സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/Say No To Drugs Campaign
Anti narcotic club
നെടുംകുന്നം സെൻറ് തെരേസാസ് ഗേൾസ് ഹൈസ്കൂളിലെ ജൂൺ 27ാം തീയതി ലഹരി വിമുക്ത ദിനം രാവിലെ അസംബ്ലിയോട് കൂടി ആരംഭിച്ചു. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് Sr Linda CMC ലഹരി വിമുക്ത ദിനം ആചരിക്കുന്നതിന്റെ ആവശ്യകതയെ പറ്റി സംസാരിക്കുകയും ലഹരി ക്കെതിരായുള്ള പ്രതിജ്ഞ എടുക്കുകയും ചെയ്തു. ലഹരിവസ്തുക്കളുടെ ദൂഷ്യവശങ്ങളെപ്പറ്റി കുട്ടികളുടെ ഇടയിൽ ബോധവൽക്കരണം നടത്തുന്നതിനായി വിവിധ പരിപാടികൾ നടത്തിവരുന്നു. പി.ടി.എ മീറ്റിംഗ് നടത്തുമ്പോൾ മാതാപിതാക്കളുടെ ഇടയിലും ഇത്തരത്തിലുള്ള ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു. പൂർണ്ണമായും ലഹരിയിൽ നിന്നും മുക്തരായ ഒരു തലമുറയെ വാർത്തെടുക്കുന്ന പ്രവർത്തനങ്ങൾക്ക് പഠനത്തോടൊപ്പം തന്നെ പ്രാധാന്യം നൽകി വരുന്നു.