സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/വിദ്യാരംഗം
വിദ്യാരംഗം
2023-24 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ജൂൺ 29ന് ആരംഭിച്ചു. സ്കൂൾതലത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സബ്ജില്ലാതല മത്സരത്തിൽ എല്ലാ വിഭാഗത്തിലും കുട്ടികൾ പങ്കെടുത്തു. യു .പി ,എച്ച് .എസ് വിഭാഗം അഭിനയം, കവിതാ രചന, കാവ്യാലാപനം, കഥാരചന, പുസ്തകാസ്വാദനം, നാടൻപാട്ട് എന്നീ ഇനങ്ങളിൽ കുട്ടികൾ സമ്മാനാർഹരായി. സംസ്ഥാനതല കഥാരചനയിൽ പങ്കെടുക്കാനുള്ള അവസരം കുമാരി അക്ഷയ എച്ച് .ആർ ന് ലഭിച്ചു. നവംബർ 1 കേരളപ്പിറവി ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. ഭാഷാ സംബന്ധിയായ മത്സരങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം പൂർണമായിരുന്നു. മലയാളം അധ്യാപകരായ ശ്രീ റെജിമോൻ പി.എസ്, ശ്രീ എബി വർഗീസ്, ശ്രീമതി ഡാർളിക്കുട്ടി ആൻറണി, ശ്രീമതി ബെൻസി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഭംഗിയായും ചിട്ടയായും നടന്നുവരുന്നു.