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളും ഹൈടെക്കായി. കൈറ്റ് അനുവദിച്ച 27 പ്രൊജക്ടറുകളും 10 സ്ക്രീനുകളും ക്ലാസ്സ് മുറികളിൽ സ്ഥാപിച്ചു. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്കായി കൈറ്റിൽ നിന്നും പ്രൊജക്ടർ ലഭിച്ചിട്ടുണ്ട്. ഒരു ടി.വി, ഒരു വെബ് ക്യാം, ഒരു ഡിജിറ്റൽ ക്യാമറ എന്നിവയും സ്ക്കൂളിനു വേണ്ടി കൈറ്റ് ലഭ്യമാക്കിയ ഹൈടെക്ക് സൗകര്യങ്ങളിൽ പെടുന്നു. സ്ക്കൂൾ ഉച്ചഭക്ഷണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണർ ഞങ്ങൾക്കുണ്ട്. കൂടാതെ പി.ടി.എയുടെ സഹായത്തോടെ കുഴൽ കിണറിലെ വെള്ളം ഉപയോഗയോഗ്യമാക്കുന്നതിന് ഫിൽറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് വിശ്രമിക്കുന്നതിനും സ്വസ്ഥമായി ഇരുന്ന് വായിക്കുന്നതിനും ഇരിപ്പിടങ്ങളോടു കൂടിയ ഗുരുവൃക്ഷരംഗപീഠവും ഈ വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‍മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1 | എം. ടി. ഗോവിന്ദൻ നായർ | 1957-61 |
2 | ജോൺ | 1981 |
3 | പത്മനാഭൻ | 1982 |
4 | മുരാരി | 1984-86 |
5 | സരസമ്മ | |
6 | അലിക്കുട്ടി | |
7 | പ്രഭാകരൻ നായർ. കെ | 1989-93 |
8 | മേരി ബ്ലെയ്സി | |
9 | എം. വി. മുഹമ്മദ് | |
10 | സുകുമാരൻ പി പി | |
11 | കെ കെ അപ്പുക്കുട്ടൻ | |
12 | കസ്തൂർഭായി | |
13 | ഗോപാലൻ | |
14 | നാരായണൻ പൂഴിക്കുന്നത്ത് | |
15 | ലൂസി ടി ഐ | |
16 | പ്രഭാകരൻ ടി പി | |
17 | ശകുന്തള | |
18 | നാണു | 2007 |
19 | ആനന്ദവല്ലി അമ്മാൾ | |
20 | ബാലാമണി | |
21 | ഹരിദാസ് എൻ | |
22 | രത്നവല്ലി പി എസ് | 2015-19 |
23 | സതീശൻ പി | 2019 |
24 | സുനിത സി കെ | 2019-20 |
25 | സരോജിനി കെ | 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- SUKUMARAN-CINEARTIST
- P.M.NARAYANAN-MALAYALAM POET
- C.V.GOVINDHAN-MALAYALAM POET
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എടപ്പാൾനഗരത്തിൽ നിന്നും 500 മീറ്റർ അകലത്തായി പൊന്നാനി റോഡിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:10.78689,76.00336|zoom=18}}