മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ ചെന്നിത്തല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്"മഹാത്മാഗേൾസ് ഹൈസ്കൂൾ".
മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല | |
---|---|
വിലാസം | |
ചെന്നിത്തല ചെന്നിത്തല പി.ഒ. , 690105 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 02 - 1953 |
വിവരങ്ങൾ | |
ഫോൺ | 0479 2325266 |
ഇമെയിൽ | mghschennithals@gmail.com |
വെബ്‍സൈറ്റ് | http://www.mhschennithala.org |
കോഡുകൾ | |
സ്കൂൾ കോഡ് | 36012 (സമേതം) |
യുഡൈസ് കോഡ് | 32110700202 |
വിക്കിഡാറ്റ | Q87478560 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 400 |
ആകെ വിദ്യാർത്ഥികൾ | 400 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ കെ ജി |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് കുമാർ എം കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സവിത ശ്രീകുമാർ |
അവസാനം തിരുത്തിയത് | |
09-01-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
അമ്പലപ്പാട്ട് ശ്രീമാൻ ദാമോദരൻ ആശാൻ ൻറെ നേത്രത്വത്തിൽ 1953 ൽ 3 ഡിവിഷനും 122 കുട്ടികളും 6 അദ്ധ്യാപകരും ആയി ആരംഭിച്ചു. 1967 ൽ 67 ഡിവിഷനും 2933 കുട്ടികളും 100 അദ്ധ്യാപക – അന ദ്ധ്യാപകരും ആയി ഉയർന്നു. 1970 ൽ ആൺപളളിക്കൂടവും പെ ൺ പളളിക്കൂടവും ആയി തിരിച്ചു.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ട് മലീമസമായ സമൂഹത്തെ വിദ്യാഭ്യാസംകൊണ്ട് മാത്രമേ ഉയർത്താൻ കഴിയൂ എന്ന് മനസ്സിലാക്കിയ പുളിന്താനം ശങ്കരപ്പിള്ള സ്ഥാപിച്ച കളരിക്കൽ എൽപി സ്കൂൾ ആണ് പിന്നീട് മഹാത്മ സ്കൂളായി വളർന്നത്.
ചെന്നിത്തലയിലെ സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ചെലവുകുറഞ്ഞ രീതിയിൽ ലഭ്യമാക്കണമെന്ന് ആഗ്രഹം മഹാത്മാ ഹൈ സ്കൂളിന്റെ ആദ്യ പിറവിക്ക് ചവിട്ടുപടിയായി. 1953 ഏപ്രിലിൽ ശബരിമല തന്ത്രി താഴ്മൺ മഠം കൺoരര് ശങ്കരര് ഹൈ സ്കൂളിന്റെ ശിലാസ്ഥാപനം നടത്തി. 1953 ജൂണിൽ 122 കുട്ടികളുള്ള 3 ഡിവിഷനുകളിലായി ആറ് അധ്യാപകരുടെ സഹായത്തോടെ മഹാത്മ ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. കെഎം സക്കറിയ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 8 കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ശാസ് ത്ര വിഷയങ്ങൾക്ക് പ്രത്യേകം ലാബ് സൗകര്യവൂം ഹൈസ്കൂൾ യൂപി ക്ളാസുകൾക്ക് വിശാലമായ കമ്പ്യൂട്ടർ ലാബും 8 കമ്പ്യൂട്ടറുകളുംഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവ് Dr രവീന്ദ്റനാഥ് മുൻ ഗാന്നധിയുണിവാഴ്സിററി ൈവസ്ചാന്സലറ്
വഴികാട്ടി
{{#multimaps:9.280870096896514, 76.52537751345788 | zoom=18}}