സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം

17:36, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stghs (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ല യിലെ ഒരു എയ്ഡഡ് സ്കൂൾ ആണ് ഇത് .

സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം
വിലാസം
നെടുംകുന്നം

നെടുംകുന്നം പി.ഒ.
,
686542
,
കോട്ടയം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0481 2415152
ഇമെയിൽstghsndkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്32048 (സമേതം)
യുഡൈസ് കോഡ്32100500512
വിക്കിഡാറ്റQ87659175
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ798
ആകെ വിദ്യാർത്ഥികൾ798
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡോളി ക‍ുര്യൻ
പി.ടി.എ. പ്രസിഡണ്ട്ജോജി ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്റോസ്‍മേരി ആന്റണി
അവസാനം തിരുത്തിയത്
07-02-2024Stghs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഈ സ്‍ക‍ൂൾ 1920ൽ റവ. സി. ട‍്രീസാ കാതറിൻ തോപ്പിൽ സ്ഥാപിച്ച‍ു . 1927 ൽ പെൺകുട്ടികൾ മാത്രമായ‍ുള്ള ഒര‍ു പ‍ൂർണ്ണ മലയാളം മിഡിൽ സ്‍ക‍ൂൾ ആയി ഉയർത്തപ്പെട്ട‍ു. സ്‍ത്രീകള‍ുടെയ‍ും കു‍ുട്ടികള‍ുടെയ‍ും ക്രിസ്‍തീയര‍ൂപീകരണം സാധിതമാക്ക‍ുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. ഇത് കർമ്മഫലത്തിൽ എത്തിക്കാൻ സി. എം. സി. സന്ന്യാസസഭ നട‍ുംക‍‍ുന്നത്ത് ര‍ൂപംകൊട‍ുത്തതാണ് ഈ സ്‍ക‍ൂൾ. 1920 മുതൽ 2021 വരെ ഏകദേശം 29ഓളം പ്രധമാധ്യാപകർ ഇവിടെ സേവനം അന‍ുഷ്ടിച്ചിട്ട‍ുണ്ട്. ഇന്ന് നെട‍ുംക‍‍ുന്നത്തിന്റ അഭിമാനമായി ഈ സ്‍ക‍ൂൾ നിലകൊള്ള‍ുന്ന‍ു.

ഭൗതികസൗകര്യങ്ങൾ

തലമ‍ുറകളുടെ പാരമ്പര്യം കാത്ത‍ുസ‍ൂക്ഷിക്ക‍ുന്ന ഈ സ്‍ക‍ൂളിൽ ഹൈ ടെക് ക്ലാസ് മുറികൾ, ഐ. ടി. ലാബ‍ുകൾ, ലൈബ്രറി,

മൾട്ടിമീഡിയ റ‍ൂം, സയൻസ് ലാബ്, വിശാലമായ മൈതാനം എന്നിവയാൽ സമ്പന്നമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. ക‍ുട്ടികളിൽ സാഹിത്യാഭിര‍ുചി വളർത്ത‍ുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി ക്രീയാത്മകമായി പ്രവർത്തിച്ച‍ുവര‍ുന്നു. ക്വിസ്, കഥാരചന ,കാവ്യമഞ്ജരി, പുസ്ത്കാസ്വാദനം, ഉപന്യാസം, കവിതാരചന, എന്നിവയെല്ലാം കുട്ടികളെ പരിശീലിപ്പിക്കുന്നു. ഭാഷാപരിചയത്തിലും സാഹിത്യസംവാദങ്ങളിലും മികവ് പുലർത്തുന്നതിൽ കുട്ടികളെ പ്രാപ്തരാക്കുന്നു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ, കെ . സി . എസ് . എൽ, ഡി . സി .എൽ, റെഡ്ക്രൊസ് , വിൻസെന്റ് ഡി പോൾ എന്നീ സംഘടനകൾ കുട്ടികളുടെ ആദ്ധ്യാത്മികവും ഭൗതികവും സാമൂഹ്യവുമായ വികസനം സാധ്യമാക്കുന്നു. പരിസ്തിതി ക്ലുബ്, സയൻസ് ക്ലുബ്, ഗണിതക്ലുബ്, ആർട്സ് ക്ലുബ്, ഹെൽത് ക്ലുബ് എന്നിവ കുട്ടികളുടെ ബൗദ്ധികവുമായ വികസനത്തിനായി പ്രവർത്തിക്കുന്നു. അധ്യാപകരുടെയും കുട്ടികളുടെയും സഹകരണത്തൊടെ ഒരു സോഷ്യൽ സർവ്വീസ് സംഘടന പ്രവർത്തിച്ചൂ വരുന്നു. ഈ സംഘടന മുഖേന നിർധനരായ കുട്ടികൾക്ക് യൂണിഫോം, ചികിത്സാ സഹായം , ഫീസ് എന്നിവ നൽകി വരുന്നു. കെ. സി. എസ് . എൽ :- കേരളത്തിലെ കത്തോലിക്കാ കുട്ടികളെ ലക്ഷ്യമാക്കി വിശ്വാസം, പഠനം , സേവനം എന്നീ മുദ്രാവാക്യങ്ങളെ അടിസ്ഥാനമാക്കി ഈ സംഘടന പ്രവർത്തിക്കുന്നു.

മാനേജ്മെന്റ്

നെടുംകുന്നത്തെ കർമ്മലീത്താ സന്യാസ സമൂഹത്തിന് കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

പി.റ്റി.എ

സ്‍ക‍ൂളിന്റെ ചെറ‍ുത‍ും വല‍ുത‍ുമായ ഏത‍ുകാര്യങ്ങള‍ും സ്വന്തം വീടിന്റെ ആവശ്യംപോലെ പരിഗണിക്ക‍ുവാന‍ും പരിപോഷിപ്പിക്കുവാന‍ും നയിക്കുവാന‍ും പി.റ്റി.എ കാട്ട‍ുന്ന നിതാന്ത ജാഗ്രത എന്ന‍ും പ്രശംസനീയമാണ്. പാഠ്യപാഠ്യാന‍ുബന്ധ പ്രവർത്തനങ്ങളിൽ കൈകോർത്ത‍ു നീങ്ങുന്ന ഇവിട‍ുത്തെ പി.റ്റി.എ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ നിരവധി തവണ ബെസ്റ്റ് പി.റ്റി.എ ആയി തെരഞ്ഞെട‍ുക്കപ്പെട്ടിട്ടുണ്ട്.2022-23 വർഷത്തിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ബെസ്റ്റ് പി.റ്റി.എ അവാർഡ‍ും ഒപ്പം കോട്ടയം റവന്യ‍ു ജില്ലാതലത്തിൽ സെക്കന്റ് ബെസ്റ്റ് പി.റ്റി.എ ആയി തെരഞ്ഞെട‍ുക്കപ്പെട്ട‍ു. പരിഭവങ്ങള‍ും പരാതികള‍ുമില്ലാതെ സ്‍ക‍ൂളിന്റെ നന്മയ്‍ക്ക‍ു വേണ്ടി ഏകമനസ്സോടെ പ്രവർത്തക്ക‍ുന്ന പി.റ്റി.എ ഈ സ്‍ക‍ൂളിന്റെ യശസ്സിന് നിറമാല ചാർത്ത‍ുന്ന‍ു എന്നതാണ് സത്യം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര് കാലഘട്ടം
1 സി.മേരിക്കുട്ടി പി സി 2000-2007
2 ശ്രീമതി ബ്രിജീത്താമ്മ 2007-2009
3 ശ്രീമതി സിസി മാത്യു 2009-2013
4 സി.സാലിമ്മ തോമസ് 2013-2018
5 സി.റീത്താമ്മ സി മാത്യു 2018-2021
6 സി.ആൻസമ്മ ജോസഫ് 2021-2023
7 സി. ഡോളി ക‍ുര്യൻ 2023 മ‍ുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാർവ്വതി

റോസമ്മ ഫിലിപ്പ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കറുകച്ചാൽ മണിമല റോഡിൽ നെടുംകുന്നം ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു.
  • ചങ്ങനാശ്ശേരിയിൽ നിന്നും 16 കി. മീ. അകലെ

{{#multimaps: 9.504948,76.653398| width=700px | zoom=16}}

ചിത്രശാല